ഇതിൽ, 450 സിസിക്ക് മുകളിലുള്ള മോഡലുകളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി മോഡലുകൾ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഇന്ത്യയിൽ വരാനിരിക്കുന്ന ഈ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളിൽ ചിലതിനെ പരിചയപ്പെടാം.
ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് അടുത്തിടെ ഹിമാലയൻ 450 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇതുകൂടാതെ, വരും മാസങ്ങളിൽ രാജ്യത്ത് അവതരിപ്പിക്കാൻ പോകുന്ന ഒരു കൂട്ടം പുതിയ മോട്ടോർസൈക്കിളുകളുടെ പണിപ്പുരയിലും റോയൽ എൻഫീൽഡ് പ്രവർത്തിക്കുന്നു. ഇതിൽ, 450 സിസിക്ക് മുകളിലുള്ള മോഡലുകളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി മോഡലുകൾ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഇന്ത്യയിൽ വരാനിരിക്കുന്ന ഈ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളിൽ ചിലതിനെ പരിചയപ്പെടാം.
റോയൽ എൻഫീൽഡ് ക്ലാസിക് 650
ഒരു ക്ലാസിക് 650 കൂടി ഉൾപ്പെടുത്തി വലിയ ബൈക്കുകളുടെ നിര വിപുലീകരിക്കാൻ ഒരുങ്ങുകയാണ് റോയൽ എൻഫീൽഡ്. ഈ ബൈക്കിൻ്റെ ഒരു പരീക്ഷണ മോഡൽ അടുത്തിടെ യൂറോപ്യൻ വിപണിയിൽ എത്തിയിരുന്നു. ഇത് 350 സിസി പതിപ്പിനേക്കാൾ അൽപ്പം വലുതാണെന്ന് തോന്നുന്നു. കൂടുതൽ ശക്തമായ എഞ്ചിൻ ഉൾക്കൊള്ളാൻ സാധ്യതയുണ്ട്.
റോയൽ എൻഫീൽഡ് ഗറില്ല 450
റോയൽ എൻഫീൽഡ് ഒരു പുതിയ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിൾ വികസിപ്പിക്കുന്നുണ്ട്. ഇതിന് ഗറില്ല 450 എന്ന് പേരിടാൻ സാധ്യതയുണ്ട്. ഈ ബൈക്ക് ഒന്നിലധികം തവണ പരീക്ഷിച്ചിട്ടുണ്ട്. ഹിമാലയൻ 450 അഡ്വഞ്ചർ ബൈക്കിൽ ഉപയോഗിച്ച അതേ ഷെർപ 450 എഞ്ചിൻ തന്നെയായിരിക്കും ഈ ബൈക്കിലും അവതരിപ്പിക്കുക.
റോയൽ എൻഫീൽഡ് സ്ക്രാമ്പ്ളർ 650
റോയൽ എൻഫീൽഡ് അതിൻ്റെ 650 സിസി ബൈക്കുകളുടെ ശ്രേണിയിലേക്ക് ഒരു സ്‌ക്രാംബ്ലറും ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിൽ ഇതിനകം കഫേ റേസറുകൾ, ക്രൂയിസറുകൾ, ബോബറുകൾ എന്നിവ ഉൾപ്പെടുന്നു. ഈ പുതിയ മോഡലിൽ 650 സിസി എഞ്ചിൻ ഉണ്ടാകും.
റോയൽ എൻഫീൽഡ് ഹിമാലയൻ ഇലക്ട്രിക്
റോയൽ എൻഫീൽഡ് അതിൻ്റെ ജനപ്രിയ അഡ്വഞ്ചർ ബൈക്കായ ഹിമാലയൻ്റെ കൺസെപ്റ്റ് ഇലക്ട്രിക് പതിപ്പ് പ്രദർശിപ്പിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ അനാവരണം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഇലക്ട്രിക് ബൈക്കിൻ്റെ പ്രൊഡക്ഷൻ പതിപ്പിലാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്.
റോയൽ എൻഫീൽഡ് ക്ലാസിക് 350 ബോബർ
റോയൽ എൻഫീൽഡ് ക്ലാസിക് 350 അടിസ്ഥാനമാക്കി ഒരു ബോബർ-സ്റ്റൈൽ മോട്ടോർസൈക്കിൾ വികസിപ്പിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. നിലവിലെ ഷോട്ട്ഗൺ 650-നെ അനുസ്‍മരിപ്പിക്കുന്ന വ്യത്യസ്‍തമായ സ്റ്റൈലിംഗായിരിക്കും ഈ പുതിയ ബൈക്കിന്.