ഇതാ മൂന്നുലക്ഷം രൂപയിൽ താഴെ വിലയുള്ള ചില കരുത്തൻ ബൈക്കുകൾ

By Web Team  |  First Published Jun 19, 2024, 11:39 AM IST

 ഇതാ മൂന്നുലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിൽ ലഭ്യമായ ഏറ്റവും കരുത്തുറ്റ ബൈക്കുകളെ പരിചയപ്പെടാം


ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണികളിലൊന്നാണ് ഇന്ത്യ. നിലവിൽ ഇന്ത്യൻ ഇരുചക്ര വാഹന വിപണി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ ധാരാളം ബൈക്കുകൾ, മോട്ടോർ സൈക്കിളുകൾ, സ്‍കൂട്ടറുകൾ എന്നിവ ലഭ്യമാണ്. പരമ്പരാഗത ഐസിഇ ബൈക്കുകൾക്കും സ്‍കൂട്ടറുകൾക്കും പുറമെ, പുതിയ ഓഫറുകളുമായി ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തിലും മുന്നേറ്റമുണ്ട്. ഇതാ മൂന്നുലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിൽ ലഭ്യമായ ഏറ്റവും കരുത്തുറ്റ ബൈക്കുകളെ പരിചയപ്പെടാം

റോയൽ എൻഫീൽഡ് ഹിമാലയൻ 450
റോയൽ എൻഫീൽഡ് ഹിമാലയൻ 450 ഇന്ത്യയിൽ 2.85 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്. 39.47 bhp കരുത്തും 40 Nm torque ഉം സൃഷ്ടിക്കുന്ന 452cc BS6 എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

Latest Videos

undefined

കെടിഎം 390 ഡ്യൂക്ക്
കെടിഎം 390 ഡ്യൂക്ക് 2.95 ലക്ഷം രൂപ എക്സ് ഷോറൂം വലവിയൽ ഇന്ത്യയിൽ ലഭ്യമാണ്. 42.9 bhp കരുത്തും 37 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 373 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.  

ഹസ്ക്വർണ സ്വാർട്ട്പിലെൻ 401
ഹസ്ക്വർണ സ്വാർട്ട്പിലെൻ 401 ഇന്ത്യയിൽ 2.92 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ് . 42.9 bhp കരുത്തും 39 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 399cc BS6 എഞ്ചിനിൽ നിന്നാണ് ഇതിൻ്റെ ശക്തി ഉത്പാദിപ്പിക്കുന്നത്.

കെടിഎം 390 അഡ്വഞ്ചർ എക്സ്
കെടിഎം 390 അഡ്വഞ്ചർ എക്‌സ് 2.81 ലക്ഷം രൂപയ്ക്ക് (എക്‌സ് ഷോറൂം) ഇന്ത്യയിൽ ലഭ്യമാണ്. എഞ്ചിൻ്റെ കാര്യത്തിൽ, 42.9 bhp കരുത്തും 37 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 373.27cc എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

ബിഎംഡബ്ല്യു ജി 310 ആർ
ബിഎംഡബ്ല്യു ജി  310 R ഇന്ത്യയിൽ 2.90 ലക്ഷം രൂപയ്ക്ക് (എക്സ്-ഷോറൂം) ലഭ്യമാണ്. 33.5 bhp കരുത്തും 28Nm torque ഉം ഉത്പാദിപ്പിക്കുന്ന 313cc, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.

click me!