മികച്ച പെർഫോമൻസുള്ള പെട്രോൾ സ്‌കൂട്ടറാണ് നിങ്ങൾ തിരയുന്നതെങ്കിൽ, ഇന്ത്യൻ വിപണിയിൽ വാങ്ങാൻ കഴിയുന്ന അത്തരം അഞ്ച് ഓപ്ഷനുകളെക്കുറിച്ച് അറിയാം.
ദിവസേനയുള്ള യാത്രയ്‌ക്ക് സ്‌കൂട്ടറുകൾ നല്ലൊരു ഓപ്ഷനാണ്. മികച്ച പെർഫോമൻസുള്ള പെട്രോൾ സ്‌കൂട്ടറാണ് നിങ്ങൾ തിരയുന്നതെങ്കിൽ, ഇന്ത്യൻ വിപണിയിൽ വാങ്ങാൻ കഴിയുന്ന അത്തരം ചില ഓപ്ഷനുകളെക്കുറിച്ച് അറിയാം.
അപ്രീലിയ SXR 160
ഈ സ്കൂട്ടറിന് 160 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ ഉണ്ട്, ഇത് 10.86 bhp കരുത്തും 11.6Nm ടോർക്കും നൽകുന്നു. 1.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
undefined
ഹോണ്ട ആക്ടിവ 125
124 സിസി എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ, ഫോർ സ്‍ട്രോക്ക് എഞ്ചിൻ ആണ് ഈ ജനപ്രിയ സ്‍കൂട്ടറിന്‍റെ ഹൃദയം. ഈ എഞ്ചിൻ 6250 ആർപിഎമ്മിൽ 8.19 bhp കരുത്തും 5000 ആർപിഎമ്മിൽ 10.4 Nm ടോർക്കും സൃഷ്‍ടിക്കുന്നു.
ടിവിഎസ് എൻടോർക്ക് റേസ് എക്സ്പി
ഈ സ്കൂട്ടറിന് 124.8 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണുള്ളത്. ഇത് 9.3 ബിഎച്ച്പി കരുത്തും 10.5 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. എക്‌സ് ഷോറൂം പ്രകാരം 97,491 രൂപ മുതലാണ് ഇതിൻ്റെ വില ആരംഭിക്കുന്നത്.
യമഹ എയ്‌റോക്‌സ് 155
ഈ സ്‍കൂട്ടറിന്‍റെ എഞ്ചിൻ 14.75 ബിഎച്ച്പി കരുത്തും 13.9 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. ഇതിൻ്റെ മൈലേജ് 48.62 kmpl ആണ്. 1.48 ലക്ഷം രൂപ മുതലാണ് സ്കൂട്ടറിൻ്റെ എക്‌സ് ഷോറൂം വില.
ബിഎംഡബ്ല്യു സി 400 ജിടി
350 സിസി, സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ബിഎംഡബ്ല്യു സി 400 ജിടി സ്‌കൂട്ടറിനുള്ളത്. 139 കിലോമീറ്ററാണ് ഇതിൻ്റെ ഉയർന്ന വേഗത. 11.25 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ ഇത് വാങ്ങാം.
സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125
ഈ സ്‍കൂട്ടറിൻ്റെ എഞ്ചിൻ 8.5 ബിഎച്ച്പി കരുത്തും 10 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. ഏകദേശം 97,000 രൂപ മുതലാണ് ഈ സ്‌കൂട്ടറിൻ്റെ എക്‌സ് ഷോറൂം വില.