ഫുൾ ചാ‍ജ്ജിൽ 150 കിമി റേഞ്ച്, ഇതാ ചില കിടിലൻ ഇലക്ട്രിക്ക് ബൈക്കുകൾ

By Web TeamFirst Published Oct 9, 2024, 3:54 PM IST
Highlights

ഇതാ ഇന്ത്യൻ ഇലക്ട്രിക്ക് ഇരുചക്ര വാഹന വിപണിയിലെ ചില മികച്ച ഇലക്‍ട്രിക്ക് ബൈക്കുകളെ പരിയപ്പെടാം.

ലക്ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിൽ ഇതിനകം തന്നെ പ്രശസ്തമായിക്കഴിഞ്ഞു, എന്നാൽ ഇപ്പോൾ ഇലക്ട്രിക് ബൈക്കുകളും അതിവേഗം പ്രശസ്തമാവുകയാണ്. ഒറ്റ ചാർജിൽ കുറഞ്ഞ ദൂരം, ചാർജിംഗ് സ്റ്റേഷനുകളുടെ അഭാവം, മോശം പ്രകടനം തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങളിൽ നേരത്തെ ഉണ്ടായിരുന്ന ആശങ്കകൾ ഇലക്ട്രിക് ബൈക്കുകൾ ഇല്ലാതാക്കുന്നു. ഇപ്പോൾ ഇറങ്ങുന്ന ഈ ഇലക്ട്രിക് ബൈക്കുകൾ വളരെ ശക്തമാണ്. അവയുടെ പ്രകടനം പെട്രോൾ ബൈക്കുകൾക്ക് തുല്യമാണ്. ഈ ബൈക്കുകൾ ഉയർന്ന വേഗതയിൽ ഓടുന്നു. കൂടുതൽ ദൂരം സഞ്ചരിക്കുന്നു.ഉപയോഗിക്കുന്നതിന് വളരെ കുറച്ച് ചിലവ് മാത്രമേ വരികയുള്ളൂ. ഈ ബൈക്കുകൾ കാരണം ഇലക്ട്രിക് ടൂ വീലർ വാഹനങ്ങളെക്കുറിച്ചുള്ള ആളുകളുടെ പഴയ ആശയങ്ങൾ മാറുകയാണ്. ഈ ബൈക്കുകൾ പരിസ്ഥിതിക്കും നല്ലതാണ്. ഇതാ അത്തരം ചില ഇലക്ട്രിക്ക് ബൈക്കുകളെ പരിചയപ്പെടാം.

റിവോൾട്ട് ഇലക്ട്രിക് ബൈക്ക്
റിവോൾട്ട് RV400 ഒരു ഇലക്ട്രിക് ബൈക്കാണ്, അത് അതിൻ്റെ മികച്ച പ്രകടനത്താൽ നഗര റൈഡർമാർക്കിടയിൽ വളരെ പ്രശസ്തമാണ്. RV400 ന് 3.2 kWh ലിഥിയം-അയൺ ബാറ്ററിയുണ്ട്, അത് 80km -150km റേഞ്ചും 85 km/h പരമാവധി വേഗതയും നൽകുന്നു. ഇതിൻ്റെ 3 kW PMSM മോട്ടോർ ഉയർന്ന വേഗത നൽകുന്നു. വെറും മൂന്ന് സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 60km/h വേഗതയിൽ എത്തുന്നു. കൂടാതെ, ആർവി 400 ഒരു എഐ-ഇൻബിൽറ്റ് മൊബൈൽ ആപ്പ് ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്നു. ഇത് ഉപയോക്താക്കൾക്ക് പ്രകടനം പരിശോധിക്കാനും ശബ്‌ദം, സുരക്ഷ, ജിയോ ഫേസിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും എളുപ്പമാക്കുന്നു. ഇത് സൗകര്യവും സുരക്ഷയും വർദ്ധിപ്പിക്കുന്നു.

Latest Videos

ഒബെൻ റോർ ഇലക്ട്രിക് ബൈക്ക്
ഇന്ത്യയിലെ ഇലക്ട്രിക് ബൈക്കുകളുടെ പട്ടികയിൽ ഒബ്‌റോൺ റോറും മികച്ചതാണ്. ഇന്ത്യൻ കമ്പനിയായ ഒബെൻ ഇലക്ട്രിക് ആണ് ഇത് നിർമ്മിക്കുന്നത്. പ്രകടനത്തിലും വിശ്വാസ്യതയിലും റോർ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നു. 150 സിസി പെട്രോൾ ബൈക്കിന് തുല്യമാണ് ഈ ബൈക്ക്. റോറിന് ശക്തമായ 8-kW മോട്ടോർ ഉണ്ട്, അത് വെറും 3 സെക്കൻഡിനുള്ളിൽ 0-40 kmph വേഗത കൈവരിക്കും. എൽഎഫ്‍പി സെൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇരുചക്രവാഹനങ്ങളിലൊന്നാണ് റോർ. ഇതോടെ ഒറ്റ ചാർജിൽ 187 കിലോമീറ്റർ ദൂരം പിന്നിടാൻ കഴിയുമെന്നത് റെക്കോർഡാണ്. റീജനറേറ്റീവ് ബ്രേക്കിംഗ്, റൈഡിംഗ് മോഡുകൾ, പ്രകടനം ട്രാക്ക് ചെയ്യുന്നതിനുള്ള മൊബൈൽ ആപ്പ് തുടങ്ങിയ സ്മാർട്ട് ഫീച്ചറുകളും ഇതിലുണ്ട്.  

ജിടി ടെക്സ
ഗുരുഗ്രാം ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പായ ജിടി ഫോഴ്സാണ് ജിടി ടെക്സ നിർമ്മിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് പേരുകേട്ട ബ്രാൻഡ് അതിൻ്റെ ആദ്യത്തെ ഇലക്ട്രിക് ബൈക്കാണ് ജിടി  ടെക്‌സ. ഇതിന് എആ‍എഐ സാക്ഷ്യപ്പെടുത്തിയ 130 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയും ഉണ്ട്. ഇത് BLDC മോട്ടോറും 3.5 kWh ബാറ്ററിയുമായി വരുന്നു. അതിനാലാണ് ഇത് മികച്ച പ്രകടനം നൽകുന്നത്. വെറും നാലുമുതൽ അഞ്ച് മണിക്കൂറിനുള്ളിൽ ഇത് പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും. ഇത് 180 കിലോഗ്രാം ലോഡ് കപ്പാസിറ്റിയുമായി വരുന്നു.   

click me!