ഇരട്ട ചാനല്‍ എബിഎസുമായി കെടിഎം ഡ്യൂക്ക് 250

By Web Team  |  First Published Mar 3, 2019, 10:50 PM IST

ഓസ്‍ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്‍റെ ഡ്യൂക്ക് 250 ന് ഇനി മുതല്‍ ഇരട്ട ചാനല്‍ എബിഎസ് സുരക്ഷ.  


ഓസ്‍ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്‍റെ ഡ്യൂക്ക് 250 ന് ഇനി മുതല്‍ ഇരട്ട ചാനല്‍ എബിഎസ് സുരക്ഷ.  1.94 ലക്ഷം രൂപയാണ് പുതിയ ബൈക്കിന്‍റെ വില. എബിഎസില്ലാത്ത മോഡലിനെ അപേക്ഷിച്ച് 13,400 രൂപ കൂടുതലാണിത്.

എബിഎസ് ലഭിച്ചതൊഴിച്ചാല്‍ കൂടുതൽ മാറ്റങ്ങളൊന്നും മോഡലിന് സംഭവിച്ചിട്ടില്ല. 249 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 250 ഡ്യൂക്കില്‍ തുടരുന്നു. ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. 30 bhp കരുത്തും 24 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പമുള്ള ഹാലോജന്‍ ഹെഡ്‌ലാമ്പ് യൂണിറ്റ് ബൈക്കില്‍ ശ്രദ്ധയാകര്‍ഷിക്കും. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ 200 ഡ്യൂക്കില്‍ നിന്നും പകർത്തിയതാണ്. 

Latest Videos

യമഹ FZ25, ഹോണ്ട CBR250R മോഡലുകളാണ് നിരത്തില്‍ കെടിഎം 250 ഡ്യൂക്കിന്റെ മുഖ്യ എതിരാളികള്‍.

click me!