Honda Shine : നിരത്തിലെത്തിയത് ഒരുകോടി ഹോണ്ട ഷൈനുകള്‍

By Web Team  |  First Published Jan 19, 2022, 10:00 AM IST

ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ 125 സിസി മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 


ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ജനപ്രിയ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഹോണ്ട ഷൈന്‍  ഒരു കോടി ഉപയോക്താക്കള്‍ എന്ന അഭിമാനകരമായ നാഴിക്കല്ല് പിന്നിട്ടതായി കമ്പനി പ്രഖ്യാപിച്ചു. രാജ്യത്ത് 125 സിസി മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ മുന്‍നിര സ്ഥാനം ആഘോഷിക്കുന്ന വേളയിലാണ് ഈ നേട്ടം എന്നും എക്കാലത്തെയും വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡിന് അനുസൃതമായി, ഷൈന്‍ ബ്രാന്‍ഡ് 50 ശതമാനത്തിലധികം വിപണി വിഹിതവുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

2022 ഹോണ്ട CB300R പുറത്തിറങ്ങി, വില 2.77 ലക്ഷം

Latest Videos

29 ശതമാനം ശക്തമായ വാര്‍ഷിക വളര്‍ച്ചയോടെ (എസ്‌ഐഎഎം വൈടിഡി ഡാറ്റ പ്രകാരം) 125 സിസി വിഭാഗത്തില്‍ ഉപയോക്താക്കളുടെ നമ്പര്‍ വണ്‍  മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഷൈന്‍ ഇപ്പോള്‍ ഒരു കോടി ഉപയോക്താക്കളിലേക്ക് എത്തുന്ന ആദ്യ 125 സിസി മോട്ടോര്‍സൈക്കിള്‍ എന്ന നേട്ടവും കൈവരിച്ചിരിക്കുന്നു.
 
''വര്‍ഷങ്ങളായി ഷൈന് ലഭിച്ചു കൊണ്ടിരിക്കുന്ന ഉജ്വലമായ പ്രതികരണത്തിനു മുന്നില്‍ ഞങ്ങള്‍ വിനയാന്വിതരാകുന്നു. ഇന്ത്യ അതിശയകരമായ തിളക്കത്തോടെ 2022 ലെക്ക് യാത്ര ചെയ്യുമ്പോള്‍,പുതിയ വെല്ലുവിളികള്‍  ഏറ്റെടുക്കാനും ഞങ്ങളുടെ വിശ്വസ്തരായ ഉപയോക്താക്കളെ മികച്ച ഉല്‍പന്നങ്ങള്‍ കൊണ്ട് ആഹ്ളാദിപ്പിക്കാനും ഞങ്ങള്‍ ഇപ്പോഴും  പ്രതിജ്ഞാബദ്ധരാണ്. ഷൈന്‍ എന്ന ബ്രാന്‍ഡില്‍ തങ്ങളുടെ വിലയേറിയ വിശ്വാസം അര്‍പ്പിക്കുന്ന ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് എച്ച്എംഎസ്‌ഐ കുടുംബത്തിന്റെ പേരില്‍ ഞാന്‍ നന്ദി പറയുന്നു.''പുതിയ നേട്ടത്തെക്കുറിച്ച് പ്രതികരിക്കുന്ന വേളയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ ശ്രീ. അത്സുഷി ഒഗാത പറഞ്ഞു.

അമേരിക്കയിലും ഈ ഇന്ത്യന്‍ നിര്‍മ്മിത ബൈക്ക് വില്‍ക്കാന്‍ ഹോണ്ട

''ദശലക്ഷക്കണക്കിന് ഷൈന്‍ ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച സ്‌നേഹത്തോടും വിശ്വാസത്തോടും ഞങ്ങള്‍ ബഹുമാനവും നന്ദിയുമുള്ളവരാണ്. ഒന്നര പതിറ്റാണ്ടിലേറെയായി ഷൈന്‍ ബ്രാന്‍ഡ് നിരവധി തലമുറകളിലെ റൈഡര്‍മാരുടെ യഥാര്‍ത്ഥ പങ്കാളിയും ഇന്ത്യയിലെ 125 സിസി വിഭാഗത്തിലെ ഏറ്റവും  ജനപ്രിയമായ ടു വീലറുമായി  മാറിയിരിക്കുന്നു. ഉപയോക്താക്കളുടെ ഈ വിശ്വാസ്യത വിസ്‍മയകരമായ ഒരു ഉല്‍പന്നത്തിന്റെയും മികച്ച വില്‍പനാനന്തര സേവനത്തിന്റെയും ഫലമാണെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.." ബ്രാന്‍ഡിന്റെ ശ്രദ്ധേയമായ നേട്ടത്തെക്കുറിച്ച് പ്രതികരിക്കവെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സെയില്‍ ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ശ്രീ യാദ് വീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു. 

2006 ൽ ആണ് ഹോണ്ട മോട്ടോർസൈക്കിൾ ആന്‍ഡ് സ്‍കൂട്ടർ ഇന്ത്യ ആദ്യമായി ഷൈന്‍ മോട്ടോര്‍ സൈക്കിളിനെ വിപണിയിലെത്തിക്കുന്നത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഷൈൻ വിപണിയില്‍ മികച്ചപ്രകടനമാണ് കാഴ്‍ച വയ്ക്കുന്നതെന്ന് ഹോണ്ട പറയുന്നു. ആദ്യ ലോഞ്ചിന് ശേഷമുള്ള രണ്ട് വർഷത്തിനുള്ളിൽ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 125 സിസി മോട്ടോർസൈക്കിളായി ഇത് മാറി. 54 മാസത്തിനുള്ളിൽ ആദ്യത്തെ 10 ലക്ഷം ഉപഭോക്താക്കള്‍ ബൈക്കിനെ തേടിയെത്തി. 2013 ആയപ്പോഴേക്കും രാജ്യത്ത് വിൽക്കുന്ന ഓരോ മൂന്നാമത്തെ 125 സിസി മോട്ടോർസൈക്കിളും ഒരു ഷൈൻ ആയിരുന്നു. 2014ലാണ് ബൈക്ക് 30 ലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിടുന്നത്. 2018 ആകുമ്പോഴേക്കും വിൽക്കുന്ന ഓരോ സെക്കൻഡിലും 125 സിസി മോട്ടോർസൈക്കിൾ ഒരു ഷൈൻ ആയിരുന്നു. 2020 ഡിസംബറില്‍ 90 ലക്ഷം എന്ന നാഴികക്കല്ലും ഹോണ്ട ഷൈന്‍ പിന്നിട്ടിരുന്നു. കാലാനുസൃതമായി അപ്‌ഡേറ്റുകൾ ലഭിച്ചതാണ് ഷൈനിന്‍റെ ജനപ്രിയതയ്ക്കുള്ള മുഖ്യ കാരണമെന്ന് കമ്പനി പറയുന്നു.  ബജാജ് ഡിസ്‍കവർ 125, ഹീറോ ഗ്ലാമർ ഐ 3, ബജാജ് പൾസർ 125 എന്നിവയാണ് ബൈക്കിന്‍റെ മുഖ്യ എതിരാളികള്‍. 

ഗുജറാത്ത് പ്ലാന്‍റില്‍ വീണ്ടും കാറ്റാടി യന്ത്രം സ്ഥാപിച്ച് ഹോണ്ട ടൂ വീലേഴ്‍സ്

2020 ഫെബ്രുവരിയിലാണ് ബി എസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന എൻജിനും ഒപ്പം പേരിൽ നിന്ന് സിബി ഒഴിവാക്കി ഷൈൻ എത്തുന്നത്. എസ്‌പി 125-ന് സമാനമായ എൻജിൻ പരിഷ്കാരങ്ങളാണ് ഷൈനിലും ലഭിക്കുന്നത്. 124.73 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിൻ ഭാരത് സ്റ്റേജ്6 മലിനീകരണ നിയന്ത്രണ നിയമങ്ങൾക്കനുസരിച്ച് പരിഷ്‍കരിച്ചു. ഇതിന്റെ ഭാഗമായി ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ ഉൾപ്പെടുത്തി.

പരിഷ്കരിച്ച എൻജിൻ 7500 അർപിഎമ്മിൽ 10.72 ബിഎച്ച്‍പി പവറും 6000 അർപിഎമ്മിൽ 10.9 എൻഎം ടോർക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കരുത്ത് ചെറിയതോതിൽ വർദ്ധിച്ചതോടൊപ്പം ഷൈനിന്റെ മൈലേജ് 14 ശതമാനം കൂടിയിട്ടുണ്ടെന്ന് ഹോണ്ട അവകാശപ്പെടുന്നു. 4-സ്പീഡ് ഗിയർബോക്‌സിന് പകരം 5-സ്പീഡ് ഗിയർബോക്‌സ് ആണ് ബിഎസ്6 ഷൈനിൽ ലഭിക്കുന്നത്.

ഗുജറാത്ത് പ്ലാന്‍റില്‍ നിന്നും ആഗോള എന്‍ജിന്‍ ഉല്‍പ്പാദനം ആരംഭിച്ച് ഹോണ്ട

ഗ്രൗണ്ട് ക്ലിയറൻസ് 5 എംഎമ്മും വീൽബേസ് 19 എംഎം വർദ്ധിപ്പിച്ചിട്ടുണ്ട്. കറുപ്പ്, ജെനി ഗ്രേ മെറ്റാലിക്, റിബൽ റെഡ് മെറ്റാലിക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഹോണ്ട ഷൈൻ ബിഎസ്6 വിപണിയിലുള്ളത്. ടു-വേ എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സ്വിച്ച്, ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, എസിജി സ്റ്റാർട്ടർ മോട്ടോർ, ഇന്റഗ്രേറ്റഡ് ഹെഡ്‌ലാമ്പ് ബീം, പാസിംഗ് സ്വിച്ച്, പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ഷൈനിലെ പ്രധാന ഫീച്ചറുകൾ. പുതിയ ബോഡി ഗ്രാഫിക്സിനൊപ്പം ധാരാളം ക്രോം ഹൈലൈറ്റുകൾ ബിഎസ്6 ഷൈനിൽ കൂട്ടിച്ചേർത്തു.

ആക്ടീവ 125 പ്രീമിയം എഡിഷന്‍ അവതരിപ്പിച്ച് ഹോണ്ട
 

click me!