നവി മോട്ടോര്‍ സൈക്കിളുകളെ അമേരിക്കയിലേക്ക് കയറ്റി അയച്ച് ഹോണ്ട
യുഎസ് (USA) വിപണിയില്‍ ഹോണ്ട നവി (Honda Navi) വാഹനങ്ങളുടെ വിതരണം ആരംഭിച്ച്, ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ (Honda Two Wheelers India) ആഗോള കയറ്റുമതി രംഗം വിപുലീകരിക്കുന്നു. ഹോണ്ട ഡി മെക്സിക്കോ വഴിയായിരിക്കും നവിയുടെ കയറ്റുമതി എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2021 ജൂലൈയില്‍ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‍കൂട്ടര്‍ ഇന്ത്യ മെക്സിക്കോയിലേക്കുള്ള സികെഡി കിറ്റുകളുടെ കയറ്റുമതി ആരംഭിച്ചിരുന്നു. ഇതുവരെ നവി ബൈക്കുകളുടെ 5000 സികെഡി കിറ്റുകള് മെക്സിക്കോയിലേക്ക് അയച്ചിട്ടുണ്ട്.
ല്‍കൂട്ടറിന്റെ ഗുണങ്ങളും മോട്ടോര്‍ സൈക്കിളിന്‍റെ സവിശേഷതകളും സമന്വയിപ്പിക്കുന്ന ഒന്നാണ് ഹോണ്ട നവി. നഗരത്തിലെ ട്രാഫിക്കില്‍ അനായാസം സഞ്ചരിക്കാനും ഇടുങ്ങിയ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും കഴിയുന്ന വാഹനത്തിന് ഭാരവും കുറവാണ്. 2016ലാണ് ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ നവിയുടെ കയറ്റുമതി ആരംഭിച്ചത്. ഏഷ്യ, മിഡില് ഈസ്റ്റ്, ലാറ്റിന് അമേരിക്ക എന്നിവിടങ്ങളിലെ 22ലധികം രാജ്യാന്തര വിപണികളിലെ 1.8 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഇതിനകം നവി സ്വന്തമാക്കിയിട്ടുണ്ട്.
യുഎസ് വിപണിയിലേക്കുള്ള ഹോണ്ട നവി കയറ്റുമതി ആരംഭിച്ചതായി ഹോണ്ട മെക്സിക്കോ പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‍കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡിയും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു. പുതിയ വിപുലീകരണം ഇന്ത്യയില്‍ ആഗോള ഉല്‍പ്പാദന നിലവാരത്തിന്റെ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ തങ്ങള്‍ക്ക് വീണ്ടും അവസരം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
2016ലാണ് വാഹനം ആദ്യമായി വിപണിയിലെത്തുന്നത്. 47,110 രൂപയ്ക്ക് (എക്സ്-ഷോറൂം ദില്ലി) സിബിഎസ് (കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റം) സഹിതമാണ് ഹോണ്ട നവി പുറത്തിറക്കിയത്. തുടര്‍ന്ന് രാജ്യം BS6 മാനദണ്ഡങ്ങളിലേക്ക് മാറുന്നത് സർക്കാർ നിർബന്ധമാക്കിയതിനെ തുടർന്ന് 2017 മാർച്ചിൽ രാജ്യത്ത് നവി നിർത്തലാക്കിയിരുന്നു. സിംഗിൾ സൈഡ് മൗണ്ടഡ് റിയർ ഷോക്ക് അബ്സോർബറിനും ചുവപ്പ് നിറമാണ്. ഇന്ധന ഗേജ് ലഭിക്കുന്ന പുതിയ ഇൻസ്ട്രുമെന്റ് കൺസോളാണ് മറ്റൊരു പ്രധാന അപ്‌ഡേറ്റ്.
ഹോണ്ട ആക്ടിവയ്ക്ക് സമാനമായ 109.19 സിസി, സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക്, ബിഎസ് 4 കംപ്ലയിന്റ് എഞ്ചിനാണ് നവിക്ക് കരുത്തേകുന്നത്. എഞ്ചിൻ 7000 ആർപിഎമ്മിൽ 8.03 പിഎസ് പവറും 5500 ആർപിഎമ്മിൽ 8.94 എൻഎം പരമാവധി ടോർക്കും നൽകുന്നു. നവിക്ക് മണിക്കൂറിൽ 81 കിലോമീറ്റർ വേഗത കൈവരിക്കാനും 37.57 കിലോമീറ്റർ മൈലേജ് നൽകാനും 3.8 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുണ്ടെന്നും ഹോണ്ട അവകാശപ്പെടുന്നു. 12 ഇഞ്ച് ഫ്രണ്ട് വീലും 10 ഇഞ്ച് പിൻ ചക്രവും ട്യൂബ് ലെസ് ടയറുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് അറ്റത്തും 130 എംഎം ഡ്രം ബ്രേക്കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. മുന്നില്‍ അപ്പ്സൈഡ് ഡൈഡ് ടെലിസ്‌കോപ്പിക് സസ്പെന്‍ഷനും പിന്നില്‍ ഹൈഡ്രോളിക് മോണോഷോക്കുമാണ് സസ്പെന്‍ഷന്‍.
റേഞ്ചർ ഗ്രീൻ, ലഡാക്ക് ബ്രൗൺ എന്നീ രണ്ട് പുതിയ നിറങ്ങളാണ് നവിക്ക് ലഭിക്കുന്നത്. പാട്രിയറ്റ് റെഡ്, ശാസ്താ വൈറ്റ്, ബ്ലാക്ക്, മൊറോക്കൻ ബ്ലൂ, സിട്രിക് യെല്ലോ, സ്പാർക്കി ഓറഞ്ച് എന്നീ ആറ് നിറങ്ങൾക്ക് പുറമെയാണ് പുതിയ നിറങ്ങൾ. ഈ പുതിയ വിഭാഗത്തിൽ ലഭ്യമായ മറ്റ് സ്‌കൂട്ടറുകളോട് ഹോണ്ട നവി നേരിട്ട് മത്സരിക്കുന്നില്ല. ഹോണ്ട 2 വീലേഴ്സ് ഇന്ത്യ 2016 ൽ നവി കയറ്റുമതി ആരംഭിച്ചു. അതിനുശേഷം, ഏഷ്യ, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നീ രാജ്യങ്ങൾ നയിക്കുന്ന 22 ലധികം കയറ്റുമതി വിപണികളിലായി 1,80,000 യൂണിറ്റുകൾ വിറ്റഴിച്ചതായി കമ്പനി പറയുന്നു.