തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ ഹോണ്ട ബീറ്റ് സ്‌കൂട്ടറും ഈ പട്ടികയിൽ ചേരുന്നു. മേൽപ്പറഞ്ഞ മോഡലുകൾക്ക് സമാനമായി, ബീറ്റും ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല. എങ്കിലും നമുക്ക് അതിൻ്റെ പ്രധാന വിശദാംശങ്ങൾ നോക്കാം.
ജാപ്പനീസ് ജനപ്രിയ ടൂവീലർ ബ്രാൻഡായ ഹോണ്ടയുടെ ഹോണ്ട ഫോർസ 350, സിബി 750 ഹോർണെറ്റ്, ഹോക്ക് 11 കഫേ റേസർ എന്നിവ ബ്രാൻഡിൻ്റെ ആഗോള ഉൽപ്പന്നങ്ങളിൽ ചിലതാണ്. അവ ഇന്ത്യയിൽ പേറ്റൻ്റ് നേടിയെങ്കിലും ഷോറൂമുകളിലേക്ക് ഒരിക്കലും എത്തിയിട്ടില്ല. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ ഹോണ്ട ബീറ്റ് സ്‌കൂട്ടറും ഈ പട്ടികയിൽ ചേരുന്നു. മേൽപ്പറഞ്ഞ മോഡലുകൾക്ക് സമാനമായി, ബീറ്റും ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല. എങ്കിലും നമുക്ക് അതിൻ്റെ പ്രധാന വിശദാംശങ്ങൾ നോക്കാം.
ഹോണ്ട ബീറ്റിൽ 109.5 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നു. ഈ എഞ്ചിൻ 7,500 ആർപിഎമ്മിൽ പരമാവധി 9 ബിഎച്ച്പി കരുത്തും 6,000 ആർപിഎമ്മിൽ 9.2 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. ഹോണ്ട ആക്ടിവയ്ക്ക് കരുത്ത് പകരുന്നതും ഇതേ എഞ്ചിനാണ്. എന്നാൽ അൽപ്പം കൂടുതൽ പവറും ടോർക്കും ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്‍തതാണ് ആക്ടിവയിലെ എഞ്ചിൻ. മുന്നിലും പിന്നിലും 14 ഇഞ്ച് വീലുകളാണ് ഈ സ്‌കൂട്ടറിന് നൽകിയിരിക്കുന്നത്. ഒരു പരമ്പരാഗത ടെലിസ്കോപ്പിക് ഫോർക്കും മോണോഷോക്ക് യൂണിറ്റുമാണ് സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.
undefined
87 കിലോഗ്രാം (എസ്‌ബിഎസ് തരം) മുതൽ 88 കിലോഗ്രാം വരെ (ഡീലക്സ്, ഡീലക്സ് സ്‌മാർട്ട് കീ തരങ്ങൾ), 742 എംഎം കുറഞ്ഞ സീറ്റ് ഉയരം, ഭാരം കുറഞ്ഞ ശരീരം എന്നിവ നഗര റോഡുകളിൽ ദൈനംദിന യാത്രയ്‌ക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പായി ഇതിനെ മാറ്റുന്നു. സ്‌കൂട്ടറിൻ്റെ ഉയർന്ന വേരിയൻ്റുകളിൽ കീലെസ് ഇഗ്നിഷനും യുഎസ്ബി ചാർജിംഗ് പോർട്ട്, ആൻ്റി-തെഫ്റ്റ് അലാറം, സംയോജിത ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്), ഡിജിറ്റൽ പാനൽ മീറ്റർ, എൽഇഡി ഹെഡ്‌ലൈറ്റ് എന്നിവയും ഉൾപ്പെടുന്നു.
ആഗോള വിപണികളിൽ, ഡീലക്സ് മാറ്റ് ബ്ലൂ, ഡീലക്സ് മാറ്റ് ഗ്രീൻ, ഡീലക്സ് മാറ്റ് ബ്ലാക്ക്, ഡീലക്സ് ബ്ലാക്ക്, ഡീലക്സ് മാറ്റ് സിൽവർ, ഫങ്ക് റെഡ് ബ്ലാക്ക്, ഹാർഡ് റോക്ക് ബ്ലാക്ക്, ജാസ് വൈറ്റ് ബ്ലാക്ക് എന്നിവയുൾപ്പെടെ ഒന്നിലധികം കളർ സ്കീമുകളിൽ ഹോണ്ട ബീറ്റ് വാഗ്ദാനം ചെയ്യുന്നു. ഇതിൻ്റെ മൊത്തത്തിലുള്ള നീളം, വീതി, ഉയരം എന്നിവ യഥാക്രമം 1,876mm, 669mm, 1,080mm എന്നിവയാണ്. 742 എംഎം സീറ്റ് ഉയരവും 4.2 ലിറ്ററാണ് ഇന്ധന ടാങ്ക് കപ്പാസിറ്റിയും. ഇരുചക്രവാഹന നിർമ്മാതാവ് ബീറ്റ് സ്കൂട്ടറിനായി ബാരു റബ്ബർ സ്റ്റെപ്പ് ഫ്ലോർ, ഗാർണിഷ് കവർ മഫ്ലർ, ഗാർണിഷ് എയർ ക്ലീനർ തുടങ്ങിവ ഉൾപ്പെടെ നിരവധി ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നു.