വല്ലാത്ത വിൽപ്പന തന്നെ! ആക്ടിവ ഷോറൂമുകളിലെ തിരക്കിൽ ഞെട്ടി എതിരാളികൾ!

By Web Team  |  First Published Oct 30, 2024, 10:58 AM IST

വമ്പൻ വിൽപ്പന വളർച്ചയുമായി ഹോണ്ട ആക്ടിവ. ഇതാ കഴിഞ്ഞ മാസം ഏറ്റവുമധികം വിറ്റഴിഞ്ഞ 10 ഹോണ്ട ഇരുചക്രവാഹനങ്ങളുടെ വിൽപ്പന കണക്കുകൾ


ജാപ്പനീസ് ജനപ്രിയ ടൂവീലർ ബ്രാൻഡായ ഹോണ്ടയുടെ ഇരുചക്രവാഹനങ്ങൾക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എന്നും ആവശ്യക്കാരുണ്ട്. ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മോഡലാണ് ഹോണ്ട ആക്ടിവ. കഴിഞ്ഞ മാസത്തെ അതായത് 2024 സെപ്റ്റംബറിലെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഹോണ്ട ആക്ടിവ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ മാസം ഹോണ്ട ആക്ടിവയുടെ മൊത്തം 2,62,316 യൂണിറ്റ് സ്‌കൂട്ടറുകൾ വിറ്റഴിച്ചു. കൃത്യം ഒരു വർഷം മുമ്പ്, അതായത് 2023 സെപ്റ്റംബറിൽ, ഹോണ്ട ആക്ടിവ മൊത്തം 2,35,056 യൂണിറ്റ് സ്‍കൂട്ടറുകൾ വിറ്റഴിച്ചിരുന്നു. ഈ കാലയളവിൽ, ഹോണ്ട ആക്ടിവയുടെ വാർഷിക വിൽപ്പനയിൽ 11.60 ശതമാനം വർധനയുണ്ടായി. അതേസമയം കമ്പനിയുടെ മൊത്തം വിൽപ്പനയിൽ ഹോണ്ട ആക്ടിവയുടെ മാത്രം വിപണി വിഹിതം 48.90 ശതമാനമായി. കഴിഞ്ഞ മാസം ഏറ്റവുമധികം വിറ്റഴിഞ്ഞ 10 ഹോണ്ട ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയെക്കുറിച്ച് വിശദമായി അറിയാം.

ഈ വിൽപ്പന പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹോണ്ട ഷൈൻ 125. ഈ കാലയളവിൽ 13.40 ശതമാനം വാർഷിക വർധനയോടെ ഹോണ്ട ഷൈൻ മൊത്തം 1,53,476 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. അതേസമയം, ഈ വിൽപ്പന പട്ടികയിൽ ഹോണ്ട ഡിയോ മൂന്നാം സ്ഥാനത്താണ്. ഈ കാലയളവിൽ ഹോണ്ട ഡിയോ 8.61 ശതമാനം വാർഷിക ഇടിവോടെ 35,370 യൂണിറ്റ് സ്‍കൂട്ടറുകൾ വിറ്റു. വിൽപ്പനയിൽ നാലാം സ്ഥാനവുമായി ഹോണ്ട യൂണികോൺ ഈ പട്ടികയിൽ ഉണ്ട്. ഈ കാലയളവിൽ 22.89 ശതമാനം വാർഷിക വർധനയോടെ ഹോണ്ട യൂണികോൺ മൊത്തം 31,353 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. ഇതിനുപുറമെ, ഈ വിൽപ്പന പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഹോണ്ട ഷൈൻ 100. ഈ കാലയളവിൽ ഹോണ്ട ഷൈൻ 100 മൊത്തം 28,359 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. ഇതനുസരിച്ച് 8.22 ശതമാനമാണ് വാർഷിക വർധന.

Latest Videos

ഈ വിൽപ്പന പട്ടികയിൽ ഹോണ്ട ഡ്രീം ആറാം സ്ഥാനത്താണ്. 22.08 ശതമാനം വാർഷിക ഇടിവോടെ ഈ കാലയളവിൽ ഹോണ്ട ഡ്രീം മൊത്തം 8,293 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. അതേസമയം, ഈ വിൽപ്പന പട്ടികയിൽ ഹോണ്ട ലിവോ ഏഴാം സ്ഥാനത്താണ്. 10.76 ശതമാനം വാർഷിക വർധനയോടെ ഹോണ്ട ലിവോ മൊത്തം 5,693 യൂണിറ്റ് മോട്ടോർസൈക്കിളുകളാണ് ഇക്കാലയളവിൽ വിറ്റഴിച്ചത്. ഇതുകൂടാതെ, ഈ വിൽപ്പന പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു ഹോണ്ട എസ്‍പി160. 26.31 ശതമാനം വാർഷിക ഇടിവോടെ ഈ കാലയളവിൽ ഹോണ്ട SP160 മൊത്തം 5,470 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. 2,048 യൂണിറ്റ് വിൽപ്പനയുമായി ഹോണ്ട ഹൈനസ് 350 ഒമ്പതാം സ്ഥാനത്തും 1,748 യൂണിറ്റ് വിൽപ്പനയുമായി ഹോണ്ട ഹോർനെറ്റ് 2.0 പത്താം സ്ഥാനത്തുമാണ്.

click me!