500 സിസി ബൈക്കുകളുമായി ഹോണ്ട; പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ

By Web Team  |  First Published Sep 15, 2020, 9:38 PM IST

ട്വിന്‍ സിലിണ്ടര്‍ 500 സിസി ബൈക്കുകളാണ് ഇതില്‍ പ്രധാനമായും എന്നാണ് റിപ്പോര്‍ട്ടുകള്‍


ദില്ലി: ഇന്ത്യൻ വിപണിയിൽ പുതിയ വാഹന മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. ട്വിന്‍ സിലിണ്ടര്‍ 500 സിസി ബൈക്കുകളാണ് ഇതില്‍ പ്രധാനമായും എന്നാണ് റിപ്പോര്‍ട്ടുകള്‍.

CB500R, CB500F, CB500X എന്നിങ്ങനെ മൂന്ന് മോഡലുകളെയാണ് 500 സിസി ശ്രേണിയിലേക്ക് കമ്പനി പരിഗണിക്കുന്നത് എന്നാണ് സൂചന. ദീപാവലിയോടെ ഈ മൂന്നു മോഡലുകളും വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Videos

undefined

ഹോണ്ട CB500R പൂര്‍ണമായും ഒരു സ്‌പോര്‍ട്‌സ് ടുറര്‍ മോഡലാണ്. സുഖരകരമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന റൈഡിംഗ് പൊസിഷനാണ് ബൈക്കിന്റെ മറ്റൊരു സവിശേഷത. എല്‍ഇഡി ഡ്യുവല്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എല്ലാം ബൈക്കിന്റെ സവിശേഷതയാണ്.

ഹോണ്ട CB500F ഒരു സ്ട്രീറ്റ്‌ഫൈറ്റര്‍ മോട്ടോര്‍സൈക്കിളാണ്. ഫെയറിംഗ്, ഹാന്‍ഡില്‍ബാര്‍, ഹെഡ്‌ലാമ്പ് യൂണിറ്റ് എന്നിവ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി ഫീച്ചറുകളെല്ലാം CB500R -ന് സമാനമാണ്. സിംഗിള്‍-പീസ് ഹാന്‍ഡില്‍ ബാര്‍ പരന്നതും വിശാലവുമാണ്. ലൈറ്റിംഗ് സജ്ജീകരണങ്ങള്‍ മുഴുവന്‍ എല്‍ഇഡിയാണ്.

CB500X തികച്ചും വ്യത്യസ്തമായ റൈഡിംഗ് എര്‍ണോണോമിക്‌സ് ഉള്ള ഒരു സാഹസിക ടൂററാണ്. ഉയരവും പരന്നതുമായ ഇരിപ്പിടവും വളരെ ഉയരവും വീതിയുമുള്ള സിംഗിള്‍ പീസ് ഹാന്‍ഡില്‍ബാറുമുണ്ട്. പകുതി ഫെയറിംഗ്, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, എല്‍ഇഡി ലൈറ്റിംഗും ലഭിക്കുന്നു

ഒരേ 471 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് മൂന്ന് ബൈക്കുകളുടെയും ഹൃദയം. ഈ എഞ്ചിന്‍ 47 bhp കരുത്തും 45 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. സ്റ്റീല്‍ ട്യൂബുലാര്‍ ഫ്രെയിമുകളിലാണ് ഹോണ്ട ഇവയെ ഒരുക്കിയിരിക്കുന്നത്. 

അർബൻ ക്രൂയിസർ, അഭൂതപൂർവമായ പ്രതികരണത്തിന് നന്ദിയെന്ന് ടൊയോട്ട

click me!