പുതിയ കളർ ഓപ്ഷനുകളിൽ ഹാർലി ഡേവിഡ്‌സൺ X440

By Web Team  |  First Published Aug 22, 2024, 5:32 PM IST

ഇപ്പോഴിതാ X440-നൊപ്പം മൂന്ന് ട്രിമ്മുകൾ വാഗ്ദാനം ചെയ്യുന്നു കമ്പനി. ഇതിൽ ഡെനിം, വിവിഡ്, എസ് ട്രിം എന്നിവ ഉൾപ്പെടുന്നു. വിവിഡ് ട്രിമ്മിൽ കമ്പനി ഗോൾഡ് ഫിഷ് സിൽവർ, മസ്റ്റാർഡ് എന്നീ രണ്ട് പുതിയ നിറങ്ങൾ ചേർത്തിട്ടുണ്ട്.


ഹീറോ മോട്ടോകോർപ്പും ഹാർലി ഡേവിഡ്‌സണും സംയുക്തമായി ഒരു പുതിയ 440 പ്ലാറ്റ്‌ഫോം സൃഷ്‍ടിച്ചു. അതിൽ രണ്ട് കമ്പനികളും അവരുടെ വാഹനങ്ങൾ പുറത്തിറക്കി. ഇതിൽ കൂടുതൽ പ്രീമിയം ഓഫറായി ഹാർലി-ഡേവിഡ്‌സൺ X440 എത്തുന്നു. ഉത്സവ സീസണിന് മുന്നോടിയായി X440ൽ പുതിയ നിറങ്ങൾ ചേർത്തിട്ടുണ്ട്. ഒരു പുതിയ പ്ലാറ്റ്‌ഫോമിലെ ഏറ്റവും മികച്ച ഹാർലി-ഡേവിഡ്‌സൺ X440 ഒരു ക്ലാസിക് റോഡ്‌സ്റ്ററിൻ്റെ നിയോ-റെട്രോ അഡാപ്റ്റേഷനാണ്. പൂർണമായും ലോഹനിർമ്മാണമാണ് ബൈക്കിന് നൽകിയിരിക്കുന്നത്.

ഇപ്പോഴിതാ X440-നൊപ്പം മൂന്ന് ട്രിമ്മുകൾ വാഗ്ദാനം ചെയ്യുന്നു കമ്പനി. ഇതിൽ ഡെനിം, വിവിഡ്, എസ് ട്രിം എന്നിവ ഉൾപ്പെടുന്നു. വിവിഡ് ട്രിമ്മിൽ കമ്പനി ഗോൾഡ് ഫിഷ് സിൽവർ, മസ്റ്റാർഡ് എന്നീ രണ്ട് പുതിയ നിറങ്ങൾ ചേർത്തിട്ടുണ്ട്. 2,59,500 രൂപയാണ് ഇതിൻ്റെ എക്‌സ് ഷോറൂം വില. അതേ സമയം, ടോപ്പ്-സ്പെക്ക് എസ് ട്രിമ്മിൽ ഒരു പുതിയ ബജ ഓറഞ്ച് നിറം ഉൾപ്പെടുത്തിയിട്ടുണ്ട്. 2,79,500 രൂപയാണ് ഇതിൻ്റെ എക്‌സ് ഷോറൂം വില. ഈ പുതിയ നിറങ്ങൾക്കായി മോട്ടോർസൈക്കിളിൻ്റെ വില കമ്പനി വർധിപ്പിച്ചിട്ടില്ല എന്നതാണ് പ്രത്യേകത.

Latest Videos

undefined

1. ഹാർലി-ഡേവിഡ്‌സൺ X440 ഡെനിം വേരിയൻ്റ്
ഹാർലി-ഡേവിഡ്‌സൺ X440 ഡെനിം ആണ് അടിസ്ഥാന മോഡൽ. മസ്റ്റാർഡ് ഡെനിം കളർ തീമിലാണ് ഇത് വരുന്നത്. മറ്റ് മോഡലുകളെപ്പോലെ എൽഇഡി ഹെഡ്‌ലൈറ്റുകൾ ഇതിന് ലഭിക്കുന്നു, എന്നാൽ എസ് ട്രിം പോലെയുള്ള 3D ലോഗോയ്ക്ക് പകരം, ഇന്ധന ടാങ്കിൽ സ്റ്റിക്കറുകൾ ഉണ്ട്. ട്യൂബ് ലെസ് റബ്ബറുള്ള അലോയ് വീലുകൾക്ക് പകരം ട്യൂബ് ടൈപ്പ് ടയറുകളുള്ള സ്‌പോക്ക് വീലിലാണ് ഇത് ഓടുന്നത്. ടിഎഫ്‍ടി സ്‌ക്രീൻ ഡെനിമിൽ ലഭ്യമാണ്. എന്നാൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി നൽകിയിട്ടില്ല. എസ് വേരിയൻ്റിൽ ഇത് ലഭ്യമാണ്.

2. ഹാർലി-ഡേവിഡ്‌സൺ X440 വിവിഡ് വേരിയൻ്റ്
ഹാർലി-ഡേവിഡ്‌സൺ X440 സീരീസിലെ രണ്ടാമത്തെ വേരിയൻ്റ് വിവിഡ് ആണ്. X440 Vivid അലോയ് വീലുകളോടെയാണ് വരുന്നത്.  എന്നാൽ ഇവയ്ക്ക് 3D ബാഡ്ജിങ്ങിന് പകരം സ്റ്റിക്കറുകളും ലഭിക്കുന്നു. X440 വിവിസിന്‍റെ ചക്രങ്ങൾക്ക് ഡയമണ്ട് കട്ട് ഫിനിഷില്ല. ഡെനിം മോഡൽ പോലെ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയും ഇല്ല. നിങ്ങൾക്ക് ഹാർലി ഡേവിഡ്‌സൺ X440 വിവിഡ് രണ്ട് കളർ ഓപ്ഷനുകളിൽ വാങ്ങാം. ഡാർക്ക് സിൽവർ, കട്ടിയുള്ള ചുവപ്പ് എന്നിവയാണവ.

3. ഹാർലി-ഡേവിഡ്‌സൺ X440 S വേരിയന്‍റ്
X440 സീരീസിലെ ഏറ്റവും മികച്ച ട്രിം ആണ് എസ്. എല്ലാ ഫീച്ചറുകളും ഈ വേരിയൻ്റിൽ ലഭ്യമാണ്. ഓറഞ്ച് ഹൈലൈറ്റുകളുള്ള മാറ്റ് ബ്ലാക്ക് പെയിൻ്റ് സ്കീം, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ടിഎഫ്‍ടി സ്‌ക്രീൻ എന്നിവ ഇതിൻ്റെ സവിശേഷതയാണ്. നാവിഗേഷൻ, മ്യൂസിക് കൺട്രോൾ, കോൾ സ്വീകരിക്കുന്നതും നിരസിക്കുന്നതും, ഫോൺ ബാറ്ററി സ്റ്റാറ്റസ്, മിസ്‌ഡ് കോൾ അലേർട്ട്, മെസേജ് അലേർട്ട്, നെറ്റ്‌വർക്ക് സ്ട്രെങ്ത് തുടങ്ങിയ നിരവധി വിശദാംശങ്ങൾ ഇത് നിങ്ങൾക്ക് നൽകുന്നു. വെങ്കല ഫിനിഷ് എഞ്ചിൻ കേസിംഗും ഡയമണ്ട് കട്ട് ഫിനിഷ് അലോയി വീലുകളും ഇതിന് ലഭിക്കുന്നു.

click me!