ബൈക്ക് പ്രേമികളുടെ പ്രതീക്ഷ ഉയർത്തി ഫ്ലൈയിംഗ് ഫ്ളീ; റോയൽ എൻഫീൽഡ് ആരാധകർക്കുള്ള സന്തോഷ വാർത്തകൾ

By Web Team  |  First Published Oct 26, 2024, 5:40 PM IST

കമ്പനി നാല് പുതിയ മോഡലുകൾ ഇന്‍റർനാഷണൽ മോട്ടോർസൈക്കിൾ ആൻഡ് ആക്സസറീസ് എക്സിബിഷൻ (EICMA) 2024-ൽ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ


റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എപ്പോഴും ആവശ്യക്കാരുണ്ട്. ഇതിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350, ബുള്ളറ്റ് 350, ഹണ്ടർ 350, ഹിമാലയ 450 തുടങ്ങിയ മോട്ടോർസൈക്കിളുകൾ വളരെ ജനപ്രിയമാണ്. സമീപഭാവിയിൽ നിങ്ങൾ ഒരു പുതിയ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ വാങ്ങാൻ പദ്ധതിയിടുകയാണോ? 

എങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് ഉപയോഗപ്രദമാണ്. കമ്പനി നാല് പുതിയ മോഡലുകൾ ഇന്‍റർനാഷണൽ മോട്ടോർസൈക്കിൾ ആൻഡ് ആക്സസറീസ് എക്സിബിഷൻ (EICMA) 2024-ൽ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. കമ്പനിയുടെ വരാനിരിക്കുന്ന മോട്ടോർസൈക്കിളിൽ ഒരു ഇലക്ട്രിക് മോഡലും ഉൾപ്പെടും. കമ്പനിയുടെ വരാനിരിക്കുന്ന ഈ മൂന്നു പുതിയ മോഡലുകളുടെ സവിശേഷതകളെക്കുറിച്ച് വിശദമായി അറിയാം.

Latest Videos

undefined

റോയൽ എൻഫീൽഡ് ബിയർ 650

നിലവിലുള്ള ഇന്‍റർസെപ്റ്റർ 650 അടിസ്ഥാനമാക്കി പുതിയ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. EICAM 2024-ൽ അവതരിപ്പിക്കാൻ സാധ്യതയുള്ള കമ്പനിയുടെ ഈ പുതിയ മോട്ടോർസൈക്കിളിന്‍റെ പേര് റോയൽ എൻഫീൽഡ് ഇൻ്റർസെപ്റ്റർ 650 ബിയർ എന്നാണ് . ഈ പുതിയ മോട്ടോർസൈക്കിളിൽ യുഎസ്ഡി ഫോർക്കുകൾ, സിംഗിൾ സൈഡ് എക്‌സ്‌ഹോസ്റ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ തുടങ്ങിയ ഫീച്ചറുകൾ നൽകും. കരുത്തിനായി 648 സിസി പാരലൽ ട്വിൻ എൻജിൻ പവർട്രെയിനായി മോട്ടോർസൈക്കിളിൽ ഉപയോഗിക്കും.

റോയൽ എൻഫീൽഡ് ക്ലാസിക് 650

ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളായ ക്ലാസിക് 350ന്‍റെ വിജയത്തിന് പിന്നാലെ ക്ലാസിക് 650 വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ക്ലാസിക് 650 ന് പവർട്രെയിനായി 648 സിസി പാരലൽ ട്വിൻ എഞ്ചിൻ നൽകുമെന്ന് പല  റിപ്പോർട്ടുകളും അവകാശപ്പെടുന്നു. ഇത് പരമാവധി 47.4 ബിഎച്ച്പി കരുത്തും 52.4 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാകും. മോട്ടോർസൈക്കിളിന്‍റെ എഞ്ചിൻ 6 സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിക്കും.

റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്ക്

റോയൽ എൻഫീൽഡ് ആഗോളതലത്തിൽ തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളും നടക്കാനിരിക്കുന്ന മോട്ടോർഷോയിൽ അവതരിപ്പിച്ചേക്കും. കമ്പനിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഫ്ലൈയിംഗ് ഫ്ളീ എന്ന് പേരിടുമെന്നാണ് റിപ്പോര്‍ട്ടുകൾ. ഇത് അടുത്തിടെ യൂറോപ്പിൽ പരീക്ഷണത്തിനിടെ കണ്ടെത്തി. ഈ മോട്ടോർസൈക്കിളും റെട്രോ ശൈലിയിലായിരിക്കും എത്തുക. ഇത് ഉപഭോക്താക്കൾക്ക് ഒറ്റ ചാർജിൽ ഏകദേശം 200 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യും.

ഉപയോ​ഗിക്കാതെ വച്ചാലും ചാർജ് ഇറങ്ങി പോകുന്ന സ്പീഡ് കണ്ടോ... ഇത് കഷ്ടം തന്നെ! ഐഫോണിനെതിരെ പരാതിപ്രളയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!