ബൈക്കിന്റെ ആദ്യ ബാച്ച് പൂർണമായും വിറ്റഴിഞ്ഞതിന് ശേഷമാണ് പുതിയ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയതെന്ന് കമ്പനി അറിയിച്ചു.
ഹീറോ മോട്ടോകോർപ്പ് (Hero MotoCorp), തങ്ങളുടെ ഏറ്റവും ജനപ്രിയമായ എക്സ്പള്‍സ് 200 4V (XPulse 200 4V) അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ രണ്ടാം ബാച്ചിനുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ട്. ബൈക്കിന്റെ ആദ്യ ബാച്ച് പൂർണമായും വിറ്റഴിഞ്ഞതിന് ശേഷമാണ് പുതിയ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയതെന്ന് കമ്പനി അറിയിച്ചു.
പുതിയ എക്സ്പള്‍സ് 200 4Vയുടെ വില 130,150 രൂപയില്‍ എക്സ്-ഷോറൂം (ദില്ലി) ആരംഭിക്കുന്നു. കമ്പനിയുടെ ഔദ്യോഗിക ഓൺലൈൻ വിൽപ്പന പ്ലാറ്റ്ഫോമായ eSHOP-ൽ വാഹനം 10,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം.
undefined
മോട്ടോർസൈക്കിളിന്റെ ഹൃദയഭാഗത്ത് പുതുതായി അപ്ഡേറ്റ് ചെയ്ത, ബിഎസ് 6-കംപ്ലയിന്റ് 200 സിസി 4 വാൽവ് ഓയിൽ കൂൾഡ് എഞ്ചിനാണ്. ഈ യൂണിറ്റ് 8500 ആർപിഎമ്മിൽ 19.1 പിഎസ് പരമാവധി പവർ ഔട്ട്പുട്ടും 6500 ആർപിഎമ്മിൽ 17.35 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും.
“4 വാൽവ് ഓയിൽ കൂൾഡ് എഞ്ചിൻ മിഡ്, ടോപ്പ് എൻഡ് സ്പീഡ് ശ്രേണിയിലുടനീളം മികച്ച പവർ പ്രദാനം ചെയ്യുക മാത്രമല്ല, ഉയർന്ന വേഗതയിൽ പോലും സ്ട്രെസ് ഫ്രീ എഞ്ചിൻ പ്രകടനവും വാഗ്ദാനം ചെയ്യുന്നു,” എക്സ്പള്‍സ് 200 4V ന്റെ പവർട്രെയിനിലെ പുതിയ 4V സാങ്കേതികവിദ്യയെ കുറിച്ച് കമ്പനി അവകാശപ്പെടുന്നു.
ഏഴ് ഫിൻ ഓയിൽ കൂളർ ഉപയോഗിച്ച് കൂടുതൽ മികച്ച ഹീറ്റ് മാനേജ്മെന്റിനായി മോട്ടോർ സൈക്കിളിൽ കൂളിംഗ് സിസ്റ്റം സാങ്കേതികവിദ്യയും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
"അസാധാരണമായ സാങ്കേതികവിദ്യയുടെയും ആധുനിക രൂപകൽപ്പനയുടെയും വേറിട്ട ആകർഷണീയതയുടെയും പിന്തുണയോടെ ഹീറോ എക്സ്പൾസ് 200 എല്ലായ്പ്പോഴും സമാനതകളില്ലാത്ത അനുഭവം നൽകുന്നതിന് അറിയപ്പെടുന്നു.." ബുക്കിംഗ് പ്രഖ്യാപനത്തെക്കുറിച്ച് ഹീറോ മോട്ടോകോർപ്പിന്റെ സെയിൽസ് ആൻഡ് ആഫ്റ്റർസെയിൽസ് മേധാവി നവീൻ ചൗഹാൻ പറഞ്ഞു,
"ഞങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് എക്സ്പള്‍സ് 200 4 വാൽവിന് ലഭിച്ച മികച്ച പോസിറ്റീവ് പ്രതികരണത്തിലും വ്യാപകമായ സ്വീകാര്യതയിലും ഞങ്ങൾ ആഹ്ളാദത്തിലാണ്. ആദ്യ ബാച്ച് തൽക്ഷണം വിറ്റുതീർന്നത് പ്രീമിയം-മോട്ടോർസൈക്കിൾ ഡിമാൻഡിന്റെ വളർച്ചയും ഹീറോ ബ്രാൻഡിലുള്ള ഉപഭോക്തൃ വിശ്വാസവും പ്രകടമാക്കുന്നു. ഓൺലൈൻ ബുക്കിംഗുകളുടെ മറ്റൊരു ബാച്ച് ആരംഭിക്കുന്നതോടെ, രാജ്യത്ത് എക്സ്പൾസ് 200 4 വാൽവിന്റെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു.." നവീൻ ചൗഹാൻ വ്യക്തമാക്കുന്നു.
കേരളത്തില്‍ ഉള്‍പ്പെടെ ആവശ്യക്കാര്‍ ഏറെയുള്ള ഹീറോയുടെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് എക്സ്പള്‍സ് 200 4 വി. അത്യാധുനിക സാങ്കേതിക വിദ്യകളും ഉയര്‍ന്ന ബില്‍ഡ് ക്വാളിറ്റിയും തങ്ങളുടെ വാഹന നിരകളില്‍ ഉപയോഗപ്പെടുത്തുന്നതില്‍ ഹീറോ മോട്ടോകോര്പ്പിനുള്ള പ്രതിബദ്ധതയുടെ സാക്ഷിപ്രതമാണ് എക്സ്പള്‍സ് 200 എന്നാണ് കമ്പനി പറയുന്നത്.
രൂക്ഷമായ ഗതാഗതത്തിനിടെ താപനില നിയന്ത്രിക്കുന്നതിനുള്ള കൂളിംഗ് സംവിധാനം 7 ഫി൯ ഓയിൽ കൂള൪ ഉപയോഗിച്ച് നവീകരിച്ചിരിക്കുന്നു. എക്സ് പൾസ് 200 4വിയിലെ പരിഷ്ക്കരിച്ച ട്രാ൯സ്മിഷ൯ സെറ്റ് അപ്പ് മികച്ച കരുത്തും ഈടും നൽകുന്നു. മികച്ച ട്രാക്ടീവ് എഫ൪ട്ടും ആക്സിലറേഷനും ലഭ്യമാകും വിധം ഗിയ൪ അനുപാതവും പരിഷ്ക്കരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ സാങ്കേതികവിദ്യ സജ്ജമാക്കിയിട്ടുള്ള എക്സ് പൾസ് 200 4 വി കൂടുതൽ ദൂരം സുഖകരമായ യാത്ര ഉറപ്പു നൽകുന്നു. മെച്ചപ്പെടുത്തിയ എൽഇഡി ഹെഡ് ലൈറ്റ് രാത്രിയിൽ മികച്ച കാഴ്ച നൽകുകയും റോഡിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
സ്മാ൪ട്ട്ഫോൺ കണക്ടിവിറ്റിയും കോൾ അലെ൪ട്ടുകളുമുള്ള പൂ൪ണ്ണമായും ഡിജിറ്റലായ എൽസിഡി ഇ൯സ്ട്രുമെന്റ് ക്ലസ്റ്റ൪, ടേൺ-ബൈ-ടേൺ നാവിഗേഷ൯, ഗിയ൪ ഇ൯ഡിക്കേറ്റ൪, എക്കോ മോഡ്, രണ്ട് ട്രിപ്പ് മീറ്ററുകൾ, സിംഗിൾ ചാനൽ എബിഎസ് തുടങ്ങിയ ഫീച്ചറുകൾ ഈ വിഭാഗത്തിലാദ്യമായി സ്റ്റാ൯ഡേ൪ഡായി നൽകിയിരിക്കുന്നു.
എല്ലാ ഭൂപ്രദേശങ്ങളിലേക്കും യാത്ര ചെയ്യാനുള്ള സ്പിരിറ്റുമായി ലോംഗ് സസ്പെ൯ഷ൯ ട്രാവൽ അവതരിപ്പിക്കുകയാണ് മോട്ടോ൪ സൈക്കിൾ. 190 mm ഫ്രണ്ടും 170 mm റിയറും 21” ഫ്രണ്ട്, 18” റിയ൪ സ്പോക്ക് വീലുകളുമാണുള്ളത്. എ൯ജിനെ സംരക്ഷിക്കുന്ന അലുമിനിയം സ്കിഡ് പ്ലേറ്റ്, പരമാവധി ഗ്രിപ്പും കൺട്രോളും നൽകുന്ന പല്ലുകളോട് കൂടിയ ബ്രേക്ക് പെഡൽ, ആഴമുളള വെള്ളം മുറിച്ച് കടക്കാ൯ മുകളിലേക്ക് ഉയ൪ന്ന് നിൽക്കുന്ന എക്സ് ഹോസ്റ്റ് എന്നിവ പാറക്കല്ലുകൾ നിറഞ്ഞതും അപകടകരവുമായ ഭൂപ്രദേശങ്ങളിൽ തടസ രഹിതമായ യാത്ര ഉറപ്പാക്കുന്നു.
ഇരട്ട ലക്ഷ്യങ്ങളുള്ള ടയറുകൾ, 10 –സ്റ്റെപ്പിലുള്ള ക്രമീകരിക്കാവുന്ന മോണോ ഷോക്ക് സസ്പെ൯ഷ൯, 825mm ആക്സസിബിൾ സീറ്റ് ഉയരം, 220mm ഉയ൪ന്ന ഗ്രൗണ്ട് ക്ലിയറ൯സ് എന്നിവ സാഹസിക യാത്രികനാവശ്യമായ പൂ൪ണ്ണമായ പാക്കേജ് നൽകുന്നു.
മികച്ച എ൯ജിനീയറിംഗ് വൈദഗ്ധ്യത്തോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന ചേസിസ് സെറ്റ് അപ്പ് സഹിതമുള്ള എക്സ് പൾസ് 200 4 വി മികച്ച റൈഡിംഗ് അനുഭവം നൽകുന്നു. നഗര റോഡുകളിലും ഓഫ്-റോഡിലും പ്രതിദിന യാത്രയ്ക്കും ഉല്ലാസ യാത്രകൾക്കും അനുയോജ്യമായ റൈഡ് സാധ്യമാകുന്നു.
ലഗേജ് കൊണ്ടുപോകുന്നതിന് ബംഗീ ഹുക്കുകളോടു കൂടിയ ലഗേജ് പ്ലേറ്റും മോട്ടോ൪സൈക്കിളിലുണ്ട്. പി൯സീറ്റ് യാത്രക്കാര൯ ഉൾപ്പെടെ ലഗേജ് സഹിതം മികച്ച യാത്രക്ഷമത ഉറപ്പുവരുത്തിയിരിക്കുന്നു. പരിഷ്ക്കരിച്ച സീറ്റ് കംഫ൪ട്ട് ഓരോ കിലോമീറ്ററും ആയാസ രഹിതവും സുഗമവുമാക്കുന്നു. കാറ്റിൽ നിന്നും കാലാവസ്ഥയിൽ നിന്നും മികച്ച സംരക്ഷണം നൽകുന്ന വി൯ഡ് ഷീൽഡ് അധിക റൈഡിംഗ് കംഫ൪ട്ടും നൽകുന്നു. എപ്പോഴും കണക്ടഡായിരിക്കാ൯ യുഎസ്ബി ചാ൪ജ൪ സഹായിക്കുന്നു. ഫ്രണ്ട്, റിയ൪ പെഡൽ ഡിസ്ക് ബ്രേക്കുകൾ കാര്യക്ഷമതയേറിയ ബ്രേക്കിംഗിന് സഹായിക്കുന്നു.ട്രയൽ ബ്ലൂ, ബ്ലിറ്റ്സ് ബ്ലൂ, റെഡ് റെയ്ഡ് എന്നീ മൂന്ന് ആക൪ഷകമായ നിറങ്ങളിലാണ് സാഹസികതയിൽ നിന്നും ഓഫ്-റോഡിൽ നിന്നും പ്രചോദനമുൾക്കൊണ്ട് വികസിപ്പിച്ച പുതിയ എക്സ് പൾസ് 200 4 വി എത്തുന്നത്.
മോട്ടോ൪സ്പോ൪ട്ട്സ് പ്രേമികളുടെ പ്രിയപ്പെട്ട റാലി കിറ്റ് എക്സ് പൾസ് 200 4 വിയെ ഒരു പൂ൪ണ്ണ റാലി മെഷീനാക്കി മാറ്റുന്നു. പൂ൪ണ്ണമായും റോഡ് നിയമങ്ങൾക്കനുസൃതവും മോട്ടോ൪സ്പോ൪ട്ട്സ് ഇവന്റുകൾക്ക് എഫ്എംഎസ് സിഐ അംഗീകാരമുള്ളതാണ് റാലി കിറ്റ്. പെ൪ഫോമ൯സ് പാ൪ട്ട്സുകളുടെ സവിശേഷമായ പാക്കേജ് മത്സര ഓട്ടത്തിനുള്ള ഓഫ്-റോഡ് നൈപുണ്യം പഠിക്കാനും മെച്ചപ്പെടുത്താനും ഉപഭോക്താക്കളെ സഹായിക്കുന്നു.