സിബിഎസ് സുരക്ഷയോടെ ബജാജ് ഡിസ്‌കവര്‍ 110

By Web Team  |  First Published Feb 27, 2019, 6:57 PM IST

കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്)മായി ബജാജ് ഡിസ്‌കവര്‍ 110 ഇന്ത്യന്‍ വിപണിയിലെത്തി. 


കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്)മായി ബജാജ് ഡിസ്‌കവര്‍ 110 ഇന്ത്യന്‍ വിപണിയിലെത്തി.  ആന്റി സ്‌കിഡ് ബ്രേക്കിംഗ് (എഎസ്ബി) എന്നാണ് കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റത്തെ ബജാജ് വിളിക്കുന്നത്. ബൈക്കിന്‍റെ പുണെ എക്‌സ് ഷോറൂം വില 53,273 രൂപയാണ്. സിബിഎസ് ഇല്ലാത്ത പതിപ്പിനേക്കാള്‍ 563 രൂപ കൂടുതലാണിത്. 

സുരക്ഷാ ഫീച്ചര്‍ നല്‍കിയതൊഴിച്ചാല്‍ മോട്ടോര്‍സൈക്കിളില്‍ മറ്റ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 7,000 ആര്‍പിഎമ്മില്‍ 8.6 ബിഎച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 9.81 എന്‍എം ടോര്‍ക്കും 115.45 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, കാര്‍ബുറേറ്റഡ് എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. രണ്ട് ചക്രങ്ങളിലും ഡ്രം ബ്രേക്കുകളാണ്. എട്ട് ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി.  

Latest Videos

undefined

ഏപ്രില്‍ ഒന്നിന് എബിഎസ്/സിബിഎസ് നിര്‍ബന്ധമാകുന്നതോടെ നോണ്‍ സിബിഎസ് വേര്‍ഷന്റെ വില്‍പ്പന ബജാജ് ഓട്ടോ അവസാനിപ്പിക്കും. 1,000 രൂപ ടോക്കണ്‍ തുക അടച്ച് പുതിയ ബൈക്കിന്‍റെ ബുക്കിംഗ് ഡീലര്‍മാര്‍ സ്വീകരിച്ചുതുടങ്ങി. 

ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് 110, ഹീറോ പാഷന്‍ പ്രോ 110 ഡ്രം, ഹോണ്ട സിഡി 110 ഡ്രീം സിബിഎസ് ഡിഎല്‍എക്‌സ്, ടിവിഎസ് വിക്ടര്‍ 110 ഡ്രം എന്നീ മോഡലുകളാണ് ബജാജ് ഡിസ്‌കവര്‍ 110 സിബിഎസ് മോട്ടോര്‍സൈക്കിളിന്റെ ഇന്ത്യയിലെ എതിരാളികള്‍.

click me!