പുതിയ മോട്ടോർസൈക്കിളിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല. രണ്ട് പുതിയ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. പുതിയ 2024 കവാസാക്കി നിഞ്ച 300 കാൻഡി ലൈം ഗ്രീൻ, മെറ്റാലിക് മൂൺഡസ്റ്റ് ഗ്രേ എന്നിങ്ങനെ പുതിയ നിറങ്ങളിൽ ലഭ്യമാണ്.
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ കവാസാക്കി 2024 കവാസാക്കി നിഞ്ച 300 ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ മോട്ടോർസൈക്കിളിന് ഇപ്പോൾ 3.43 ലക്ഷം രൂപയാണ് വില. കവാസാക്കി നിഞ്ച 300 ഇന്ത്യയിൽ അവതരിപ്പിച്ചിട്ട് 10 വർഷമായെങ്കിലും മോട്ടോർസൈക്കിൾ ഏറെക്കുറെ അതേപടി തുടരുന്നു.
പുതിയ മോട്ടോർസൈക്കിളിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല. രണ്ട് പുതിയ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. പുതിയ 2024 കവാസാക്കി നിഞ്ച 300 കാൻഡി ലൈം ഗ്രീൻ, മെറ്റാലിക് മൂൺഡസ്റ്റ് ഗ്രേ എന്നിങ്ങനെ പുതിയ നിറങ്ങളിൽ ലഭ്യമാണ്. ലൈം ഗ്രീൻ ഓപ്ഷൻ നേരത്തെ ലഭ്യമായിരുന്നു. അതേസമയം ഈ മോട്ടോർസൈക്കിളിൻ്റെ നിലവിലെ വിൽപ്പന കണക്കുകൾ മികച്ചതല്ല. കാവസാക്കി നിഞ്ച 300ൻ്റെ 39 യൂണിറ്റുകൾ മാത്രമാണ് ഏപ്രിലിൽ വിൽക്കാൻ കവാസാക്കിക്ക് കഴിഞ്ഞത്. പക്ഷേ കവാസാക്കി നിഞ്ച ZX-10R, കാവസാക്കി Z900 എന്നിവയുടെ കൂടുതൽ യൂണിറ്റുകൾ കമ്പനി ഇതേ മാസത്തിൽ ഇന്ത്യയിൽ വിറ്റു.
പുതുതായി പുറത്തിറക്കിയ 2024 കവാസാക്കി നിഞ്ച 300 ന് കരുത്ത് പകരുന്നത് അതേ 296 സിസി ലിക്വിഡ് കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ്, അത് 11,000 ആർപിഎമ്മിൽ 39 എച്ച്പി പവർ ഉൽപ്പാദിപ്പിക്കുമ്പോൾ, പീക്ക് ടോർക്ക് 10,000 ആർപിഎമ്മിൽ 26.1 എൻഎം ആണ്. മുൻ തലമുറ മോഡലിനെ അപേക്ഷിച്ച് മോട്ടോർസൈക്കിളിൻ്റെ എഞ്ചിൻ കൂടുതൽ പരിഷ്‍കരിച്ചു. ഒരു വലിയ 17 ലിറ്റർ ഇന്ധന ടാങ്ക് പുതിയ ബൈക്കിന് ലഭിക്കുന്നു. നിഞ്ച 300 2024 എഡിഷൻ യമഹ R3 പോലെയുള്ളവരുമായി മത്സരിക്കുന്നു. നിഞ്ച 300 ന് 3.43 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.