സിബിഎസ് സുരക്ഷയില്‍ പുതിയ ഹോണ്ട നവി

By Web Team  |  First Published Mar 2, 2019, 4:11 PM IST

അധിക സുരക്ഷ നല്‍കുന്ന കോംബി ബ്രേക്കിങ് സംവിധാനത്തോടെ പുതിയ ഹോണ്ട നവി വിപണിയിലെത്തി


അധിക സുരക്ഷ നല്‍കുന്ന കോംബി ബ്രേക്കിങ് സംവിധാനത്തോടെ പുതിയ ഹോണ്ട നവി വിപണിയിലെത്തി.  രൂപത്തിലും മറ്റു ചില മാറ്റങ്ങള്‍ വരുത്തി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മോഡലിന് സമാനമാണ് പുതിയ നവിയും. 2016ലാണ് വാഹനം ആദ്യമായി വിപണിയിലെത്തുന്നത്. 

Latest Videos

undefined

ബ്രേക്കിങ് സംവിധാനത്തിനൊപ്പം മുന്‍ ഫെന്‍ഡറില്‍ സിബിഎസ് ബാഡ്ജിങ് നല്‍കിയ തൊഴിച്ചാല്‍ രൂപത്തില്‍ മറ്റു മാറ്റങ്ങളൊന്നും പുതിയ നവിക്കില്ല. അടിയന്തര സാഹചര്യങ്ങളില്‍ റിയര്‍ ബ്രേക്ക് മാത്രം പിടിച്ചാലും മുന്‍ പിന്‍ ടയറുകളില്‍ ഫലപ്രദമായ ബ്രേക്കിംങ് ഉറപ്പുവരുത്താന്‍ കോംബി ബ്രേക്കിങ് സഹായിക്കും.

2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ 125 സിസിക്ക് താഴെ പുറത്തിറങ്ങുന്ന എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും സിബിഎസ് നിര്‍ബന്ധമാണ്. ഇതിനുസരിച്ചാണ് 2019 നവി സിബിഎസ് പുറത്തിറങ്ങിയത്.

8 എച്ച്പി പവറും 8.9 എന്‍എം ടോര്‍ക്കുമേകുന്ന 109.2 സിസി എയര്‍കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. മുന്നില്‍ അപ്പ്സൈഡ് ഡൈഡ് ടെലിസ്‌കോപ്പിക് സസ്പെന്‍ഷനും പിന്നില്‍ ഹൈഡ്രോളിക് മോണോഷോക്കുമാണ് സസ്പെന്‍ഷന്‍.

47,110 രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. നോണ്‍ സിബിഎസ് മോഡലിനെക്കാള്‍ 1796 രൂപ കൂടുതലാണിത്. റെഡ്, വൈറ്റ്, ബ്ലാക്ക്, ബ്രൗണ്‍, ഗ്രീന്‍, ഓറഞ്ച് എന്നീ ആറ് നിറങ്ങളിലാണ് പുതിയ ഹോണ്ട നവി വിപണിയിലെത്തും. 


 

click me!