ഇവിടെ അമൃതയും അഭിരാമിയും; അവിടെ അമാന്‍ഡയും സാമന്തയും

By Sunitha Devadas  |  First Published Mar 19, 2020, 12:31 AM IST

ആദ്യം ബിഗ് ബ്രദര്‍ ഇവരോട് ഒന്നിച്ചു കളിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍ അമാന്‍ഡക്ക് സംശയമായിരുന്നു. ഒറ്റക്ക് കളിക്കുന്നതാണ് നല്ലത് എന്നായിരുന്നു അമാന്‍ഡയുടെ തോന്നല്‍. എന്നാല്‍ പിന്നീട് ഇവര്‍ ബിഗ് ബ്രദര്‍ കൊടുത്ത ഓഫര്‍ സ്വീകരിച്ച്, ഒന്നിച്ചു കളിച്ചു ഫിനാലെ വരെ പോയി.


അമൃതയും അഭിരാമിയും രണ്ട് വ്യക്തികള്‍ ആയിരിക്കുകയും ഒന്നിച്ചു മത്സരിക്കുകയും ചെയ്യുന്നത് ശരിയാണോ എന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടില്ലേ? ഇതെന്തൊരു അനീതി എന്ന് തോന്നിയിട്ടില്ലേ? എല്ലാവരും ഒറ്റക്ക് നിന്ന് വീടും വീട്ടുകാരെയും വിട്ട് ഗെയിം കളിക്കുന്നു. അപ്പോള്‍ ബിഗ് ബോസ് സഹോദരിമാരെ 'ഒന്നിച്ചു കളിച്ചോ? എന്ന് പറഞ്ഞു അന്‍പതാം ദിവസം കയറ്റി വിടുന്നു. അവര്‍ ഒന്നിച്ചു കളിക്കുന്നു. വന്‍ നേട്ടമുണ്ടാക്കുന്നു.

Latest Videos

undefined

 

ഇത് ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടല്ല സംഭവിച്ചിട്ടുള്ളത്. ബിഗ് ബോസിന്റെ ഇന്റര്‍നാഷണല്‍ ഷോയായ ബിഗ് ബ്രദറില്‍ യു കെയില്‍  2007ല്‍ രണ്ടു സഹോദരിമാര്‍ പങ്കെടുത്തിരുന്നു. യു കെയിലുള്ള അമാന്‍ഡയും സാമന്തയും. ഇവര്‍ ട്വിന്‍ സിസ്റ്റേഴ്‌സ് ആണ്. ഇരട്ട സഹോദരിമാര്‍. അവര്‍ അന്ന് ബിഗ് ബോസില്‍ ഒന്നിച്ചു കളിച്ചു രണ്ടാം സ്ഥാനം സ്വന്തമാക്കി. ഇവരിപ്പോള്‍ വിവാഹിതനാണ്. രണ്ടു പേര്‍ക്കും ഓരോ പെണ്‍കുട്ടികളുമുണ്ട്.

ഷോ നടക്കുന്ന സമയത്ത ഇവര്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായിരുന്നു. ഇപ്പോള്‍ അഭിരാമിയെയും അമൃതയെയും എ ജി സിസ്റ്റേഴ്‌സ് എന്ന് വിളിക്കുന്നത് പോലെ ഇവരെ മീഡിയ വിളിച്ചിരുന്നത് സമാന്‍ഡ എന്നായിരുന്നു. ഇവരും പാട്ടുകാരായിരുന്നു. അഭിരാമിയെയും അമൃതയെയും പോലെ ഒന്നിച്ചു സ്റ്റേജ് ഷോകള്‍ ചെയ്യാറുണ്ട്.

 

ഇവര്‍ ഷോ തുടങ്ങുമ്പോള്‍ വ്യത്യസ്ത മത്സരാര്‍ഥികളായിട്ടാണ് 69 ദിവസം വരെ കളിച്ചത്. പിന്നീടാണ് ബിഗ് ബ്രദര്‍ ഇവരെ ഒന്നായി കളിയ്ക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചത്. അവര്‍ സമ്മതിച്ചു. അങ്ങനെ 69-ാം ദിവസം മുതല്‍ ഇവര്‍ ഒന്നിച്ചു കളിച്ചു തുടങ്ങി. ആദ്യം ബിഗ് ബ്രദര്‍ ഇവരോട് ഒന്നിച്ചു കളിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍ അമാന്‍ഡക്ക് സംശയമായിരുന്നു. ഒറ്റക്ക് കളിക്കുന്നതാണ് നല്ലത് എന്നായിരുന്നു അമാന്‍ഡയുടെ തോന്നല്‍. എന്നാല്‍ പിന്നീട് ഇവര്‍ ബിഗ് ബ്രദര്‍ കൊടുത്ത ഓഫര്‍ സ്വീകരിച്ച്, ഒന്നിച്ചു കളിച്ചു ഫിനാലെ വരെ പോയി.
എന്‍ഡെമോള്‍ ഷൈന്‍ ആണ് ബിഗ് ബ്രദറിന്റെയും ബിഗ് ബോസിന്റേയും പ്രൊഡക്ഷന്‍ ടീം. അപ്പൊ ഒന്നും കാണാതെയല്ല ഇവര്‍ അമൃതയെയും അഭിരാമിയെയും ഒറ്റ മത്സരാര്‍ത്ഥിയായി പരിഗണിക്കുന്നത്.

2007 ല്‍ ബിഗ് ബ്രദറില്‍ ഇവരെ ഒറ്റ മത്സരാര്‍ത്ഥി ആക്കിയതിനു കാരണം ഇവര്‍ തമ്മില്‍ ഇരട്ട സഹോദരിമാര്‍ എന്ന നിലയിലുള്ള അടുപ്പവും സ്‌നേഹവും കാരണം കളി മുറുകുമ്പോള്‍ ജയിക്കാന്‍ വേണ്ടി ഒത്തു കളിയ്ക്കാന്‍ സാധ്യതയുണ്ട് എന്നതായിരുന്നു. അത് സത്യവുമാണ്. ഇവര്‍ തമ്മിലുള്ള അടുപ്പം അത്ര ആഴത്തിലുള്ളതായിരുന്നു. അമൃതയും അഭിരാമിയും ചേച്ചിയും അനിയത്തിയുമാണെങ്കിലും ഇവര്‍ തമ്മിലുള്ള ബന്ധവും ആഴത്തിലുള്ളതാണ്. ഇങ്ങനെ മത്സരിക്കുന്നത് കൊണ്ട് ശരിക്ക് ഗുണവും ദോഷവുമുണ്ട്.

എ ജി സിസ്റ്റേഴ്‌സിനെ സംബന്ധിച്ച് ഇവര്‍ രണ്ടുപേരും രണ്ടു സ്വഭാവക്കാരാണ്. ബിഗ് ബോസ് വീടിനകത്തും പുറത്തും അഭിരാമിക്കാണ് ആരാധകര്‍ കൂടുതലുള്ളത്. അഭിരാമി കുറച്ചു സമാധാനപ്രിയയും പക്വതയുള്ളവളും മറ്റുള്ളവരുടെ ഇമോഷനുകള്‍ക്ക് വില കൊടുക്കുന്നവളുമാണ്. എന്നാല്‍ അതേസമയം അമൃത എല്ലാവരെയും ചൊറിയുന്നതിലും വെറുപ്പിക്കുന്നതിലും മിടുക്കിയാണ്. മറ്റു മത്സരാര്‍ത്ഥികളെ രഘുവിനൊപ്പം ചേര്‍ന്ന് കുറ്റം പറയുന്നതാണ് അമൃതയുടെ പ്രധാന പണി തന്നെ. പല സന്ദര്‍ഭങ്ങളിലും അമൃത പിടിവിട്ട് കുറ്റം പറച്ചിലിലേക്കും അടിപിടിയിലേക്കും പോകുമ്പോള്‍ അഭിരാമിയാണ് ചേച്ചിയെ തിരുത്തുന്നത്.

 

അതേസമയം ഇവര്‍ ഒന്നിച്ചു വീടിനുള്ളില്‍ താമസിക്കുന്നത് കൊണ്ട് ഇവര്‍ക്ക് ഒറ്റപ്പെടല്‍ ഇല്ല. കൂട്ടായി തീരുമാനമെടുക്കാന്‍ കഴിയുന്നു. കൂട്ടായി പ്രതിരോധിക്കാന്‍ കഴിയുന്നു. ബിഗ് ബോസ് കളിയില്‍ ഒരാളായിരിക്കും വിജയി എന്നതുകൊണ്ട് എല്ലാവരും ഓരോരുത്തരെ ടാര്‍ഗറ്റ് ചെയ്താണ് കളിക്കുന്നത്. എന്നാല്‍ അതേസമയം ഇവര്‍ രണ്ടു പേരായതുകൊണ്ട് ഇവരെ എതിര്‍ത്ത് തോല്‍പ്പിക്കുക എന്നത് മറ്റു മത്സരാര്‍ത്ഥികള്‍ക്ക് അത്ര എളുപ്പമല്ല. അതിനാല്‍ തന്നെ അന്‍പതാം ദിവസം വന്നിട്ടും ഇവര്‍ക്ക് എല്ലാ മത്സരത്തിലും മുന്നില്‍ എത്താന്‍ കഴിയുന്നുണ്ട്. കൂടാതെ ഇവര്‍ രഘുവും സുജോയും ഉള്‍പ്പെടുന്ന ടീമില്‍ ചേര്‍ന്നുള്ള ഒത്തുകളിയാണിപ്പോള്‍ കളിക്കുന്നത്.

രണ്ടു ഗ്രൂപ്പുകളാണിപ്പോള്‍ ബിഗ് ബോസിലുള്ളത്. ഒന്ന് അവിടെ ഷോ തുടങ്ങി എല്ലാ ദിവസം നിന്ന ആര്യ, പാഷാണം ഷാജി, ഫുക്രു എന്നിവരും കണ്ണിനസുഖം ബാധിച്ചു പുറത്തുപോയി വന്ന എലീനയും ദയയും. അതില്‍ എലീനയും ദയയും പുറത്തു പോയെങ്കിലും ഷോ കാണാനോ വീട്ടില്‍ പോകാനോ കഴിയാത്തവരാണ്. എന്നുവച്ചാല്‍ ഷോ തുടങ്ങിയപ്പോള്‍ അകത്തു വന്നവര്‍. പുറത്ത് എന്ത്, ഏത് എന്നറിയാത്തവര്‍. എങ്ങനെയാണ് ഷോ പോകുന്നത് എന്നറിയാത്തവര്‍.

 

മറുഭാഗത്ത് നില്‍ക്കുന്നവര്‍ 50 ദിവസം ഷോ വീട്ടിലിരുന്നു കണ്ടിട്ട് അന്‍പതാം ദിവസം വന്നു കയറിയവര്‍. കൂടെ പുറത്തു പോയി ഷോ മുഴുവന്‍ കണ്ടു പുതിയ സ്ട്രാറ്റജികളുമായി വന്ന രഘു, സുജോ, അലസാന്ദ്ര എന്നിവര്‍. അതില്‍ കൂടുതല്‍ ശക്തരായി അഭിരാമിയും അമൃതയും ഒന്നിച്ചും മത്സരിക്കുന്നു. ഷോ കാണുന്നവര്‍ക്ക് അമൃത- അഭിരാമി ടീമിന്റെ കളി അണ്‍ഫെയര്‍ ഗെയിം ആയിട്ടാണ് ഇപ്പോള്‍ തോന്നുന്നത്. കാരണം വന്ന് അന്ന് മുതല്‍ ഒരു കാരണവുമില്ലാതെ നിരന്തരം ഫുക്രുവിനെ ആക്രമിക്കുന്നു, അടിയുണ്ടാക്കുന്നു, തളര്‍ത്തുന്നു, ഫുക്രുവിനേയും എലീനയെയും ചേര്‍ത്ത് അവിഹിത കഥകള്‍ പറയുന്നു. ആര്യയെ ഇകഴ്ത്തി സംസാരിക്കുന്നു. കൂടാതെ  ബിഗ് ബോസ് സിസ്റ്റേഴ്‌സും രഘുവും ഒത്തു കൂടുമ്പോള്‍ വീണ്ടും എങ്ങനെ കൂടുതല്‍ ഇവരെ ആക്രമിക്കും എന്ന ചര്‍ച്ചകളും.

കഴിഞ്ഞ ദിവസം ബിഗ് ബോസ് സുജോയെ പ്രാങ്ക് ചെയ്യാന്‍ ഒരു ടാസ്‌ക് രഘുവിന് നല്‍കി. രഘു അത് എല്ലാരോടും പറഞ്ഞു. അങ്ങനെ ആദ്യ രസം പോയി. രണ്ടാമതായി സുജോ ദേഷ്യപ്പെട്ട് തുടങ്ങിയപ്പോള്‍ രഘുവും അമൃതയും ചേര്‍ന്ന് ടാസ്‌ക്ക് തന്നെ പൊളിച്ചടുക്കി. അമൃത സ്മോക്കിങ് റൂമില്‍ പ്രാങ്ക് എന്ന് എഴുതി കാണിച്ചു സുജോയെ പ്രതികരണങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചു. കഴിഞ്ഞ തവണത്തെ ബിഗ് ബോസില്‍ പ്രാങ്ക് ടാസ്‌ക്കുകളൊക്കെ എന്ത് രസമായിട്ടാണ് അവര്‍ ചെയ്തിരുന്നത്. ഷിയാസ് പിണങ്ങി മതില് ചാടാന്‍ പോയതും സാബു ദിയ സനയെ പറ്റിച്ചതുമൊക്കെ എത്ര രസകരമായിരുന്നു.

എന്നാല്‍ ഇത്തവണത്തെ ബിഗ് ബോസ് ഗെയിമിന്റെ ഏറ്റവും വലിയ കുഴപ്പം തന്നെ ഇവരൊക്കെ ഒത്തുകളിക്കുന്നു എന്നതാണ്. സുജോയെ എക്‌സ്‌പോസ് ചെയ്യാന്‍ അമൃത സമ്മതിച്ചില്ല. അങ്ങനെ അമൃത ബിഗ് ബോസിന്റെ ടാസ്‌ക് പൊളിച്ചു. പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന തരം ഗെയിം കളിയാണ് ബിഗ് ബോസ് സിസ്റ്റേഴ്‌സ് ഇപ്പോള്‍ പിന്തുടരുന്നത്.

ഇതാണ് ബിഗ് ബ്രദറിലെ ട്വിന്‍സും ഇവരും തമ്മിലുള്ള പ്രധാന വ്യത്യാസം. ബിഗ് ബ്രദര്‍ സിസ്റ്റേഴ്‌സ് പ്രേക്ഷകരുടെയും വീട്ടിലുളളവരുടെയും കണ്ണിലുണ്ണികളായിരുന്നു. ഏറ്റവും അധികം കാലം നോമിനേഷനില്‍ വരാതെ ഗെയിം കളിച്ചു റെക്കോര്‍ഡ് ഇട്ടവരാണ് ബിഗ് ബ്രദര്‍ സഹോദരിമാര്‍. 

വീട്ടിലുള്ള മറ്റു മത്സരാര്‍ത്ഥികള്‍ സേഫ് സോണില്‍ നിന്ന് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിനെ ബ്രേക്ക് ചെയ്യാനായിരിക്കും ബിഗ് ബോസ് ഈ സഹോദരിമാരെ ഇറക്കിയിട്ടുണ്ടാവുക. എന്നാല്‍ വീട്ടിലുള്ളവരേക്കാള്‍ വലിയ താപ്പാനകളായി മാറി ഇപ്പോള്‍ ബിഗ് ബോസ് സഹോദരിമാര്‍. 

click me!