ബിഗ് ബോസില്‍ നിന്ന് പുറത്തുപോയ ശേഷം രേഷ്മയ്ക്ക് പറയാന്‍ ഏറെയുണ്ടായിരുന്നു. ഷോയില്‍ ഏറ്റവും ആരാധകരുണ്ടായിരുന്ന, ശക്തനായ മത്സരാര്‍ത്ഥിയെ കാരണം പറഞ്ഞ് പുറത്താക്കിയ രേഷ്മ അതിന്‍റെ പ്രധാന കാരണങ്ങള്‍ തുറന്നുപറഞ്ഞു.
ബിഗ് ബോസില്‍ നിന്ന് പുറത്തുപോയ ശേഷം രേഷ്മയ്ക്ക് പറയാന്‍ ഏറെയുണ്ടായിരുന്നു. ഷോയില്‍ ഏറ്റവും ആരാധകരുണ്ടായിരുന്ന, ശക്തനായ മത്സരാര്‍ത്ഥിയെ കാരണം പറഞ്ഞ് പുറത്താക്കിയ രേഷ്മ അതിന്‍റെ പ്രധാന കാരണങ്ങള്‍ തുറന്നുപറഞ്ഞു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എന്തായിരുന്നു രജിത് കുമാറില്‍ നിന്ന് രേഷ്മയ്ക്ക് അറിയേണ്ടിയിരുന്നത് എന്നത്. കണ്ണില്‍ മുളക് തേച്ചത് എന്തിനാണെന്നതായിരുന്നു, അതിന്‍റെ കാരണമായിരുന്നു. എന്നാല്‍ തനിക്കുണ്ടായ അനുഭവം വേറെയായിരുന്നുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ഇത് സംഭവിച്ചു കഴിഞ്ഞപ്പോൾ എനിക്ക് അറിയേണ്ടിയിരുന്നത് അദ്ദേഹത്തിന് ഇതിനെക്കുറിച്ചു എന്ത് പറയാനുണ്ട് എന്നതാണ്. എന്നാൽ വളരെ ബാലിശമായി രജിത് കുമാർ എന്ന അധ്യാപകൻ തെറ്റൊന്നും ചെയ്തിട്ടില്ല, മുളക് തേച്ചത് ആ ടാസ്ക്കിലെ കുട്ടിയാണ് എന്ന വാദം ഉയർത്തുകയാണ് അദ്ദേഹം ചെയ്തത്. എനിക്ക് ആ വിശദീകരണം തൃപ്തികരമല്ല. എന്ത് കൊണ്ടിത് ചെയ്തു എന്നദ്ദേഹം ഇപ്പോഴും പറഞ്ഞിട്ടില്ല. അതിനാൽ അദ്ദേഹത്തിന്‍റെ ക്ഷമ പറച്ചിലിലൊന്നും യാതൊരു ആത്മാർത്ഥതയും എനിക്ക് കാണാനും കഴിയുന്നില്ല. ബിഗ് ബോസിൽ കില്ലർ ടാസ്ക്ക് വരെ തന്നിട്ടുണ്ട്. അപ്പൊ ആരും ആരെയും റിയൽ ആയിട്ട് കൊന്നിട്ട് അല്ലല്ലോ ടാസ്ക്ക് ചെയ്തത്?
സംഭവിക്കാനുള്ളത് സംഭവിച്ചു. പിന്നെ എനിക്ക് കേൾക്കേണ്ടിയിരുന്നത് രജിത് കുമാറില്‍ നിന്നുമുള്ള കാര്യ കാരണ സഹിതമുള്ള ഒരു വിശദീകരണമാണ്. അതും കിട്ടിയില്ല. എന്‍റെ കണ്ണ് പകരം തരാം തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം വിശദീകരണമായി പറഞ്ഞത്. ജീവിച്ചിരിക്കുന്നവരുടെ കണ്ണ് വേറെ ആൾക്ക് കൊടുക്കാൻ കഴിയുമോ? ചെയ്ത പ്രവൃത്തിക്ക് ഒരു വിശദീകരണം പോലുമില്ലാത്ത വ്യക്തിക്ക് ഞാൻ അകത്തു വരാൻ അവസരം നൽകണമോ? സംഭവം നടന്നപ്പോഴും അദ്ദേഹം സ്വന്തം കണ്ണിൽ മുളക് തേക്കുന്നത് പോലത്തെ കോപ്രായമാണ് അദ്ദേഹം ചെയ്തത്. അല്ലാതെ എന്ത് കൊണ്ടിത് ചെയ്തു എന്ന് ഇപ്പോഴും വിശദീകരിച്ചിട്ടില്ലെന്നും രേഷ്മ പറഞ്ഞു.