ബിഗ് ബോസ് സീസണ്‍ രണ്ടില്‍ നിന്ന് രജിത് കുമാര്‍ പുറത്തായതിന് പിന്നാലെ വലിയ കോലാഹലങ്ങളാണ് ഉണ്ടായത്. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനായിരുന്നു രജിത്തിനെ പുറത്താക്കിയത്. പലവട്ടം രജിത് അതേ വേദിയില്‍ മാപ്പ് പറയുകയും തിരിച്ചു ചെല്ലാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
ബിഗ് ബോസ് സീസണ്‍ രണ്ടില്‍ നിന്ന് രജിത് കുമാര്‍ പുറത്തായതിന് പിന്നാലെ വലിയ കോലാഹലങ്ങളാണ് ഉണ്ടായത്. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനായിരുന്നു രജിത്തിനെ പുറത്താക്കിയത്. പലവട്ടം രജിത് അതേ വേദിയില്‍ മാപ്പ് പറയുകയും തിരിച്ചു ചെല്ലാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല് രേഷ്മയുടെ ഉറച്ച തീരുമാനത്തിന്റെ ഫലമായി രജിത് കുമാര്‍ ഷോയില്‍ നിന്ന് പുറത്താവുകയായിരുന്നു. എന്നാല്‍ ടാസ്‌കിനിടെ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത് എന്തിനെന്നും എങ്ങനെയാണ് സംഭവിച്ചതെന്നും വ്യക്തമാക്കുകയാണ് പുറത്തിറങ്ങിയ ശേഷം രജിത് കുമാര്‍.
അത് ഒരു ഗെയിം ഷോയാണ്, അതില്‍ മുകളില്‍ ഉള്ളവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഷോകളില്‍ അവര്‍ പറയുന്നത് അത് പ്രകാരം ഇഷ്ടം ഇല്ലാത്ത പല കാര്യങ്ങളും ചെയ്യേണ്ടതായി വരും, കള്ള് ഇഷ്ടല്ലെങ്കിലും കുടിക്കേണ്ടതായി വരും, അത് ഷാപ്പില്‍ പോയി കുടിക്കേണ്ടതായും ചിലപ്പോള്‍ ഒരാളുടെ തലയില്‍ വരെ ഒഴിക്കേണ്ടിയും വരും, പറ്റില്ലെന്നു പറഞ്ഞാല്‍ പോയി പണി നോക്കാന്‍ പറയും. കാരണം ഒരുപാട് പേര് വേറെ കാത്തുനില്‍പ്പുണ്ട്. അതാണ് അവിടെയും നടന്നത്. നല്ല വികൃതി ആകണം എന്നായിരുന്നു നിര്‍ദ്ദേശം. എന്നോട് കുട്ടികള്‍ വികൃതി കാണിച്ചു. അടുത്ത റോള്‍ എന്റേത് ആയിരുന്നു. ഞാനും വികൃതി ആയി മാറുകയായിരുന്നു- രജിത് പറഞ്ഞു.
undefined
അധ്യാപകനാണെന്ന് ഉളിലുള്ളതുകൊണ്ടും മുന്‍പില്‍ നില്‍ക്കുന്നത് പെണ്‍കുട്ടി ആയതുകൊണ്ടും, ആ കുട്ടിയുടെ കണ്ണിലുള്ള ശ്രദ്ധകൊണ്ടും വളരെ സൂക്ഷിച്ചാണ് അത് ചെയ്തത്. മുളകിന്റെ ഒരു തുള്ളി പോളയ്ക്ക് താഴെയായി അല്‍പ്പം പുരട്ടി, പോളയ്ക്ക് ഉള്ളിലോ, കണ്ണ് തുറന്നു വച്ച് അതിനുള്ളില്‍ കുത്തി തേക്കുകയോ ഒന്നും ചെയ്തില്ല. ആ വീഡിയോ പരിശോധിച്ചാല്‍ കൃത്യമായി അറിയാം. അത് ആ കുട്ടിക്കായി കൊണ്ടുവന്നതാല്ല. രഘുവിനും, പാഷാണം ഷാജിയ്ക്കുമായി കൊണ്ട് വന്നതാണ്. അതും ഒടിഞ്ഞിരിക്കുന്ന കൈയ്യുടെ സുരക്ഷയ്ക്കായി.
ഗെയിമിനെ അങ്ങനെ തന്നെ എടുക്കേണ്ടതല്ലേ..., അങ്ങനെ ആണെങ്കില്‍ എന്റെ ശരീരത്തില്‍ മുഴുവന്‍ ഡാമേജാണ്. അതിലൊന്നും ഞാന്‍ പരാതി പറഞ്ഞിട്ടില്ല. വെളിയിലെ ഓരോ അവസരങ്ങളും മത്സരാര്‍ത്ഥികള്‍ ഉപയോഗിച്ച കൂട്ടത്തില്‍ അവളും അത് ഉപയോഗിച്ചു. വീണ്ടും പറയുന്നു ഇത് ഗെയിമായിരുന്നുവെന്നും രജിത് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.