ഒറ്റക്കുള്ള ആര്യ തികച്ചും ദുര്‍ബലയാണെന്ന് ആര്യയും വീണയും ജയിലിൽ പോയ ആഴ്ച പ്രേക്ഷകർ കണ്ടതാണ്. എല്ലാ ആഴ്ചയും രജിത് കുമാറിനെ ജയിലിൽ വിടാൻ ഗൂഢാലോചന നടത്തുന്ന ആര്യ എത്ര ദുര്‍ബലയായ മത്സരാർത്ഥിയാണെന്ന് പ്രേക്ഷകർക്കും വീട്ടിലുള്ള മറ്റുള്ളവർക്കും മനസിലായത് ആര്യ ജയിലിൽ പോയപ്പോഴാണ്.
ഒച്ചയുയർത്തി സംസാരിച്ചാൽ എവിടെയും ജയിക്കാമെന്നാണ് ആര്യയുടെ ധാരണ. ശാസ്ത്രീയമായി വൃത്തികേട് പറയാൻ ആര്യയോളം മിടുക്ക് ആ വീട്ടിൽ മറ്റാർക്കുമില്ല.
undefined
ബിഗ് ബോസ് 2 തുടങ്ങിയപ്പോള്‍ ശക്തരായ മത്സരാർത്ഥികളെ ലിസ്റ്റ് ചെയ്യുമ്പോൾ എല്ലാവരും പറയുന്ന പേരായിരുന്നു ആര്യയുടേത്. എന്നാൽ, ഷോ തുടങ്ങി 60 ദിവസം കഴിയുമ്പോഴുള്ള ആര്യയെ വിലയിരുത്തുമ്പോൾ, ആര്യയുടെ കളിയിൽവന്ന പിഴവുകളാണ് കൂടുതൽ പേരും ചൂണ്ടിക്കാണിക്കുന്നത്. ആര്യ ബിഗ് ബോസിനെ സുജോയുടെ കാലിൽ പിടിച്ചില്ലെന്നു പറഞ്ഞു വെല്ലുവിളിച്ചതാണ് ആര്യയുടെ ബിഗ് ബോസ് കളിയിലെ ഏറ്റവും വലിയ വീഴ്ച. കാരണം ബിഗ് ബോസും പ്രേക്ഷകരും ആര്യ, സുജോയുടെ കാലിൽ പിടിക്കുന്നത് കണ്ടിട്ടുണ്ട്. യാതൊരു ഉളുപ്പുമില്ലാതെ കള്ളസത്യമിടുന്ന ആര്യയുടെ മനസിലെ ഗെയിം സ്ട്രാറ്റജി എന്താണെന്നു ആര്യയ്ക്ക് മാത്രമേ അറിയൂ.
ആര്യ ബിഗ് ബോസിൽ ചെയ്ത ശരിയല്ലാത്ത കളികൾ നമുക്കൊന്ന് നോക്കാം.
1. ഈ ആഴ്ച കണ്ട ആര്യയുടെ ഒരു കുത്തിത്തിരിപ്പാണ് എലീനയെയും ഫുക്രുവിനെയും ഉപദേശിച്ചു തമ്മിൽ തെറ്റിക്കാൻ നോക്കുന്നത്. ഷോ കാണുന്ന എല്ലാ പ്രേക്ഷകർക്കുമറിയാം എലീനയും ഫുക്രുവും തമ്മിൽ വളരെ ആരോഗ്യകരമായ ഒരു ബന്ധമാണുള്ളതെന്ന്. എന്നാൽ, ആര്യ എലീനയുടെ ആത്മവിശ്വാസം കളയുന്ന രീതിയിൽ അതിനെ വൃത്തികേടായി വ്യാഖ്യാനിക്കുന്നു.
2. നമുക്കറിയാം ഷോ തുടങ്ങിയ ആദ്യദിനം മുതൽ ഒരു കാര്യവുമില്ലാതെ എലീനയെ പാഷാണത്തിൽ കൃമി എന്നുവരെ വിളിച്ചു കൊണ്ടിരുന്ന മത്സരാര്‍ത്ഥിയാണ് ആര്യ. എലീനയെ മാത്രമല്ല ആ വീട്ടിലുള്ള എല്ലാവരെയും ജഡ്ജ് ചെയ്തു കൊണ്ടിരിക്കുന്നത് ആര്യയാണ്.
3. ബിഗ് ബോസ് വീട്ടിൽ ഗ്രൂപ്പിസം ഉണ്ടാക്കിയത് ആര്യയാണ്. ഷോ തുടങ്ങി ആദ്യദിനം മുതൽ ആര്യ, വീണ, പാഷാണം, പ്രദീപ് ചന്ദ്രൻ എന്നിവരെയൊക്കെ ചേർത്ത് ഗ്രൂപ്പ് ഉണ്ടാക്കി കളി തുടങ്ങി. വീടിനുള്ളിൽ ഗ്രൂപ്പ് ഉണ്ടാക്കുന്നതാണ് ശരിക്കും ആര്യയുടെ കളി.
4. രജിത് കുമാറിന് ഇത്രയേറെ ഫാൻ ബേസ് ഉണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തി ആര്യയാണ്. ആദ്യ ആഴ്ച മുതൽ രജിത് കുമാറിനെ നോമിനേറ്റ് ചെയ്യുമ്പോൾ ആര്യ ഉപയോഗിച്ച ഭാഷയും അതിനായി കണ്ടുപിടിച്ച കാരണങ്ങളും പ്രേക്ഷകർക്ക് തികച്ചും അരോചകമായിരുന്നു.
5. പലരും സത്യത്തിൽ ആര്യയെ ഓവർ റേറ്റ് ചെയ്യുകയായിരുന്നു. ഇന്ന് വരെ ഒരു കാപ്റ്റന്‍സി ടാസ്ക്ക് പോലും ജയിക്കാൻ ആര്യയ്ക്ക് കഴിഞ്ഞിട്ടില്ല. വീണയുടെ കരുത്തിലും ഗുണ്ടായിസത്തിലും പാഷാണം ഷാജിയുടെ കരുതലിലുമാണ് ആര്യ അവിടെ നേതാവ് കളിച്ചു കഴിഞ്ഞു പോകുന്നത്
6. ഒരു മത്സരാർത്ഥി എന്ന നിലയിൽ ആര്യയുടെ ഏറ്റവും വലിയ പരാജയം പ്രേക്ഷകരെ അറിയാതെ കളിക്കുന്നു എന്നതാണ്. ആര്യ ഒരിക്കലും പ്രേക്ഷകർക്ക് വേണ്ടി ഗെയിം കളിക്കുകയോ അവരെ പരിഗണിക്കുകയോ ചെയ്തിട്ടില്ല. ഇടയ്ക്കിടെ പ്രേക്ഷകർക്ക് രജിത് കുമാറിനെ മനസിലാവുന്നില്ലല്ലോ തുടങ്ങിയ ശാപവാക്കുകളും പറയുന്നത് കേൾക്കാം
7. ഒറ്റക്കുള്ള ആര്യ തികച്ചും ദുര്‍ബലയാണെന്ന് ആര്യയും വീണയും ജയിലിൽ പോയ ആഴ്ച പ്രേക്ഷകർ കണ്ടതാണ്. എല്ലാ ആഴ്ചയും രജിത് കുമാറിനെ ജയിലിൽ വിടാൻ ഗൂഢാലോചന നടത്തുന്ന ആര്യ എത്ര ദുര്‍ബലയായ മത്സരാർത്ഥിയാണെന്ന് പ്രേക്ഷകർക്കും വീട്ടിലുള്ള മറ്റുള്ളവർക്കും മനസിലായത് ആര്യ ജയിലിൽ പോയപ്പോഴാണ്.
8. ആര്യക്കും ആര്യയുടെ കൂടെ നിൽക്കുന്നവർക്കും ഒരു നീതിയും എതിരാളികൾക്ക് മറ്റൊരു നീതിയും ആണ് ആര്യയ്ക്ക്. ഉദാഹരണമായി മൈനിങ് ടാസ്ക്കിൽ ആര്യ അഭിരാമിയും അമൃതയുമായി ഒത്തുകളിക്കാനും സ്വർണം ഷെയർ വാങ്ങാനും പ്ലാൻ ചെയ്തിട്ടുണ്ട്. എന്നിട്ടും ആ ആഴ്ച രജിത് കുമാറിനെ ആര്യ ജയിലിലേക്ക് നോമിനേറ് ചെയ്യുമ്പോൾ പറയുന്നത് മര്യാദക്ക് ഗെയിം കളിക്കാതെ സുജോയോട് ചേർന്ന് കളിച്ചു സുജോയിൽ നിന്നും സ്വർണം വാങ്ങി കളിച്ചു എന്നതാണ്. ആര്യ ചെയ്യുമ്പോൾ അത് ന്യായം. എതിരാളികൾ ചെയ്യുമ്പോൾ അന്യായം.
9. ബിഗ് ബോസ് വീട്ടിൽ നടക്കുന്ന ഓരോ അടിയുടെയും ആദ്യ തീപ്പൊരി ആര്യയിൽ നിന്നാവും മിക്കപ്പോഴും തുടങ്ങുക. എന്നാൽ പലപ്പോഴും വീണയെ ആ അടിപിടിയിലേക്ക് തള്ളിയിട്ടിട്ട് ആര്യ മിണ്ടാതെ പിൻവാങ്ങി നിൽക്കും. കഴിഞ്ഞാഴ്ച രജിത് കുമാറിന്റെ കാല് പിടിച്ചു വലിച്ചത് ആര്യയാണ്. എന്നിട്ട് അതിന്റെ പേരിൽ വീണയും സുജോയുമായി വലിയ വഴക്കുണ്ടായപ്പോഴുണ് ആര്യ ഒന്നും അറിയാത്തപോലെ മാറിനിന്നു. ഫുക്രുവിനെയും എല്ലാ അടിപിടിയിലേക്കും പലപ്പോഴും തള്ളിവിടുന്നത് ആര്യയാണ്.
10. ആര്യയ്ക്ക് എല്ലാ ബന്ധങ്ങളും കാര്യസാധ്യത്തിനും ഗെയിം കളിക്കാനും മാത്രമാണ്. അതിനായി ഫുക്രുവിനെ കുട്ടപ്പാ എന്ന് വിളിക്കും. അല്ലാത്തപ്പോൾ അവനെ ചൈൽഡിഷ് എന്നും പൊസസീവ് എന്നും വിളിക്കും. വീണയെ കൂട്ടുകാരി എന്ന് പറയും. എന്നിട്ട് എല്ലാ അടിയുടെയും മുന്നിൽ വീണയെ നിർത്തും. പാഷാണത്തിനെ എല്ലാ കളിക്കും ഉപയോഗിക്കും. മഞ്ചുവിനെയും പ്രദീപിനെയും അങ്ങനെ ഉപയോഗിച്ചിരുന്നു.
11. ബിഗ് ബോസ് വീട്ടിൽ പരദൂഷണം തുടങ്ങിവച്ചത് ആര്യയാണ്. ആദ്യം ഒരു കാരണവുമില്ലാതെ എലീനയെ പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. പിന്നെയത് ഒരു പരദൂഷണ കമ്മറ്റിയായി വളർന്നു. ആളുകളെ ബ്രെയിൻ വാഷ് ചെയ്തു കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നതും ആര്യയുടെ മെയിനാണ്. എലീനയോട് ഫക്രുവിനെക്കുറിച്ചു പറയുന്നതും സുജോയുടെയും സാന്ദ്രയുടെയും ഇടയിൽ സംസാരിക്കുന്നതുമൊക്കെ ഉദാഹരണം.
12. ആര്യയുടെ യഥാർത്ഥ മുഖം അവസാനമായി പുറത്തുവന്ന ദിവസമാണ് കോടതി ടാസ്ക്ക്. ആര്യ ജഡ്ജിയായപ്പോഴും വക്കീലായപ്പോഴും പരാതിക്കാരിയായപ്പോഴും ഒരു സത്യസന്ധതയും പ്രകടിപ്പിച്ചില്ല. എന്നിട്ടും ബിഗ് ബോസിനെ വെല്ലുവിളിച്ചു. ലാലേട്ടനെ വെല്ലുവിളിച്ചു. കള്ളസത്യമിട്ടു. സുജോയുടെ കാലിൽ പിടിച്ചു വലിച്ചിട്ടും ഇല്ലെന്നു കോടതിയിൽ പച്ചക്കള്ളം പറഞ്ഞു പ്രേക്ഷകരെ വിഡ്ഢികളാക്കി.
13. ഒച്ചയുയർത്തി സംസാരിച്ചാൽ എവിടെയും ജയിക്കാമെന്നാണ് ആര്യയുടെ ധാരണ. ശാസ്ത്രീയമായി വൃത്തികേട് പറയാൻ ആര്യയോളം മിടുക്ക് ആ വീട്ടിൽ മറ്റാർക്കുമില്ല. ഉദാഹരണത്തിന് ഓരോരുത്തരെയും ജയിലിലേക്കും എവിക്ഷനും നോമിനേറ്റ് ചെയ്യുന്ന രീതി നോക്കിയാൽ മതി. എന്നാൽ ഇത്തവണ ആര്യയുടെ കളികൾ തോൽക്കാൻ പോകുകയാണ്.
ബിഗ് ബോസിനെയൊക്കെ അഹങ്കാരവും അമിത ആത്മവിശ്വാസവും മൂത്തു വെല്ലുവിളിക്കുന്നിടത്തു വരെ എത്തിയിരിക്കുന്നു ആര്യയുടെ കളികൾ. ബിഗ് ബോസ് സുജോയുടെ കാലിൽ ആര്യ പിടിച്ചു വലിക്കുന്ന വീഡിയോ കാണിച്ചാൽ പിന്നെ ആര്യ എന്ന മത്സരാര്‍ത്ഥിക്ക് പ്രേക്ഷകരുടെ മുന്നിൽ എന്ത് വിലയാണുണ്ടാവുക?
ബിഗ് ബോസ് തുടങ്ങിയപ്പോൾ ശക്തയായ മത്സരാർത്ഥി എന്ന് വീട്ടിലുള്ളവരും പ്രേക്ഷകരും കരുതിയ ആര്യ ഇപ്പോൾ ഫിനാലെയിൽ പോലും എത്താൻ അർഹയാണെന്നു ഗെയിം സ്ട്രാറ്റജി കണ്ടിട്ട് തോന്നുന്നില്ല. ആര്യയ്ക്ക് അടിമുടി തെറ്റു പറ്റിയിരിക്കുന്നു. ഗെയിം സ്ട്രാറ്റജി പ്ലാൻ ചെയ്യുന്നതിലും പ്രേക്ഷകരെയും ബിഗ് ബോസിനെയും മനസിലാക്കുന്നതിലും.