ക്രിക്കറ്റ് താരം യുവരാജ് സിംഗിന്‍റെ ഗാരേജിലേക്ക് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ അടുത്തിടെ പുറത്തിറങ്ങിയ ജി 310 ആര്‍ ബൈക്കും.
ക്രിക്കറ്റ് താരം യുവരാജ് സിംഗിന്‍റെ ഗാരേജിലേക്ക് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ അടുത്തിടെ പുറത്തിറങ്ങിയ ജി 310 ആര്‍ ബൈക്കും. ബിഎംഡബ്ല്യു ആദ്യമായി ഇന്ത്യയില്‍ നിര്‍മിച്ച ബൈക്കാണിത്. നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ വിഭാഗത്തില്‍ പുറത്തിറക്കുന്ന ഈ വാഹനത്തിന്‍റെ ഹൃദയം ആറ് സ്പീഡ് ഗിയര്‍ ബോക്‌സില്‍ സിംഗിള്‍ സിലണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്. 313 സിസി ശേഷിയുള്ള എന്‍ജിന്‍ 34 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കും. 2.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
ബിഎംഡബ്ല്യു വാഹനങ്ങളുടെ കടുത്ത ആരാധകനാണ് യുവരാജ് സിങ്. ബിഎംഡബ്ല്യു എക്‌സ്-6 എം, ബിഎംഡബ്ല്യു 3 സീരീസ്, ഇ46 ബിഎംഡബ്ല്യു എം3 എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ ബിഎംഡബ്ല്യു വാഹന നിര. ക്രിക്കറ്റ് മാച്ചുകളില്‍ നിന്ന് സമ്മാനമായി ലഭിച്ചതിന് പുറമെ അദ്ദേഹം സ്വന്തമാക്കിയ ബൈക്കുകളും ഇതിലുണ്ട്. സിബിഇസ്ഡ് എക്‌സ്ട്രീം മുതല്‍ കെടിഎം ഡ്യൂക്ക് വരെ ഇതിലുണ്ട്. പുതിയ ബൈക്ക് സ്വന്തമാക്കിയ വാര്‍ത്ത ബിഎംഡബ്ല്യുവിന്റെ ടു വീലര്‍ വിഭാഗമായ മോട്ടറാഡിന്റെ ഇന്‍സ്റ്റാഗ്രാമിലാണ് അറിയിച്ചത്.