ഹെൽമെറ്റ് വച്ചില്ലെങ്കിൽ സ്റ്റാർട്ടാവാത്തതാണ് ബൈക്കെന്ന് രാജു പറയുന്നു. ഹെൽമറ്റ് മാത്രമല്ല, ബൈക്കിൽ കയറുമ്പോൾ മദ്യപിച്ചിട്ടുണ്ടെങ്കിലും ബൈക്ക് സ്റ്റാർട്ടാവില്ലെന്ന് രാജു പറയുന്നു. ആൽക്കഹോൾ കണ്ടന്റ് ഉണ്ടെങ്കിൽ അത് കണ്ടുപിടിയ്ക്കാൻ ഒരു സംവിധാനം ബൈക്കിൽ വെച്ചിട്ടുണ്ട്. ഈ സംവിധാനം വഴി വണ്ടി ഓഫാവും.
തൃശൂർ: ഹെൽമെറ്റ് വച്ചില്ലെങ്കിൽ സ്റ്റാർട്ടാവാത്ത ബൈക്ക് സെറ്റ് ചെയ്ത് തിരുവില്വാമലയിലെ രാജുവെന്ന ചെറുപ്പക്കാരൻ. 24 കാരനായ രാജുവിന്റെ ബുദ്ധിയിലാണ് ഇത്തരത്തിലുള്ള ചിന്ത ഉദിക്കുന്നത്. സുരക്ഷിതമായ ഒരു യാത്രയെന്ന നിലയിലാണ് രാജുവിന്റെ ഈ സാഹസം. ഹെൽമറ്റ് വച്ചാൽ മാത്രം പോര, സ്ട്രിപ്പിടുകയും വേണം വണ്ടി സ്റ്റാർട്ട് ആവാൻ. ഇനി മദ്യപിച്ചാലും വണ്ടിയോടിക്കാൻ സമ്മതിക്കില്ല, തിരുവില്വാമലയിലെ രാജുവിന്റെ ഹെൽമെറ്റ്.
ഹെൽമെറ്റ് വച്ചില്ലെങ്കിൽ സ്റ്റാർട്ടാവാത്തതാണ് ബൈക്കെന്ന് രാജു പറയുന്നു. ഹെൽമറ്റ് മാത്രമല്ല, ബൈക്കിൽ കയറുമ്പോൾ മദ്യപിച്ചിട്ടുണ്ടെങ്കിലും ബൈക്ക് സ്റ്റാർട്ടാവില്ല. അതിന് കാരണമായി രാജു പറയുന്നത് ഇങ്ങനെയാണ്. ആൽക്കഹോൾ കണ്ടന്റ് ഉണ്ടെങ്കിൽ അത് കണ്ടുപിടിയ്ക്കാൻ ഒരു സംവിധാനം ബൈക്കിൽ ഘടിപ്പിച്ചിട്ടുണ്ട്. ഈ സംവിധാനം വഴി വണ്ടി ഓഫാവും. ബസർ അടിക്കുന്നതോടെ ആ വ്യക്തി മദ്യപിച്ചിട്ടുണ്ടെന്ന് അറിയാൻ കഴിയും. അതോടെ വണ്ടി സ്റ്റാർട്ടാവില്ലെന്നും, ഓഫാവുകയും ചെയ്യുമെന്ന് രാജു വിശദീകരിയ്ക്കുന്നു.
undefined
രണ്ടു വർഷമായി ഈ സിസ്റ്റം ഉണ്ടാക്കിയിട്ട്. 1500 രൂപയായിരുന്നു മുടക്കുമുതൽ. രണ്ട് മൂന്ന് പ്രമുഖ കമ്പനികൾ സമീപിച്ചിരുന്നു. ചിലരിപ്പോഴും വിളിക്കുന്നുണ്ട്. എന്നാൽ രാജുവിപ്പോഴും ആ ഓഫറുകളൊന്നും സ്വീകരിച്ചിട്ടില്ല. തൻ്റെയൊരു സുഹൃത്ത് വാഹനാപകടത്തിൽ മരിച്ചതാണ് ഇത്തരത്തിലൊരു കണ്ടുപിടിത്തത്തിന് പ്രചോദനമായതെന്ന് രാജു പറയുന്നു. ഹെൽമറ്റ് കയ്യിലിട്ട് വാഹനം ഓടിച്ചപ്പോഴാണ് സുഹൃത്തിൻ്റെ മരണം സംഭവിച്ചത്. ഈ സംഭവത്തിൽ നിന്നാണ് ഇത്തരമൊരു ആശയത്തിലേക്കെത്തിയതെന്ന് രാജു പറയുന്നു. സോളാർ സംവിധാനമാണ് ഹെൽമറ്റിൽ പ്രവർത്തിക്കുന്നത്. ഹെൽമറ്റ് വെച്ച് ക്ലിപ്പിടാതെ വണ്ടി സ്റ്റാർട്ടാവില്ല, മദ്യപിച്ചാലും വണ്ടിയോടില്ല-ഇതെല്ലാം രാജു ചെയ്തിരിക്കുന്നത് സുരക്ഷിത യാത്രയുടെ ഓർമ്മപ്പെടുത്തലിനാണ്. ഇലക്ട്രീഷ്യനും പ്ലംബറുമായി ജോലി ചെയ്യുകയാണ് നിലവിൽ രാജു.
https://www.youtube.com/watch?v=Ko18SgceYX8