ആര്‍15 വി3ക്ക് പിന്നാലെ തന്നെ യമഹയുടെ മറ്റ് മോഡലുകളായ എഫ്ഇസഡ്25, ഫെയ്‌സര്‍25, എഫ്ഇസഡ്എസ്, എസ്ഇസഡ് ആര്‍ആര്‍ എന്നീ ബൈക്കുകളിലും ഉടന്‍ എബിഎസ് സംവിധാനം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആര്‍15 വി3 മോഡലില്‍ എബിഎസ് ബ്രേക്കിംങ് സംവിധാനവുമായി ജാപ്പനീസ് ഇരുചക്രവാഹനനിര്‍മ്മാതാക്കളായ യമഹ. 125 സിസിക്ക് മുകളില്‍ ശേഷിയുള്ള വാഹനങ്ങളില്‍ എബിഎസ് സംവിധാനം ഉറപ്പാക്കണമെന്ന നിയമത്തെ തുടര്‍ന്നാണ് തീരുമാനം.
ആര്‍15 വി3ക്ക് പിന്നാലെ തന്നെ യമഹയുടെ മറ്റ് മോഡലുകളായ എഫ്ഇസഡ്25, ഫെയ്‌സര്‍25, എഫ്ഇസഡ്എസ്, എസ്ഇസഡ് ആര്‍ആര്‍ എന്നീ ബൈക്കുകളിലും ഉടന്‍ എബിഎസ് സംവിധാനം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്.
undefined
സാങ്കേതികമായി മറ്റ് മാറ്റങ്ങളൊന്നും ഈ ബൈക്കുകളിലില്ല. 19.3 എച്ച്പി പവറും 15 എന്‍എം ടോര്‍ക്കുമേകുന്ന 155.1 സിസി സിഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ഹൃദയം. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.
എബിഎസ് സംവിധാനത്തോടെ എത്തുന്ന ആര്‍15 വി3 ബൈക്കിന് വിലയില്‍ 12,000 രൂപ കൂടുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 1.27 ലക്ഷം രൂപയാണ് ആര്‍ 15ന്റെ വില. സ്‌പോര്‍ട്‌സ് ബൈക്കുകളുടെ ശ്രേണിയില്‍ യമഹ ഏറ്റവുമധികം പുറത്തിറക്കുന്ന മോഡലാണ് ആര്‍15 വി3.