ഹൈഡ്രജനില്‍ ഓടുന്ന ലോകത്തെ ആദ്യ ട്രെയിന്‍ സര്‍വീസ് ഇവിടെയാണ്

By Web Team  |  First Published Sep 23, 2018, 9:46 PM IST

ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലില്‍ ഓടുന്ന ട്രെയിന്‍ സര്‍വീസ് ജര്‍മ്മനിയില്‍ ആരംഭിച്ചു.  ഇത്തരത്തിലുള്ള ലോകത്തെ ആദ്യത്തെ സര്‍വ്വീസ് ആണിത്. 


ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലില്‍ ഓടുന്ന ട്രെയിന്‍ സര്‍വീസ് ജര്‍മ്മനിയില്‍ ആരംഭിച്ചു.  ഇത്തരത്തിലുള്ള ലോകത്തെ ആദ്യത്തെ സര്‍വ്വീസ് ആണിത്. വടക്കന്‍ ജര്‍മനിയിലെ 100 മീറ്റര്‍ റെയില്‍ പാതയിലൂടെയാണ് ഹൈഡ്രജന്‍ ട്രെയിന്‍ ആദ്യ സര്‍വ്വീസ് നടത്തിയത്.

ഫ്രഞ്ച് ട്രെയിന്‍ നിര്‍മാതാക്കളായ അല്‍സ്‌ടോമാണ് ഈ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ട്രെയിന്‍ നിര്‍മ്മിച്ചത്. ഒറ്റത്തവണ ആവശ്യമായ ഇന്ധനം നിറച്ചാല്‍ 1000 കിലോമീറ്റര്‍ ദൂരം നിഷ്പ്രയാസം പിന്നിടാന്‍ ഈ ഹൈഡ്രജന്‍ ട്രെയിനിന് സാധിക്കും.  നിലവിലെ ഡീസല്‍ ട്രെയിനുകള്‍ക്ക് സമാനമാണ് ഈ നേട്ടം. ഇത്തരത്തിലുള്ള രണ്ട് ട്രെയിനുകളാണ് കമ്പനി ജര്‍മ്മനിക്ക് നിര്‍മ്മിച്ച് നല്‍കിയത്. ഡീസല്‍ ട്രെയിന്‍ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമാണ് ജര്‍മനിയുടെ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ പരീക്ഷണം.

Latest Videos

undefined

ഫ്യുവല്‍ സെല്ലില്‍ ഹൈഡ്രജനും ഓക്‌സിജനും പരസ്പരം കൂടിച്ചേര്‍ന്നാണ് ആവശ്യമായ ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കുന്നത്. നീരാവിയും വെള്ളവും മാത്രമാണ് ഇതിന്റെ ഉപോല്‍പ്പനങ്ങളായി പുറത്തെത്തുന്നത്. അതിനാല്‍ പരിസ്ഥിതി മലിനീകരണത്തിനും സാധ്യതയില്ല. അധികം വരുന്ന പവര്‍ ട്രെയിന്‍ ബോര്‍ഡിലെ അയേണ്‍ ലിഥിയം ബാറ്ററികളില്‍ സംഭരിക്കുകയും ചെയ്യും. 

2021-നുള്ളില്‍ 14 ഫ്യുവല്‍ സെല്‍ ട്രെയിനുകള്‍ നിര്‍മിച്ചു നല്‍കാനുള്ള ഓര്‍ഡര്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ജര്‍മനിയിലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഫ്യുവല്‍ സെല്‍ ട്രെയിനില്‍ താല്‍പര്യം പ്രകടിപ്പിച്ചതായും അല്‍സ്‌ടോം വ്യക്തമാക്കി.

click me!