സ്‍കൂട്ടറിനു പിറകില്‍ കൊളുത്തിയിട്ട ഹെല്‍മറ്റ് ആ മനുഷ്യന്‍ ധരിച്ചിരുന്നെങ്കില്‍..!

By Web Team  |  First Published Sep 20, 2018, 9:52 AM IST

ബൈക്കോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാന്‍ മടിയുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗവും. പലരും ഹെല്‍മറ്റ് ഇടുന്നതു തന്നെ പൊലീസിനെ പേടിച്ചും പിഴയടയ്ക്കാന്‍ മടിച്ചുമൊക്കെയാണ്. 


ബൈക്കോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാന്‍ മടിയുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗവും. പലരും ഹെല്‍മറ്റ് ഇടുന്നതു തന്നെ പൊലീസിനെ പേടിച്ചും പിഴയടയ്ക്കാന്‍ മടിച്ചുമൊക്കെയാണ്. എന്നാല്‍  പോലീസിൽ നിന്ന് രക്ഷനേടാൻ മാത്രമല്ല അപകടങ്ങളിൽ നിന്നുള്ള സ്വന്തം തല രക്ഷിക്കാനും സുരക്ഷയ്ക്കും ഹെൽമെറ്റ് അത്യാവശ്യമാണെന്ന് പറയുകയാണ് തിരുപ്പതി പൊലീസ് പുറത്തുവിട്ട ഈ വീഡിയോ.

ട്രാഫിക് സിസിടിവി ക്യമാറയിൽ പതിഞ്ഞ ഒരു അപകടത്തിന്‍റെ ദൃശ്യങ്ങളാണ് പൊലീ്സ പുറത്തുവിട്ടത്. സ്കൂട്ടര്‍ യാത്രികന്‍ ഹംപില്‍ കയറി നിയന്ത്രണം തെറ്റി റോഡിലേയ്ക്ക് മറിയുകയായിരുന്നു. തല അടിച്ചാണ് യാത്രികന്‍ റോഡിലേയ്ക്ക് വീഴുന്നത്. ഇദ്ദേഹം ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. എന്നാല്‍ സ്‍കൂട്ടറിന്‍റെ പുറകിൽ ഹെൽമെറ്റ് കൊളുത്തിയിട്ടിരിക്കുന്നതും വീഡിയോയില്‍ കാണാം.

Latest Videos

undefined

അപടമുണ്ടാകുമ്പോൾ ഏറ്റവും കുടുതൽ പരിക്കേൽക്കാൻ സാധ്യതയുള്ളത് തലയ്ക്കാണെന്നും അതുകൊണ്ട് ഇരുചക്രവാഹനം ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണമെന്നുമാണ് പൊലീസ് വീഡിയോയിലൂടെ പറയുന്നത്. 55 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുന്ന ഒരു ബൈക്കിൽ നിന്നു വീഴുന്നതും നാലാം നിലയുടെ മുകളിൽ നിന്നു ചാടുന്നതും ഒരേ ആഘാതം സൃഷ്ടിക്കുമെന്നും ഈ വീഡിയോയിലൂടെ പറയാതെ പറയുകയാണ് തിരുപ്പതി പൊലീസ്.

click me!