വര്‍ഷാവസാനം കാര്‍ വാങ്ങിയാലുള്ള ഗുണങ്ങളും ദോഷങ്ങളും

By Web Team  |  First Published Dec 2, 2018, 3:21 PM IST

വര്‍ഷാവസാനം വാഹനം വാങ്ങുന്നതിനെക്കുറിച്ച് ഇപ്പോള്‍ പലരും ചിന്തിക്കുന്നുണ്ടാകും. ഓഫറുകളുടെ പൂക്കാലമാണിതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ഇക്കാലത്ത് വാഹനം വാങ്ങിയാല്‍ ചില ദോഷങ്ങളുമുണ്ട്.  പുതുവര്‍ഷത്തിലേക്ക് ഇനി ചുരുങ്ങിയ ദിവസങ്ങളേ ബാക്കിയുള്ളൂ. പുതിയ കാര്‍ എപ്പോള്‍ വാങ്ങണമെന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങളും? എങ്കിലിതാ 2018 വര്‍ഷാവസാനം വാങ്ങുന്ന കാറുകളുടെയും, 2019 പുതുവര്‍ഷത്തില്‍ വാങ്ങുന്ന കാറുകളുടെയും ചില ഗുണങ്ങളും ദോഷങ്ങളും
 
സ്വന്തമായി ഒരു കാര്‍ എന്നത് നമ്മളില്‍ പലരുടെയും സ്വപ്നമായിരിക്കും. ദീര്‍ഘകാലത്തെ കഷ്ടപ്പാടുകള്‍ക്കും കാത്തിരിപ്പിനും ശേഷമാകും സാധാരണക്കാരില്‍ പലരും കാര്‍ എന്ന ആ സ്വപ്‌നം സാക്ഷാത്കരിക്കുന്നത്. അതിനാല്‍ പുതിയ കാര്‍ തെരഞ്ഞെടുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

Latest Videos

undefined

വര്‍ഷാവസാനം വാഹനം വാങ്ങുന്നതിനെക്കുറിച്ച് ഇപ്പോള്‍ പലരും ചിന്തിക്കുന്നുണ്ടാകും. ഓഫറുകളുടെ പൂക്കാലമാണിതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ഇക്കാലത്ത് വാഹനം വാങ്ങിയാല്‍ ചില ദോഷങ്ങളുമുണ്ട്.  പുതുവര്‍ഷത്തിലേക്ക് ഇനി ചുരുങ്ങിയ ദിവസങ്ങളേ ബാക്കിയുള്ളൂ. പുതിയ കാര്‍ എപ്പോള്‍ വാങ്ങണമെന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങളും? എങ്കിലിതാ 2018 വര്‍ഷാവസാനം വാങ്ങുന്ന കാറുകളുടെയും, 2019 പുതുവര്‍ഷത്തില്‍ വാങ്ങുന്ന കാറുകളുടെയും ചില ഗുണങ്ങളും ദോഷങ്ങളും

ഗുണങ്ങള്‍
1. സ്റ്റോക്ക് വിറ്റഴിക്കല്‍
പുതുവര്‍ഷത്തിന് മുന്നോടിയായി സ്‌റ്റോക്ക് വിറ്റഴിക്കാനുള്ള തിടുക്കത്തിലായിരിക്കും മിക്ക കാര്‍ ഡീലര്‍മാരും

2. ആനുകൂല്യങ്ങള്‍
ഇങ്ങനെ സ്റ്റോക്ക് വിറ്റഴിക്കുന്നതിനാല്‍ 2018 വര്‍ഷാവസാനം വാങ്ങുന്ന കാറുകളില്‍ ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും

3. വിലവര്‍ദ്ധന
ചിലപ്പോള്‍ ജനുവരി മാസം മുതല്‍ കാറുകളുടെ നിലവിലുള്ള വിലയില്‍ വര്‍ധനവും വന്നേക്കാം (ഇപ്പോള്‍ തന്നെ ഇസുസു ഉള്‍പ്പെടെയുള്ളവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു). ഇക്കാരണങ്ങളാല്‍  വര്‍ഷാവസാനം തന്നെ കാര്‍ വാങ്ങുന്നത് സാമ്പത്തികമായി കൂടുതല്‍ ഗുണം ചെയ്യും

ദോഷങ്ങള്‍
1. ഒരു വര്‍ഷത്തെ പഴക്കം
വര്‍ഷാവസാനം കാര്‍ വാങ്ങിയാലുള്ള പ്രധാന ദോഷം 2019 ജനുവരിയില്‍ എത്തുന്ന കാറിനെ അപേക്ഷിച്ച് 2018 ഡിസംബര്‍ മാസം വാങ്ങുന്ന കാറില്‍ ഒരു വര്‍ഷത്തെ പഴക്കമാണ് വിലയിരുത്തപ്പെടുക എന്നതാണ്.

2. ഫീച്ചറുകളുടെ അഭാവം
വര്‍ഷാവസാനം വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ നിര്‍മ്മാതാക്കള്‍ നല്‍കാനിരിക്കുന്ന അപ്‌ഡേറ്റുകളും ഫീച്ചറുകളും ലഭിച്ചില്ലായെന്നും വരാം

3. റീസെയില്‍ മൂല്യം
കാറിന്റെ മൂല്യം നിര്‍ണയിക്കുന്നതില്‍ ഉത്പാദന വര്‍ഷം നിര്‍ണായക പങ്കാണ് വഹിക്കുന്നത്. കാഴ്ചഭംഗി, ഇന്ധനക്ഷമത, എഞ്ചിന്‍ മികവ് എന്നതിനൊപ്പം റീസെയില്‍ മൂല്യവും പുതിയ കാർ വാങ്ങുന്നതിന് മുമ്പ് മിക്കവരും പരിശോധിക്കും, കാര്‍ വാങ്ങി അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ തന്നെ 50 ശതമാനത്തിലേറെ മൂല്യത്തകര്‍ച്ച കാര്‍ നേരിടും. ആഴ്ചകളുടെ വ്യത്യാസമേ ഉള്ളൂവെങ്കലും 2019 മോഡലുകളെ അപേക്ഷിച്ച് 2018 ലെ കാറുകള്‍ക്ക് കൂടുതല്‍ റീസെയില്‍ മൂല്യം കുറയും.

click me!