വോള്‍വോയുടെ ഈ കാറുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും

By Web Team  |  First Published Nov 24, 2018, 2:51 PM IST

സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോയുടെ പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും. വോള്‍വോ എക്‌സ്‍സി 90 ആണ് പ്ലഗ് ഇന്‍ ഹൈബ്രിഡില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ മോഡല്‍. 2019 അവസാനത്തോടെ വാഹനം വിപണിയിലെത്തും. 

ബംഗളൂരുവിലെ നിര്‍മാണ ശാലയിലായിരിക്കും ഈ എക്‌സ്.സി 90 പ്രാദേശികമായി നിര്‍മിക്കുക. എക്‌സ്.സി.90-നു പുറമെ പ്ലഗ് ഹൈബ്രിഡ് വിഭാഗത്തില്‍പ്പെട്ട നിരവധി മോഡലുകള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Latest Videos

പരിസ്ഥിതി സൗഹാര്‍ദ നടപടികള്‍ പ്രോത്സാഹിപ്പിക്കാനുള്ള നിരവധി നീക്കങ്ങളും ഇതോടൊപ്പം വോള്‍വോ ആരംഭിക്കുന്നുണ്ട്. ഡല്‍ഹി സ്‌കൂളുകളെ പങ്കാളികളാക്കിയുള്ള 'അസോച്ച'വുമായി സഹകരിച്ചുള്ള ബോധവത്കരണ പരിപാടിയും ഇതിന്റെ ഭാഗമാണ്. 

click me!