ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ല്‍ നിരത്തിലിറക്കി 75,000 കാറുകള്‍ തിരികെ വിളിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ല്‍ നിരത്തിലിറക്കി 75,000 കാറുകള്‍ തിരികെ വിളിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സീറ്റ് ബെല്‍റ്റില്‍ പ്രശ്‍നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഫോക്‌സ് വാഗണ്‍ പോളോ, സീറ്റ് ലിബിസ, അരോണ തുടങ്ങിയ കാറുകളാണ് തിരികെ വിളിക്കുന്നത്. കാറില്‍ മൂന്നു യാത്രക്കാരെ പിന്നിലിരുത്തി നടത്തിയ പരീക്ഷണ ഓട്ടത്തിലായിരുന്നു തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാറുകളുടെ വില്‍പ്പന നിര്‍ത്തിവച്ചതായി കമ്പനി അറിയിച്ചു. ഫിന്‍ലന്‍ഡിലെ ഒരു കാര്‍ മാഗസിന്‍ തയ്യാറാക്കിയ ടെസ്റ്റ് ഡ്രൈവിലായിരുന്നു വാഹനത്തിന്‍റെ തകരാര്‍ കണ്ടെത്തിയത്.