ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗന്‍റെ പുതിയ ടി-ക്രോസ് എസ്‍യുവി അവതരിപ്പിച്ചു. ഫോക്‌സ്‌വാഗണ്‍ നിരയിലെ ഏറ്റവും ചെറിയ എസ്‍യുവിയാണിതെന്നതാണ് പ്രത്യേകത.
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗന്‍റെ പുതിയ ടി-ക്രോസ് എസ്‍യുവി അവതരിപ്പിച്ചു. ഫോക്‌സ്‌വാഗണ്‍ നിരയിലെ ഏറ്റവും ചെറിയ എസ്‍യുവിയാണിതെന്നതാണ് പ്രത്യേകത.
ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MQB A0 പ്ലാറ്റ്‌ഫോമിലാണ് ടി-ക്രോസിന്റെ നിര്‍മാണം. സ്‌പോര്‍ട്ടി ഡിസൈനാണ് ടി-ക്രോസിന്റെ പ്രധാന സവിശേഷത. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റോടെ നേര്‍ത്ത ഹെഡ് ലാമ്പ്, ക്രോം ആവരണത്തോടെയുള്ള ഫോഗ് ലാമ്പ്, പരന്നുകിടക്കുന്ന ടെയില്‍ ലാമ്പ്, 17 ഇഞ്ച് സ്‌പോര്‍ട്ടി അലോയി വീല്‍, റൂഫ് റെയില്‍, പ്രീമിയം ഡാഷ്ബോര്‍ഡ് എന്നിവ ടി-ക്രോസിനെ വ്യത്യസ്തമാക്കും.
undefined
1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിന്‍റെ ഹൃദയം. 94 ബിഎച്ച്പി, 113 ബിഎച്ച്പി എന്നീ രണ്ട് എന്‍ജിന്‍ ട്യൂണില്‍ പെട്രോള്‍ പതിപ്പ് ലഭ്യമാകും. ഡീസല്‍ എന്‍ജിന്‍ 94 ബിഎച്ച്പി പവറാണ് നല്‍കുക. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് എന്നിങ്ങനെയാണ് ട്രാന്‍സ്‍മിഷന്‍. എല്ലാം ഫ്രണ്ട് വീല്‍ ഡ്രൈവാണ്.
4,133 എംഎം നീളവും 1798 എംഎം വീതിയും 1563 എംഎം ഉയരവും 2560 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. കാല്‍നട യാത്രികരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ആന്റി കൊളിഷന്‍ സിസ്റ്റം, ആറ് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഇഎസ്പി, ഹില്‍ സ്റ്റാര്‍ട്ട്, ബ്ലൈന്റ് സ്‌പോര്‍ട്ട് മോണിറ്ററിങ്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങി നിരവധി സുരക്ഷാ സൗകര്യങ്ങളും വാഹനത്തിലുണ്ട്.
യൂറോപ്യന്‍ നിരത്തിലാണ് ആദ്യം ടി ക്രോസ് ഓടുക. 2020-ല്‍ ഇന്ത്യയിലും അവതരിച്ചേക്കും. ഇന്ത്യയിലെത്തുമ്പോള്‍ പ്ലാറ്റ്‌ഫോമില്‍ ചെറിയ മാറ്റമുണ്ടായേക്കാം. ഹ്യുണ്ടായ് ക്രെറ്റ, റെനോ ക്യാപ്ച്ചര്‍ തുടങ്ങിയവരാണ് ടി - ക്രോസിന്‍റെ മുഖ്യ എതിരാളികള്‍