ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഐതിഹാസിക കാറായ ബീറ്റിലിന്‍റെ ഉല്‍പാദനം അവസാനിപ്പിക്കുന്നു. ഏഴുദശാബ്ദത്തോളം യൂറോപ്പിലും അമേരിക്കയിലുമടക്കം റോഡ് കൈയടക്കിയശേഷമാണ് ഈ കുഞ്ഞൻ കാർ പിൻവാങ്ങുന്നത്.
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഐതിഹാസിക കാറായ ബീറ്റിലിന്‍റെ ഉല്‍പാദനം അവസാനിപ്പിക്കുന്നു. ഏഴുദശാബ്ദത്തോളം യൂറോപ്പിലും അമേരിക്കയിലുമടക്കം റോഡ് കൈയടക്കിയശേഷമാണ് ഈ കുഞ്ഞൻ കാർ പിൻവാങ്ങുന്നത്.
ജര്‍മനിയുടെ മാത്രമല്ല ലോകത്തിന്‍റെ തന്നെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച കാറാണ് ബീറ്റില്‍. നാസി ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്‌ലറുടെ നിര്‍ദ്ദേശപ്രകാരം 1938ലാണ് ആദ്യ ബീറ്റില്‍ നിര്‍മിക്കുന്നത്. ഒതുക്കമുള്ള, കൊണ്ടുനടക്കാൻ എളുപ്പമുള്ള, ചെറുകാര്‍. ജര്‍മനിയിലെ എല്ലാ ജനങ്ങളിലേക്കും എത്തിക്കാന്‍ കഴിയുന്ന വാഹനം. ഇതായിരുന്നു ഹിറ്റ്‌ലറുടെ ആവശ്യം. ഇതിനായി ഹിറ്റ്‌ലര്‍ ഫെര്‍ഡിനന്‍ഡ് പോര്‍ഷയെ ചുമതലപ്പെടുത്തി. 1938 ല്‍ ന്യൂയോര്‍ക് ടൈംസാണ് ബീറ്റില്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. ബീറ്റില്‍ ജര്‍മനിയില്‍ ഒരു വന്‍ ബ്രാന്‍ഡായി മാറി.
undefined
11 വർഷത്തിനുശേഷം മോഡൽ അമേരിക്കയിലെത്തിയപ്പോൾ യുവാക്കളില്‍ നിന്ന് ആവേശകരമായ പിന്തുണയാണ് ഇതിനുലഭിച്ചത്. 1968-ൽ ഡിസ്നി ചിത്രമായ ‘ലവ് ബഗി’ലൂടെ കാർ കൂടുതൽ പ്രശസ്തിയിലേക്കുയർന്നു. സ്വതന്ത്രമായി ചിന്തിക്കാനും ഡ്രൈവ് ചെയ്യാനും കഴിയുന്ന റെയ്സിങ് കാറായാണ് ചിത്രത്തിൽ ബീറ്റിൽ അഭിനയിച്ചത്.
1998 ലാണ് ഫോക്‌സ്‌വാഗണ്‍ പുതിയ ബീറ്റില്‍ പുറത്തിറക്കിയത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെട്ട വാഹനമാണിത്. 21.5 മില്യണ്‍ യൂണിറ്റുകളാണ് വിറ്റുപോയത്. 2012ല്‍ നാവിഗേഷന്‍ സംവിധാനംവരെയുള്ള രണ്ടാം തലമുറ ബീറ്റില്‍ എത്തി. ഈ ബീറ്റിലാണ് ഇപ്പോള്‍ വിപണിയിലുള്ളത്. കാറിനുള്ള സ്‌ത്രൈണതയാണ് ഫോക്‌സ്‌വാഗണ്‍ ബീറ്റിലിന്റെ വില്‍പന ഇടിയുന്നതെന്ന ഒരു തിയറി നേരത്തെ തൊട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനാണ് ഫോക്‌സ്‌വാഗണ്‍ ബീറ്റിലില്‍ ചില മാറ്റങ്ങള്‍ വരുത്തിയതും.
ബീറ്റിലിനെ വിപണിയില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞ കുറച്ചുകാലമായി ഫോക്‌സ്‌വാഗണ്‍ ശ്രമങ്ങള്‍ നടത്തിവരുകയായിരുന്നു. എന്നാല്‍ കാറിന്റെ വില്‍പനയെ ഉയര്‍ത്താന്‍ കമ്പനിക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കാറിന്റെ നിര്‍മാണം നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചത്.
രണ്ട് പുതിയ മോഡൽ അവതരിപ്പിച്ചശേഷം 2019 ജൂലായിൽ പ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് ഫോക്സ് വാഗൺ ഗ്രൂപ്പ് ഓഫ് അമേരിക്കയുടെ ചീഫ് എക്സിക്യുട്ടീവ് ഹിന്റിച്ച് വൊബ്കെൻ വ്യക്തമാക്കിയത്. ന്യൂ ജനറേഷൻ ഇലക്‌ട്രിക് കാറിലായിരിക്കും ഇനി കമ്പനി കൂടുതൽ ശ്രദ്ധപതിപ്പിക്കുക.