ടിവിഎസ് ജൂപിറ്റര്‍ സ്‌കൂട്ടറിന്റെ പുതിയ വകഭേദം ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷന്‍ വിപണിയിലെത്തി. പുതിയ നിറങ്ങളിലും മാറ്റങ്ങളോടെയുമാണ് ഗ്രാന്‍ഡെ എഡിഷന്‍ വരുന്നത്.
ടിവിഎസ് ജൂപിറ്റര്‍ സ്‌കൂട്ടറിന്റെ പുതിയ വകഭേദം ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷന്‍ വിപണിയിലെത്തി. പുതിയ നിറങ്ങളിലും മാറ്റങ്ങളോടെയുമാണ് ഗ്രാന്‍ഡെ എഡിഷന്‍ വരുന്നത്. ഡ്രം, ഡിസ്‌ക് പതിപ്പുകള്‍ ഒരുങ്ങുന്ന ടിവിഎസ് ജൂപിറ്റര്‍ ഗ്രാന്‍ഡെയ്ക്ക് 55,936 രൂപയും 59,648 രൂപയുമാണ് യഥാക്രമം വില. പുത്തന്‍ സ്റ്റാര്‍ലൈറ്റ് ബ്ലൂ നിറപതിപ്പിലാണ് ജൂപിറ്റര്‍ ഗ്രാന്‍ഡെ വില്‍പനയ്ക്ക് എത്തുന്നത്.
ഫ്‌ളോര്‍ബോര്‍ഡിനും ഫൂട്ട്‌റെസ്റ്റുകള്‍ക്കും ബീജ് നിറമാണ്. സീറ്റുകള്‍ക്ക് നിറം ലെതര്‍ ബ്രൗണും. സ്‌കൂട്ടറിന്റെ പ്രീമിയം പരിവേഷം ഉയര്‍ത്തിക്കാട്ടാന്‍ സീറ്റുഘടന ശ്രമിക്കുന്നുണ്ട്.
നിലവിലുള്ള 109.7 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷന്റെയും ഹൃദയം. ഈ എഞ്ചിന്‍ പരമാവധി 8 ബിഎച്ച്പി കരുത്തും 8 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും സൃഷ്ടിക്കും. സിവിടി ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. വാഹനത്തിനു 56 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.