യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ സമയത്തില്‍ മാറ്റമുണ്ടാകും. കുറുപ്പന്തറ-ഏറ്റുമാനൂര്‍ പാതയില്‍ ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള തീവണ്ടിസമയങ്ങളാണ് മാറുന്നത്. ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുമുണ്ട്.
കോട്ടയം: യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ സമയത്തില്‍ മാറ്റമുണ്ടാകും. കുറുപ്പന്തറ-ഏറ്റുമാനൂര്‍ പാതയില്‍ ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള തീവണ്ടിസമയങ്ങളാണ് മാറുന്നത്. ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുമുണ്ട്.
20 മുതല്‍ 24 വരെയാണ് സമയക്രമീകരണം. 21ന് ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230), മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ് (16649), തിരുവനന്തപുരം-ന്യൂഡല്‍ഹി കേരളഎക്‌സ്പ്രസ് (12625) എന്നിവ വൈകിയോടും.
22ന് കോര്‍ബ-തിരുവനന്തപുരം (22647), ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230), മംഗളൂരു-തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ് (16649) തിരുവനന്തപുരം-ന്യൂഡല്‍ഹി കേരളഎക്‌സ്പ്രസ് (12625) എനിനവയും വൈകിയോടും.
23ന് കോര്‍ബ-തിരുവനന്തപുരം (22647), ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230), മംഗളൂരു-തിരുവനന്തപുരം പരശുറാം എക്‌സ്പര്‍സ് (16649) തിരുവനന്തപുരം-ന്യൂഡല്‍ഹി കേരളഎക്‌സ്പ്രസ് (12625) എന്നിവയും 24ന് കന്യാകുമാരി -മുംബൈ ജയന്തിജനതാ എക്‌സ്പ്രസുമാണ് (16382) വൈകിയോടുക. ശനിയാഴ്ച മൂന്ന് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കുമെന്നും മൂന്ന് തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയില്‍വേ അറിയിച്ചു.
ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു എന്നിവയാണ് റദ്ദാക്കിയത്. ഈ തീവണ്ടികളുടെ ഇതേപാതയിലുള്ള മടക്കയാത്രയും റദ്ദാക്കിയിട്ടുണ്ട്.
കോട്ടയം വഴി തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിലേക്കു പോകുന്ന ശബരി എക്‌സ്പ്രസ്, കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ജനശതാബ്ദി എക്‌സ്പ്രസ്, ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കേരള എക്‌സ്പ്രസ് എന്നീ തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ഈ തീവണ്ടികള്‍ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം സ്റ്റേഷനുകളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും. കൂടാതെ കന്യാകുമാരി-മുംബൈ ജയന്തി ജനതാ എക്‌സ്പ്രസ് കോട്ടയം സ്റ്റേഷനില്‍ ഒരുമണിക്കൂര്‍ പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.