സൂപ്പര്‍ ഹൈപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ എസ്‌യുവി മോഡലായ യൂറസിന്റെ പുതിയ റേസിങ് പതിപ്പ് യൂറസ് STX കണ്‍സെപ്റ്റിനെ അവതരിപ്പിച്ചു. റേസിങ് ട്രാക്കില്‍ മാത്രം ഉപയോഗിക്കാവുന്ന ലംബോയുടെ ട്രാക്ക് ഓണ്‍ലി വകഭേദമാണിത്.

റഗുലര്‍ യുറസിലേ അതേ 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് വാഹനത്തിലുള്ളത്. 650 എച്ച്പി പവറും 850 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. രൂപത്തില്‍ റഗുലര്‍ യൂറസില്‍ നിന്ന് പുറംമോഡിയിലും അകത്തും ധാരളം മാറ്റമുണ്ട്. ബോണറ്റിലെ കാര്‍ബണ്‍ ഫൈബറിനൊപ്പം സ്‌പോര്‍ട്ടി ഗ്രീന്‍ നിറത്തിലാണ് എക്സ്റ്റീരിയര്‍.
സ്റ്റീല്‍ റോള്‍ കേജ്, ഫയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റം, FT3 ഫ്യുവല്‍ ടാങ്ക് എന്നിവ വാഹനത്തിലുണ്ടാകും. എന്‍ജിനിലേക്ക് കൂടുതല്‍ വായു എത്തിക്കാന്‍ വലിയ എയര്‍ ഇന്‍ടേക്കുകളാണ് ബോണറ്റിലുള്ളത്. റിയര്‍ വിങ്, ഹെക്‌സഗണല്‍ എക്‌സ്‌ഹോസ്റ്റ്, 21 ഇഞ്ച് സിംഗിള്‍നട്ട് അലൂമിനിയം അലോയി വീല്‍ എന്നിവയാണ് രൂപത്തില്‍ റേസിങ് സ്‌പെക്ക് യൂറസിന്റെ മറ്റു പ്രത്യേകതകള്‍.