ടൊയോട്ട വാഹനങ്ങള്‍ക്ക് വില കൂട്ടുന്നു

By Web Team  |  First Published Nov 28, 2018, 4:56 PM IST

2019 ജനുവരി മുതല്‍ ടൊയോട്ട വാഹനങ്ങളുടെ വില ഉയരും. ടൊയോട്ട വാഹനങ്ങളഉടെ വില നാല് ശതമാനം വില ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍


2019 ജനുവരി മുതല്‍ ടൊയോട്ട വാഹനങ്ങളുടെ വില ഉയരും. ടൊയോട്ട വാഹനങ്ങളഉടെ വില നാല് ശതമാനം വില ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാണ ചിലവിലുണ്ടായ വര്‍ധനവും രൂപയുടെ മൂല്യത്തിലെ വ്യതിയാനവുമാണ് വിലവര്‍ദ്ധനവിനുള്ള കമ്പനിയുടെ ഔദ്യോഗിക വിശദീകരണം. 

5.49 ലക്ഷത്തിന്റെ എത്തിയോസ് ലിവ മുതല്‍ 1.41 കോടി രൂപയുടെ ആഡംബര എസ്.യു.വി.യായ ലാന്‍ഡ് ക്രൂയിസര്‍ വരെയുള്ളതാണ് ടൊയോട്ടയുടെ ഇന്ത്യയിലെ വാഹന നിര. 

Latest Videos

ടൊയോട്ടയ്ക്ക് പുറമെ, ജനുവരി മാസം മുതല്‍ നാല് ശതമാനം വില ഉയര്‍ത്തുമെന്ന് ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മുമ്പ് അറിയിച്ചിരുന്നു. മറ്റ് കമ്പനികളുടെ വാഹനങ്ങള്‍ക്കും വില കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ട ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഓഗസ്റ്റിലും നേരിയ തോതില്‍ കാറുകളുടെ വില കൂട്ടിയിരുന്നു.

click me!