ഉപഭോക്താക്കളുടെ 'വയറ്റത്തടിച്ച്' കൂടുതല്‍ പരിഷ്‍കാരികളായി ഇന്നോവയും ഫോര്‍ച്യൂണറും

By Web Team  |  First Published Sep 5, 2018, 2:37 PM IST

എംപിവി സെഗ്മെന്‍റിലെ ജനപ്രിയ വാഹനം ഇന്നോവയിലും എസ്‍യുവിയായ ഫോര്‍ച്യൂണറിലും കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട


എംപിവി സെഗ്മെന്‍റിലെ ജനപ്രിയ വാഹനം ഇന്നോവയിലും എസ്‍യുവിയായ ഫോര്‍ച്യൂണറിലും കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. എമര്‍ജന്‍സി ബ്രേക്ക് സിഗ്‌നല്‍, പിന്‍ ഫോഗ് ലാമ്പുകള്‍, മുന്‍ എല്‍ഇഡി ഫോഗ് ലാമ്പുകള്‍, അള്‍ട്രാ സോണിക് സെന്‍സറും ഗ്ലാസ് ബ്രേക്കുമുള്ള ആന്റി – തെഫ്റ്റ് അലാറം തുടങ്ങിയ ഫീച്ചറുകള്‍ വകഭേദങ്ങളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി ഇടംപിടിക്കും. 

ഒപ്പം  ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സംവിധാനം, വൈദ്യുത പിന്തുണയാല്‍ മടക്കാവുന്ന മിററുകള്‍, പഡില്‍ ലാമ്പുകള്‍ എന്നിവ ഇന്നോവ ക്രിസ്റ്റ GX വകഭേദത്തിന്റെ പ്രത്യേക ഫീച്ചറുകളാണ്. ഫോര്‍ച്യൂണറില്‍ പാസഞ്ചര്‍ സൈഡ് പവര്‍ സീറ്റും ഇലക്ട്രോക്രോമാറ്റിക് ഇന്‍സൈഡ് റിയര്‍ വ്യൂ മിററുകളും പരിഷ്‌കരിച്ചു. എഞ്ചിനില്‍ കാര്യമായി മാറ്റങ്ങളില്ല.

Latest Videos

ഫീച്ചറുകള്‍ കൂട്ടിയതിനൊപ്പം മോഡലുകളുടെ വിലയും ഉയര്‍ത്തി. ഇന്നോവ ക്രിസ്റ്റയ്ക്ക് 30,000 രൂപയും ഇന്നോവ ക്രിസ്റ്റ ടൂറിങ്ങ് സ്പോര്‍ടിന് 44,000 രൂപയുമാണ് കൂട്ടിയത്. ഫോര്‍ച്യൂണറിന് 58,000 രൂപയും കൂടും.

click me!