ബസിനടിയിലേക്ക് പാഞ്ഞു കയറുന്ന ബൈക്ക്; ഞെട്ടലോടെയല്ലാതെ ഈ വീഡിയോ കാണാനാവില്ല!

By Web Team  |  First Published Sep 22, 2018, 6:21 PM IST

അമിതവേഗതയില്‍ തെറ്റായ ദിശയിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നു യുവാക്കളെ ബസ് ഇടിച്ചു തെറിപ്പിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.


അമിതവേഗതയില്‍ തെറ്റായ ദിശയിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നു യുവാക്കളെ ബസ് ഇടിച്ചു തെറിപ്പിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. മധുര ജില്ലയിലെ തേനൂര്‍ ജംഗ്ഷനിലാണ് അപകടം. ജംഗ്ഷനിലുടെ വളവിലേക്ക് അമിതവേഗതയില്‍ ബൈക്കിലെത്തിയ യുവാക്കളെ തമിഴ്‍നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കില്‍ സഞ്ചരിച്ച മൂന്നുപേരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.

Latest Videos

undefined

ഇവര്‍ തെറിച്ച് റോഡിലേക്ക് വീണുരുളുന്നതും ബസ് ഇവരുടെ ദേഹത്തേക്ക് കയറുന്നതിനു തൊട്ടു മുമ്പ് നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ആളുകള്‍ ഓടിക്കൂടുന്നതും ഇവരെ ബസിനടിയില്‍ നിന്നും വലിച്ചെടുക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. യുവാക്കള്‍ മദ്യപിച്ചിരുന്നതായാണ് വിവരം.

സംഭവത്തില്‍ യുവാക്കള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുകുമാര്‍ (17), മധുസൂദനന്‍(21) അര്‍ജ്ജുന്‍(22) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.

click me!