കാര്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

By Web Team  |  First Published Oct 17, 2018, 7:12 PM IST

സമഗ്ര കാർ ഇൻഷുറൻസ് എന്നത് അടിസ്ഥാനപരമായി നിങ്ങളുടെ വാഹനത്തിനു സംഭവിച്ച നാശനഷ്ടങ്ങൾ കവർ ചെയ്യുന്നത്തിനുള്ള ഒരുതരം ഇൻഷുറൻസ് ആണ്


ഒരു കാർ വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്നു ചോദിച്ചാൽ ഒരുപാട് കാര്യങ്ങൾ മനസ്സിലൂടെ മിന്നി മാഞ്ഞു പോയി കാണും. അതു പോലെ തന്നെയാണ് ഒരു കാർ ഇൻഷുറൻസ് എടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. കാർ ഇൻഷുറൻസ് എടുക്കുമ്പോൾ തേർഡ് പാർട്ടി ഇൻഷുറൻസാണോ സമഗ്ര ഇൻഷുറൻസാണോ എടുക്കേണ്ടത് എന്നൊരു ആശയക്കുഴപ്പം ആളുകളിൽ നിലനിൽക്കുന്നുണ്ട്. 

എന്നത് അടിസ്ഥാനപരമായി നിങ്ങളുടെ വാഹനത്തിനു സംഭവിച്ച നാശനഷ്ടങ്ങൾ കവർചെയ്യുന്നത്തിനുള്ള ഒരു ഇൻഷുറൻസ് പദ്ധതിയാണ്. അതിനുപുറമെ തേർഡ്- പാർട്ടിക്ക് ഉണ്ടാകുന്ന പരുക്കുകൾക്കുംപരിരക്ഷ ഉറപ്പാക്കുന്നു. 

Latest Videos

undefined

ചുരുക്കത്തിൽ തേർഡ്-പാർട്ടിക്കു മാത്രം പരിരക്ഷ നൽകുന്ന തേർഡ്പാർട്ടി ഇൻഷുറൻസിനേക്കാൾ ഒരുപടി മുന്നിലാണ് ഇത്.

എന്തെല്ലാം സുരക്ഷിതത്വങ്ങളാണ് സമഗ്രമായ കാർ ഇൻഷുറൻസ് ഉറപ്പാക്കുന്നത്?

കാർ ഇൻഷുറൻസ് പോളിസിയിൽ താഴെപ്പറയുന്ന കാര്യങ്ങൾ ഉൾപ്പെടുന്നു;

* തീ
*മോഷണം
*നശീകരണ പ്രവണത
*പ്രകൃതി ദുരന്തങ്ങളാൽ സംഭവിച്ച കേടുപാടുകൾ
*മൂന്നാം കക്ഷിക്ക് സംഭവിച്ച കേടുപാടുകൾ
*വർഗീയ കലാപങ്ങൾ പോലുള്ള ആഭ്യന്തര കലഹങ്ങൾ മൂലം നിങ്ങളുടെ വാഹനത്തിന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ

സമഗ്രമായ കാർ ഇൻഷുറൻസ് പരിരക്ഷയിൽ എന്തെല്ലാം ഉൾപ്പെടുന്നില്ല? 

*വാഹനത്തിന്റെ തേയ്മാനം
*വിലയിടിവ് 
*മയക്കുമരുന്നുകളുടെ സ്വാധീനത്തിലുള്ള ഡ്രൈവിങ്ങിൽ സംഭവിച്ച നാശനഷ്ടം
*മദ്യപിച്ച് വാഹനമോടിച്ചത് മൂലം ഉണ്ടായ നാശനഷ്ടം
*ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ പ്രശ്നങ്ങൾ അനുബന്ധിച്ചുള്ള പ്രവർത്തനം നിലയ്ക്കൽ
*ടയറുകൾക്കും ട്യൂബുകൾക്കുമുള്ള കേടുപാടുകൾ
*സാധുതയുള്ള ലൈസൻസില്ലാതെ ഡ്രൈവിംഗ് ചെയ്യുന്നത് വഴി വാഹനത്തിന് സംഭവിച്ച നാശനഷ്ടം

എന്താണ് സമഗ്രമായ കാർ ഇൻഷുറൻസ്?

സമഗ്രമായ കാർ ഇൻഷുറൻസ് തെരഞ്ഞെടുക്കുന്നതിലൂടെ നിരവധി പ്രയോജനങ്ങളാണ് ലഭിക്കുക. അവയിൽ ചിലത് ഇവിടെചേർക്കുന്നു.

അഗ്നിമൂലം ഉണ്ടാകുന്ന അപകടം, അപകടത്തിലുണ്ടാകുന്ന നാശനഷ്ടം, നിങ്ങളുടെ വാഹനം അപകടത്തിൽപെട്ടാൽ അപകടം സംഭവിച്ച ആൾക്ക്  ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നു. 

നിങ്ങളുടെ പ്രിയപ്പെട്ടവർക്കുംപരിരക്ഷ:  

സമഗ്രമായ കാർ ഇൻഷുറൻസ് നിങ്ങൾക്ക് മാത്രമല്ല, നിങ്ങളുടെ പ്രിയപ്പെട്ടവർക്കും പരിരക്ഷ ഉറപ്പാക്കുന്നു. എന്നിരുന്നാലും, മൂന്നാംകക്ഷി ഇൻഷുറൻസിനേക്കാൾ സമഗ്രമായ കാർ ഇൻഷുറൻസ് കൂടുതൽ പരിരക്ഷ നൽകുന്നു.അത് എല്ലായ്പ്പോഴും ചിലവേറിയതായിരിക്കണമെന്നില്ല. റോയൽ സുന്ദരത്തിന്റെ സമഗ്ര കാർ ഇൻഷുറൻസ് നിങ്ങൾക്കും കാറിനുംനിങ്ങളുടെ പ്രിയപ്പെട്ടവർക്കും പരമാവധി പരിരക്ഷ ഉറപ്പാക്കുന്നു.
 

click me!