പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന് സംഭവിച്ച അപകടം ഓര്‍മ്മപ്പെടുത്തലാണെന്ന് ബൈജു എന്‍ നായര്‍. പത്തുവയസില്‍ താഴെയുള്ള കുട്ടികളെ ഒരിക്കലും കാര്‍ യാത്രയില്‍ മുന്‍ സീറ്റുകളില്‍ ഇരുത്തരുതെന്ന് ബൈജു എൻ നായര്‍ പറയുന്നു. അപകടങ്ങളില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള എയര്‍ ബാഗുകള്‍ തുറക്കുമ്പോഴുണ്ടാവുന്ന ആഘാതം കുഞ്ഞുങ്ങള്‍ക്ക് മറി കടക്കാനുള്ള സാധ്യതകള്‍ വിരളമാണെന്ന് വാഹന വിദഗ്ധനും ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റുമായ ബെജു എന്‍ നായര്‍ പറയുന്നു.
കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന് സംഭവിച്ച അപകടം ഓര്‍മ്മപ്പെടുത്തലാണെന്ന് ബൈജു എന്‍ നായര്‍. പത്തുവയസില്‍ താഴെയുള്ള കുട്ടികളെ ഒരിക്കലും കാര്‍ യാത്രയില്‍ മുന്‍ സീറ്റുകളില്‍ ഇരുത്തരുതെന്ന് ബൈജു എൻ നായര്‍ പറയുന്നു. അപകടങ്ങളില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള എയര്‍ ബാഗുകള്‍ തുറക്കുമ്പോഴുണ്ടാവുന്ന ആഘാതം കുഞ്ഞുങ്ങള്‍ക്ക് മറി കടക്കാനുള്ള സാധ്യതകള്‍ വിരളമാണെന്ന് വാഹന വിദഗ്ധനും ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റുമായ ബെജു എന്‍ നായര്‍ പറയുന്നു.
പല വിദേശ രാജ്യങ്ങളിലും കുട്ടികള്‍ക്കായി പ്രത്യേകം സീറ്റുകള്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുമ്പോള്‍ അത്തരം മാനദണ്ഡങ്ങളൊന്നും ഇന്ത്യയില്‍ പാലിക്കപ്പെടുന്നില്ലെന്നും ബൈജു എന്‍ നായര്‍ പറയുന്നു. എയര്‍ ബാഗുണ്ടെന്ന കാര്യം ഓര്‍ക്കാതെ പലപ്പോഴും ഡാഷ് ബോര്‍ഡുകളില്‍ വക്കുന്ന വസ്തുക്കളും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് ബൈജു എന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
undefined
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിനും ഭാര്യക്കും വാഹന അപകടത്തിൽ ഗുരുതര പരിക്കേറ്റത്. മകൾ തേജസ്വിനി ബാല അപകടം സംഭവിച്ച ദിവസം മരിച്ചിരുന്നു. നട്ടെല്ലിന് പരിക്കേറ്റ ബാലഭാസ്കര്‍ ചികില്‍സയിലിരിക്കെ ഇന്ന് (02/10/2018)പുലര്‍ച്ചെ മരിച്ചു. പള്ളിപ്പുറത്തിന് സമീപം ദേശീയപാതയിലായിരുന്നു അപകടം ഉണ്ടായത്. തൃശൂരിൽ നിന്നും ക്ഷേത്ര ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബാലഭാസ്ക്കറും കുടുംബവും. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് സമീപത്ത് മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു.