തേക്കടി വിനോദസഞ്ചാരികൾക്കായി തുറന്നു

By Web Team  |  First Published Sep 1, 2018, 9:52 PM IST

ആകര്‍ഷകവും അത്യപൂര്‍വമായ വിസ്മയാനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടി വീണ്ടും തുറന്നു


മഹാപ്രളയത്തിൽ നിന്നും കേരളം കരകയറിക്കൊണ്ടിരിക്കുകയാണ്. പ്രളയത്തില്‍ നഷ്‍ടങ്ങളിലേക്ക് കൂപ്പുകുത്തിയ വിനോദസഞ്ചാരമേഖലയ്ക്ക് ചെറിയൊരു സന്തോഷവാര്‍ത്തയുണ്ട്. ആകര്‍ഷകവും അത്യപൂര്‍വമായ വിസ്മയാനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടി വീണ്ടും തുറന്നു എന്നതാണത്. പ്രളയത്തിന് ശേഷം തേക്കടി തടാകത്തിലെ ആദ്യ ബോട്ടിങ് ഇന്നു കാലത്ത് ആരംഭിച്ചു.

തേക്കടിയിലേക്കുള്ള റോ‍ഡുകള്‍ സഞ്ചാരയോഗ്യമാക്കിയതോടെ  സഞ്ചാരികളും എത്തിതുടങ്ങി. പെരിയാര്‍ വന്യജീവി സംരക്ഷണ മേഖലയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. .

Latest Videos

നാടിനെ മുക്കിയ മഹാപ്രളയത്തിൽ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലക്ക് 1500 കോടി രൂപയുടെ നഷ്‍ടമാണ് കണക്കാക്കുന്നത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ബുക്കിംഗുകൾ പകുതിയായി കുറഞ്ഞു. മൂന്നാറിലെ നീലക്കുറിഞ്ഞി സീസണിൽ ടൂറിസം മേഖല പ്രതീക്ഷ ശതകോടികളുടെ വരുമാനമാണ് മഴയും പ്രളയവും കൂമ്പൊടിച്ചത്. ആഭ്യന്തര രാജ്യാന്തര ടൂറിസ്റ്റുകൾ ഏറെ എത്തുന്ന കായൽ വിനോദസഞ്ചാര മേഖലകളും ഹിൽസ്റ്റേഷനുകളും പ്രളയത്തിൽ തകർന്നടിഞ്ഞിരുന്നു. 

click me!