പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ ടിഗോറിന്‍റെ ടീസറില്‍ ഫോര്‍ഡ് ആസ്പയറിനെ പരോക്ഷമായി ട്രോളി ടാറ്റ
പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ ടിഗോറിന്‍റെ ടീസറില്‍ ഫോര്‍ഡ് ആസ്പയറിനെ പരോക്ഷമായി ട്രോളി ടാറ്റ. ഡോന്റ് ജസ്റ്റ് ആസ്പയര്‍, ഗെറ്റ് ഇന്‍സ്‌പെയേഡ് ബൈ ദ ഓള്‍ ന്യു ടിഗോര്‍ (ആഗ്രഹം മാത്രം പോര, പ്രചോദിതരാകൂ പുതിയ ടിഗോറിലൂടെ) എന്നാണ് ടാറ്റയുടെ പരസ്യവാചകം. ആസ്പയറിന്റെ പരസ്യത്തിലുള്ള ഗ്രാഫിക്‌സില്‍ തന്നെയാണ് ഈ വാക്കുകള്‍ നല്‍കിയിരിക്കുന്നത്. ഫോര്‍ഡിന്റെ ആസ്പയറിന്റെ പുതിയ മോഡല്‍ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ഇതിനെ പരോക്ഷമായി ട്രോളിയിരിക്കുകയാണഅ ടാറ്റ എന്നാണ് വാഹനപ്രേമികള്‍ പറയുന്നത്.
undefined
ക്രോമിയം ഇന്‍സേര്‍ട്ട് നല്‍കിയ ഹെഡ്‌ലൈറ്റ്, പെയിന്റഡ് ഫിനീഷ് ഗ്രില്ല്, ലെന്‍സ് ക്ലീയര്‍ ടെയില്‍ ലാമ്പ് എന്നിങ്ങനെ കൂടുതല്‍ സ്‌റ്റൈലിഷായാണ് പുതിയ ടിഗോര്‍ എത്തുന്നത്. ഇന്റീരിയര്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള സിസ്റ്റം റിവേഴ്സ് ക്യാമറ ഡിസ്പ്ലേയായും പ്രവര്‍ത്തിക്കും.
1.2 പെട്രോള്‍, 1.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് പുതിയ ടിഗോറിന്‍റെ ഹൃദയം. പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍, ഒട്ടോമാറ്റിക് ഗിയര്‍ബോക്സിലും ഡിസല്‍ എന്‍ജിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലുമാണ് ട്രാന്‍സ്മിഷന്‍. ഒക്ടോബര്‍ പത്തിനാണ് പുതിയ ടിഗോര്‍ നിരത്തിലെത്തുന്നത്.