എമിഷന്‍ പ്രശ്‌നം; ഈ കാറുകള്‍ തിരിച്ചുവിളിക്കുന്നു

By Web Team  |  First Published Sep 5, 2018, 11:33 AM IST

ടാറ്റ ടിഗോറിന്റെ ഡീസല്‍ മോഡല്‍ കമ്പനി തിരിച്ച് വിളിക്കുന്നു. എമിഷന്‍ സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. 


ടാറ്റ ടിഗോറിന്റെ ഡീസല്‍ മോഡല്‍ കമ്പനി തിരിച്ച് വിളിക്കുന്നു. എമിഷന്‍ സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. 2017 മാര്‍ച്ച് ആറ് മുതല്‍ ഡിസംബര്‍ ഒന്ന് വരെയുള്ള കാലഘട്ടത്തില്‍ വില്‍പ്പനക്കെത്തിയ വാഹനങ്ങളിലെ എമിഷന്‍ സംവിധാനത്തിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. MAT629401GKP52721 മുതല്‍  MAT629401HKN89616 ഷാസി നമ്പറുള്ള വാഹനങ്ങളിലാണ് പ്രശ്‌നമുള്ളതെന്നാണ് കമ്പനി നല്‍കുന്ന സൂചന.

ഏകദേശം 7000 മുതല്‍ 9000 ടിഗോറിലെ എമിഷന്‍ സംവിധാനത്തിന് തകരാര്‍ ഉണ്ടായിട്ടുണ്ടെന്നാണ് ടാറ്റയുടെ വിലയിരുത്തല്‍. തകരാര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വാഹനത്തിന്റെ സുരക്ഷയെ ഈ തകരാര്‍ ബാധിക്കില്ലെന്ന് ടാറ്റ അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

Latest Videos

undefined

ഈ കാലയളവില്‍ നിര്‍മിച്ച വാഹനങ്ങള്‍ അടുത്ത ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് പരിശോധന നടത്തണമെന്നാണ് കമ്പനി നിര്‍ദേശം. പരിശോധനയില്‍ തകരാര്‍ കണ്ടെത്തുന്ന വാഹനങ്ങള്‍ സൗജന്യമായി സര്‍വീസ് ചെയ്ത് നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. 

2016ല്‍ നിരത്തിലെത്തിച്ച് മികച്ച വിജയം നേടിയ ടിയാഗോയെ അടിസ്ഥാനമാക്കിയാണ് 2017 മാര്‍ച്ചില്‍ ടിഗോറിനെ ടാറ്റ അവതരിപ്പിക്കുന്നത്. ടാറ്റയുടെ പുതിയ ഇംപാക്ട് ഡിസൈനില്‍ പുറത്തിറങ്ങുന്ന മൂന്നാമനായിരുന്നു ടിഗോര്‍. വില കുറഞ്ഞ കാറെന്നതായിരുന്നു ടിഗോറിന്‍റെ വലിയ പ്രത്യേകത. .

4.70 ലക്ഷം രൂപയാണ് ബേസ് മോഡലിന്റെ വില, ടോപ് വേരിയന്റിന് 7.09 ലക്ഷവും. വിലയും സ്റ്റൈലും കണക്കാക്കുമ്പോള്‍ മാരുതി ഡിസയര്‍, ഹോണ്ട അമേസ്, ഹ്യുണ്ടായി എക്‌സ്‌സെന്റ്, ഫോര്‍ഡ് ആസ്പയര്‍, ഫോക്‌സ്‌വാഗണ്‍ അമിയോ എന്നിവയാണ് ടിഗോറിന്റെ എതിരാളികള്‍. 

ടിയാഗോയിലെ അതേ എഞ്ചിനാണ് ടിഗോററിലും. 15 ഇഞ്ച് അലോയി വീല്‍, പ്രെജക്റ്റര്‍ ഹെഡ് ലാംമ്പ്, ടച്ച് സ്‌ക്രീൻ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ടാറ്റ ടിഗോറിന്റെ പ്രത്യേകതയാണ്. യുവ എക്സിക്യൂട്ടിവുകളെയും ആദ്യമായി വാഹനം വാങ്ങാനെത്തുന്ന കുടുംബങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ടിഗോറിന്‍റെ അവതരണം

click me!