ടാറ്റ മോട്ടോഴ്‌സിന്റെയും ജേയം ഓട്ടോമോട്ടീവ്‌സിന്റെയും സംയുക്ത സംരംഭമായ ജെടി സ്പെഷ്യല്‍ വെഹിക്കിള്‍സിന്റെ (ജെ ടി സ് വി) പെര്‍ഫോമന്‍സ് വാഹന മോഡലുകളായ ടിയാഗോ ജെ ടി പി, ടിഗോര്‍ ജെ ടി പി എന്നിവ വിപണിയില്‍ അവതരിപ്പിച്ചു. ടാറ്റയും ജേയം ഓട്ടോമോട്ടീവ്സും തമ്മിലുള്ള 50:50 സഹകരണത്തിലാണ് ജെടി സ്പെഷ്യല്‍ വെഹിക്കിള്‍സ് പ്രവര്‍ത്തിക്കുന്നത്. ടിയാഗോ ജെടിപി 6.39 ലക്ഷം രൂപ മുതലും ടിഗോര്‍ ജെടിപി 7.49 ലക്ഷം രൂപ മുതലുമാണ് ദില്ലി എക്‌സ് ഷോറൂം വില. ടാറ്റയുടെ തിരഞ്ഞെടുക്കപ്പെട്ട ഡീലര്‍ഷിപ്പുകള്‍ വഴി വാഹനങ്ങള്‍ 11,000രൂപ അടച്ച് വാഹനങ്ങള്‍ ബുക്ക് ചെയ്യാം.
കൊച്ചി : ടാറ്റ മോട്ടോഴ്‌സിന്റെയും ജേയം ഓട്ടോമോട്ടീവ്‌സിന്റെയും സംയുക്ത സംരംഭമായ ജെടി സ്പെഷ്യല്‍ വെഹിക്കിള്‍സിന്റെ (ജെ ടി സ് വി) പെര്‍ഫോമന്‍സ് വാഹന മോഡലുകളായ ടിയാഗോ ജെ ടി പി, ടിഗോര്‍ ജെ ടി പി എന്നിവ വിപണിയില്‍ അവതരിപ്പിച്ചു. ടാറ്റയും ജേയം ഓട്ടോമോട്ടീവ്സും തമ്മിലുള്ള 50:50 സഹകരണത്തിലാണ് ജെടി സ്പെഷ്യല്‍ വെഹിക്കിള്‍സ് പ്രവര്‍ത്തിക്കുന്നത്. ടിയാഗോ ജെടിപി 6.39 ലക്ഷം രൂപ മുതലും ടിഗോര്‍ ജെടിപി 7.49 ലക്ഷം രൂപ മുതലുമാണ് ദില്ലി എക്‌സ് ഷോറൂം വില. ടാറ്റയുടെ തിരഞ്ഞെടുക്കപ്പെട്ട ഡീലര്‍ഷിപ്പുകള്‍ വഴി വാഹനങ്ങള്‍ 11,000രൂപ അടച്ച് വാഹനങ്ങള്‍ ബുക്ക് ചെയ്യാം.
വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ജെടിപി മോഡലുകളുടെ അത്യാകര്‍ഷകമായ സ്പോട്ടി ഡിസൈന്‍, പെര്‍ഫോമന്‍സ് അധിഷ്ഠിത എന്‍ജിനുകള്‍ എന്നിവ ഈ വാഹനങ്ങളെ മികവുറ്റതാക്കുന്നു. രാജ്യത്തെ കൊച്ചി ഉള്‍പ്പെടുന്ന തിരഞ്ഞെടുക്കപ്പെട്ട ഡീലര്‍ഷിപ്പുകള്‍ വഴിയാകും നവംബര്‍ ആദ്യവാരത്തോടെ ജെടിപി മോഡലുകള്‍ നിരത്തിലെത്തുക.
undefined
ജെടി സ്പെഷ്യല്‍ വെഹിക്കിള്‍സിന്റെ ജെടിപി ശ്രേണിയിലെ ആദ്യ 2 കാറുകള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ആവേശഭരിതരാണ് എന്ന് ജെടി സ്പെഷ്യല്‍ വെഹിക്കിള്‍സ് സി ഇ ഒ ഗുബ്ബി നാഗ്ഭൂഷണ്‍ വ്യക്തമാക്കി. ടിയാഗോയും ടിഗോറും വളരെ മികച്ച ഉല്‍പ്പന്നങ്ങളാണ്. ജെയ്മിന്റെ സാങ്കേതികവിദ്യ കൂടി ചേരുന്നതോടെ പ്രകടനശേഷി വര്‍ധിച്ചു മികവുറ്റ പെര്‍ഫോമന്‍സ് കാര്‍ വിഭാഗത്തിലേക്ക് എത്തുന്നു.
ടാറ്റയുടെ സാനന്ദ് പ്ലാന്റിലാണ് ജെടിപി മോഡലുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പുതിയ തലമുറ 1.2ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് തിയാഗോ, റിഗോര്‍ എന്നിവയുടെ ജെടിപി മോഡലുകള്‍ക്ക് കരുത്തുപകരുന്നത്. 114പിഎസ് കരുത്തും, 150എന്‍എം ടോര്‍ക്കും ലഭ്യമാകുന്ന വാഹനങ്ങളില്‍ സിറ്റി, സ്പോര്‍ട് എന്നീ രണ്ട് ഡ്രൈവിംഗ് മോഡലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെര്‍ഫോമന്‍സ് അധിഷ്ഠിത ഇന്‍ ടേക്ക്, എക്‌സോസ് സംവിധാനങ്ങള്‍ അടങ്ങിയ വാഹനങ്ങള്‍ക്ക് 5സ്പീഡ് മാന്വല്‍ ഗീയര്‍ ബോക്സാണ് ഉള്ളത്.
ഒപ്ടിമൈസ്ഡ് ഗിയര്‍ അനുപാതവും സുപ്പീരിയര്‍ ആക്‌സിലറേഷനും നല്‍കുന്ന മികച്ച പ്രകടനം ജെടിപി വാഹനങ്ങള്‍ക്ക് ഒരു മികവുറ്റ ഡ്രൈവിംഗ് അനുഭവം സാധ്യമാക്കുന്നു. കുറച്ച ഗ്രൗണ്ട് ക്ലിയറന്‍സുമായി സൂക്ഷ്മമായി ഒത്തുചേര്‍ത്ത സസ്പെന്‍ഷന്‍ സംവിധാനം ചലനാത്മകമായ മികച്ച ഡ്രൈവിംഗ് ലഭ്യമാക്കുന്നു. മാത്രമല്ല 10സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100കിലോമീറ്റര്‍ വേഗത പ്രാപിക്കുന്നതിനും പരമാവധി 160കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്നതിനും ജെടിപി വാഹനങ്ങള്‍ക്ക് സാധിക്കും.
അടിസ്ഥാന ഇംപാക്റ്റ് ഡിസൈനോടുകൂടി ഇഷ്ടാനുസരണം രൂപകല്‍പ്പന ചെയ്യുന്ന ജെടിപി ഘടകങ്ങളുടെ തന്ത്രപരമായ കൂട്ടിച്ചേര്‍ക്കല്‍, ജെടിഎസ്വി വാഹനങ്ങളുടെ 'ത്രില്‍ ടു ഡ്രൈവ്' ഫിലോസഫിക് ശക്തി പകരുന്നു. പെര്‍ഫോമന്‍സ് വാഹനങ്ങള്‍ എന്നതിലുപരിയായി വാഹനങ്ങളുടെ സ്പോട്ടി ലുക്കും ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നു.
മുന്‍പിലെ വലിയ ഗ്രില്‍, സ്‌മോക്ഡ് പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍, ബോണറ്റ്, ആകര്‍ഷകമായ വെന്റുകള്‍, 15ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പ്രത്യേക രൂപഭംഗിയോട് കൂടിയ വശങ്ങള്‍ എന്നിവ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ ഭംഗി വര്‍ധിപ്പിക്കുന്നു. കൂടാതെ മനോഹരമായ കറുപ്പ് നിറത്തിലുള്ള വാഹനത്തിന്റെ ഉള്‍വശം, സ്പോര്‍ട്ടി എസി വെന്റുകള്‍, ഉയര്‍ന്ന നിലവാരത്തിലുള്ള തുകല്‍ പൊതിഞ്ഞ സ്റ്റിയറിങ് വീലുകള്‍, അലുമിനിയം പെടലുകള്‍ എന്നിവ വാഹനത്തിന്റെ ഉള്‍വശത്തിന് ആഡംബരം നിറഞ്ഞ സ്പോട്ടി ഭംഗി നല്‍കുന്നു.