ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയവാഹനം ടിയാഗോയുടെ ടഫ്റോഡര്‍ അര്‍ബന്‍ മോഡല്‍ ടിയാഗോ എന്‍ആര്‍ജി നിരത്തിലെത്തി. പെട്രോള്‍ പതിപ്പിന് 5.49 ലക്ഷം, ഡീസല്‍ പതിപ്പിന് 6.31 ലക്ഷം എന്നിങ്ങനെയാണ് വാഹനത്തിന്റെ ദില്ലി എക്സ്ഷോറൂം വില. എസ്യുവി വാഹനങ്ങളുടെ ഡിസൈനില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട രൂപത്തിലാണ് വാഹനം എത്തുന്നത്.
ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയവാഹനം ടിയാഗോയുടെ ടഫ്റോഡര്‍ അര്‍ബന്‍ മോഡല്‍ ടിയാഗോ എന്‍ആര്‍ജി നിരത്തിലെത്തി. പെട്രോള്‍ പതിപ്പിന് 5.49 ലക്ഷം, ഡീസല്‍ പതിപ്പിന് 6.31 ലക്ഷം എന്നിങ്ങനെയാണ് വാഹനത്തിന്റെ ദില്ലി എക്സ്ഷോറൂം വില. എസ്യുവി വാഹനങ്ങളുടെ ഡിസൈനില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട രൂപത്തിലാണ് വാഹനം എത്തുന്നത്.
അഞ്ചു സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനോടു കൂടിയ 1.2 ലീറ്റര്‍ പെട്രോള്‍ എന്ജിന്, 1.05 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് വാഹനത്തിന്റെ ഹൃദയം. ടഫ് അര്‍മേഡ് എക്സ്റ്റീരിയര്‍ ഡിസൈനാണ് എന്‍ആര്‍ജിയുടെ പ്രത്യേകത. യൂണിക് സ്ക്വര്ക്കിള് വീല്‍ ആര്‍ച്ചുകള്‍ നല്കി ഹൈലൈറ്റ് ചെയ്തിരിക്കുന്ന ടഫ് സൈഡ്, മസ്കുലാര്‍ ഫിനിഷിങ്ങോടു കൂടിയ പുറകുവശത്തെ ടാലിഗേറ്റ്, റഗ്ഗഡ് സ്കിഡ്പ്ലേറ്റ്, ഡ്യൂവല്‍ ടോണ്‍ 4സ്പോക് ഡർ അലോയ് വീലുകള്‍, റയിലുകളോടെ കൂടിയ കറുപ്പു നിറമുള്ള റൂഫ് എന്നിവ വാഹനത്തിന്റ സൗന്ദര്യം വര്‍ധിപ്പിക്കുന്നു.
undefined
കറുപ്പു നിറത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഇന്റീരിയര്‍ ഭാഗത്ത് വൈബ്രന്റ് കാന്യോന്‍, ഓറഞ്ച് നിറത്തിലുള്ള ഹൈലൈറ്റുകള്‍ നല്കിയിരിക്കുന്നു. ഡെനിം ഭംഗിയില്‍, ശരീരത്തോടു വളരെ ചേര്‍ന്ന് ഇണങ്ങി നില്ക്കുന്ന സീറ്റുകള്‍, കൂള്‍ഡ് ഗ്ലോ ബോക്സ്, 242 ലീറ്റര്‍ ബൂട്ട് സ്പേസ് എന്നിവയാണ് വാഹനത്തിന്റെ മറ്റു സവിശേഷതകള്‍. മലബാര്‍ സില്‍വര്‍, കാന്യോന്‍ ഓറഞ്ച്, ഫുജി വൈറ്റ് എന്നീ മൂന്ന് ആകര്‍ഷകമായ നിറങ്ങളിലും എന്‍ആര്‍ജി ലഭിക്കും. അതോടൊപ്പം ഡ്യൂവല്‍ ടോണ്‍ ഇന്‍ഫിനിറ്റി ബ്ലാക്ക് റൂഫും റൂഫ് റെയിലും വാഹനത്തിന് പുത്തൻ പ്രൗഢി നൽകും.
180 എംഎം ആണ് എന്‍ആര്‍ജിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്, ഇന്റലിജന്റ് ഇലക്ട്രിക് പവര്‍ സ്റ്റീയറിങ് സംവിധാനം, പ്രത്യേകമായി തയാറാക്കിയ സസ്പെൻഷന് എന്നിവയാണ് പുത്തൻ വാഹനത്തിന്റെ മറ്റു സവിശേഷതകൾ. ഹര്മന് 5 ഇഞ്ച് സ്മാര്‍ട് ടച്ച് സ്ക്രീനോടുകൂടിയ ഇന്‍ഫോടെയ്ൻമെന്റ് സംവിധാനം, മികച്ച നിലവാരത്തിലുള്ള 8 സ്പീക്കറുകള്‍ (4 സ്പീക്കര്‍, 4 റ്റ്യൂട്ടര്‍) 3ഡി നവി മാപ്പോടുകൂടിയ നാവിഗേഷന്‍ സംവിധാനം, മീഡിയ, റേഡിയോ ഫോണ്‍ എന്നിവയ്ക്കായുള്ള വോയ്സ് കമാന്‍ഡ് സംവിധാനം എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.
ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി, കോര്‍ണര്‍ സ്റ്റെബിലിറ്റി കൺട്രോള് എന്നിവയോടു കൂടിയ എബിഎസ് സംവിധാനം, റിവേഴ്സ് പാര്‍ക്കിങ് സഹായ സംവിധാനം, ശക്തമായ ബോഡിയും ക്യാബിനും, മോശമായ കാലാവസ്ഥയില്‍പോലും മികച്ച കാഴ്ച ലഭ്യമാകാന്‍ കൂടുതല്‍ മെച്ചപ്പെടുത്തിയ സ്മാര്‍ട് റിയര്‍ വൈപ്പറുകള്‍, ഫോളോ-മീ-ഹോം ലാംപ്സ്, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ ആധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാം ടിയാഗോ എന്ആര്ജിയിലുണ്ട്.