മോഹവിലയില്‍ നെക്‌സോണിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ ക്രേസ്

By Web Team  |  First Published Dec 4, 2018, 11:02 AM IST

ഇന്ത്യന്‍ നിരത്തുകളില്‍ എസ്‍യുവി രംഗത്ത് വിപ്ലവം തീര്‍ത്ത ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി നെക്സോണിന്‍റെ സ്‌പെഷ്യല്‍ എഡീഷന്‍ ക്രേസിന്റെ പരീക്ഷണയോട്ടം തുടങ്ങി. 


ഇന്ത്യന്‍ നിരത്തുകളില്‍ എസ്‍യുവി രംഗത്ത് വിപ്ലവം തീര്‍ത്ത ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി നെക്സോണിന്‍റെ സ്‌പെഷ്യല്‍ എഡീഷന്‍ ക്രേസിന്റെ പരീക്ഷണയോട്ടം തുടങ്ങി. ക്രേസ്, ക്രേസ് പ്ലസ് എന്നീ രണ്ടു പതിപ്പുകളില്‍ ലിമിറ്റഡ് എഡിഷന്‍ ക്രേസ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രേസ് പെട്രോളിന് 7.14 - 7.78 ലക്ഷം രൂപയും ക്രേസ് ഡീസലിന് 8.09 - 8.65 ലക്ഷം രൂപയുമാണ് ദില്ലി എക്സ്ഷോറൂം വില.

Latest Videos

undefined

വ്യത്യസ്ത നിറങ്ങളില്‍ നെക്‌സോണ്‍ ക്രേസ് എത്തിക്കുന്നുണ്ടെങ്കിലും എല്ലാ വാഹനത്തെയും നിയോണ്‍ ഗ്രീന്‍ നിറം നല്‍കിയേക്കും. ഇത്തരത്തില്‍ രൂപകല്‍പന ചെയ്ത വെള്ള നിറത്തിലുള്ള വാഹനമാണ് കഴിഞ്ഞ ദിവസം പരീക്ഷണയോട്ടത്തിനിടെ ക്യാമറയില്‍ കുടുങ്ങിയത്.

നെക്‌സോണിന്റെ എക്‌സ്റ്റീരിയറില്‍ സൈഡ് മിററിലും റേഡിയേറ്റര്‍ ഗ്രില്ലിലും അലോയി വീലിലുമാണ് നിയോണ്‍ ഗ്രീന്‍ കോട്ടിങ് നല്‍കിയിട്ടുള്ളത്. ഇന്റീരിയറില്‍ എസി വെന്റുകളിലുള്‍പ്പെടെയുള്ള ഭാഗങ്ങളിലും ഈ പച്ച നിറം നല്‍കിയിട്ടുണ്ട്. സാധാരണ നെക്‌സോണിന് കരുത്ത് നല്‍കുന്ന എന്‍ജിന്‍ തന്നെയാണ് ക്രേസിന്‍രെയും ഹൃദയം. ഡുവല്‍ ടോണ്‍ നിറത്തിലായിരിക്കും ഈ വാഹനം എത്തുകയെന്ന് അഭ്യൂഹങ്ങളുണ്ട്.

2017 സെപ്റ്റംബറിലാണ് ടാറ്റ നെക്സോമിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. മൂന്നരവർഷം കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപ കല്പന ചെയ്‍തത്. 17 ലക്ഷം കി.മീ. പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തി. മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചു. സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റി. അങ്ങനെ കർശനമായ പരീക്ഷണനിരീക്ഷണങ്ങൾക്കു ശേഷം കഴിഞ്ഞ വർഷം നെക്സോൺ വിപണിയിലെത്തിയത്.  1.5 ലിറ്റർ ടർബോ ചാർജ്ഡ് ഡീസലും, 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമാണ് നെക്‌സോണിന്. രണ്ടും 110 ബിഎച്ച്പി എഞ്ചിൻ പവറുള്ളതാണ്. ടോർക്ക് യഥാക്രമം 260, 170  ന്യൂട്ടൺ മീറ്ററാണ്.

നാലു സിലിണ്ടർ ഡീസൽ എൻജിന്‍ 110 പി എസ് കരുത്തും 260 എൻ എം ടോർക്കും ഉല്‍പ്പാദിപ്പിക്കും. മൂന്നു സിലിണ്ടർ പെട്രോൾ എൻജിന്‍ 110 പി എസ് കരുത്തും 170 എൻ എമ്മാണ് ടോർക്കും സൃഷ്‍ടിക്കും. ആറു സ്പീഡ് മാനുവൽ, എഎംടി വകഭേദങ്ങളിലാണ് റെഗുലര്‍ നെക്സോണ്‍ വിപണിയിലെത്തുന്നത്. 

click me!