എയ്‍സ് വാങ്ങുന്നവര്‍ക്ക് കിടിലന്‍ ഓഫറുമായി ടാറ്റ

By Web Team  |  First Published Nov 8, 2018, 4:30 PM IST

ടാറ്റാ ഏയ്സിന്റെ വൻ വിജയം ആഘോഷിക്കാൻ 'തീൻ കാത്യോഹാർ എന്ന പേരിൽ പ്രത്യേക പ്രചരണ പരിപാടിയുമായി എത്തിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്. 


മുംബൈ:  ചെറു വാണിജ്യ വാഹന മേഖലയില്‍ തിളങ്ങുന്ന വാഹനാമാണ് ടാറ്റയുടെ എയ്‍സ്. ഇതു വരെ 20 ലക്ഷം ടാറ്റാ ഏയ്സാണ് രാജ്യത്ത് വിറ്റഴിച്ചത്. ഓരോ മൂന്ന് മിനിറ്റിലും ഓരോ എയ്‍സുകൾ രാജ്യത്ത് വിറ്റഴിയുന്നു. ടാറ്റാ ഏയ്സിന്റെ ഈ വൻ വിജയം ആഘോഷിക്കാൻ 'തീൻ കാത്യോഹാർ എന്ന പേരിൽ പ്രത്യേക പ്രചരണ പരിപാടിയുമായി എത്തിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്. 

ഇതിനായി മൂന്ന് പ്രത്യേക ഓഫറുകളാണ് ടാറ്റ പ്രഖ്യാപിച്ചത്. ഈ ഉൽസവ സീസണിൽ എയ്‍സ് വാങ്ങുമ്പോൾ സൗജന്യ സ്വർണനാണയം ലഭിക്കും. കൂടാതെ 10 ലക്ഷം രൂപയുടെ വ്യക്തിഗത ഇൻഷുറൻസ്, ആകർഷകമായ പ്രതിമാസ സ്കീം എന്നിവയും ടാറ്റാ മോട്ടോഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 30 വരെ ഈ ഓഫറുകൾ ലഭിക്കും. പുതിയതായി അവതരിപ്പിച്ച ടാറ്റാ എയ്‍സ് ഗോൾഡ് വാങ്ങുന്നവർക്കും ഈ ഓഫർ ലഭിക്കുമെന്നും ടാറ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Latest Videos

undefined

ചെറിയ വാണിജ്യ വാഹന വിപണിയിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ചുവെന്നത് മാത്രമല്ല, നിരവധി സംരംഭകരുടെ ബിസിനസുകൾ സാർത്ഥകമാക്കി എന്നതു കൂടിയാണ് എയ്‍സിന്‍റെ നേട്ടമെന്ന് ടാറ്റാ മോട്ടോഴ്‍സ് സെയിൽസ് & മാർക്കറ്റിംഗ് മേധാവി ആർ ടി വൽസൻ പറഞ്ഞു. ഈ ഉൽസവ സീസണിൽ ആകർഷകമായ ഓഫറുകൾ അവതരിപ്പിക്കുന്നതിലൂടെ ടാറ്റാ എയ്‍സിന്‍റെ വിൽപന ഇനിയും വർദ്ധിപ്പിക്കാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു

ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പത്രം, റേഡിയോ, ഡിജിറ്റൽ മാധ്യമങ്ങളിൽ വിപുലമായ പ്രചാരണ പരിപാടികളും ടാറ്റാ മോട്ടോഴ്സ് സംഘടിപ്പിച്ചിട്ടുണ്ട്. ഏറ്റവും മികച്ചഉൽപ്പന്നവും മറ്റ് സേവനങ്ങളും തുടർന്നും ഉപഭോക്താക്കൾക്ക് നൽകും.

ഏതവസ്ഥയിലും മികച്ച പ്രകടനവും ഉയർന്ന സുരക്ഷയും ടാറ്റാ ഏയ്സ് ഉറപ്പുനൽകുന്നുവെന്നും വിവിധ ബിസിനസ് ആവശ്യങ്ങൾക്കനുസൃതമായി കസ്റ്റമൈസ് ചെയ്യാവുന്ന വാഹനം കൂടിയാണ് ഏയ്‍സെന്നും ടാറ്റ വ്യക്തമാക്കി.

click me!