ടാറ്റ ഹാരിയറിന്‍റെ എഞ്ചിന്‍ വിവരങ്ങളും പുറത്ത്

By Web Team  |  First Published Oct 8, 2018, 12:48 PM IST

രാജ്യത്തെ ആഭ്യന്തരവാഹനനിര്‍മ്മാതാക്കളില്‍ പ്രബലരായ ടാറ്റയുടെ ഏറ്റവും പുതിയ എസ് യു വി യായ ഹാരിയറിന്റെ എഞ്ചിന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടു


രാജ്യത്തെ ആഭ്യന്തരവാഹനനിര്‍മ്മാതാക്കളില്‍ പ്രബലരായ ടാറ്റയുടെ ഏറ്റവും പുതിയ എസ് യു വി യായ ഹാരിയറിന്റെ എഞ്ചിന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടു. ഫിയറ്റിന്റെ മള്‍ട്ടിജെറ്റ് എന്‍ജിനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2.0 ലിറ്റര്‍ നാല് സിലണ്ടര്‍ ക്രെയോടെക് എന്‍ജിനാണ് ഹാരിയറിന്‍റെ ഹൃദയം. ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിബിള്‍ ജിയോമെട്രി ടര്‍ബോ ചാര്‍ജര്‍, എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീ സര്‍ക്കുലേഷന്‍ എന്നീ സംവിധാനങ്ങലും ഈ എന്‍ജിനിലുണ്ട്.

ഇലക്ട്രോണിക് സ്‌റ്റൈബിലിറ്റി പ്രോഗ്രാം, ടെറൈന്‍ റെസ്‌പോണ്‍സ് മോഡ്, മള്‍ട്ടി ഡ്രൈവ് മോഡ് തുടങ്ങിയ സൗകര്യങ്ങളും ഈ എന്‍ജിന്റെ വിശേഷങ്ങളാണ്. ആറ് സ്പീഡ് ഓട്ടോമാറ്റിക് അല്ലെങ്കില്‍ മാനുവല്‍ ഗിയര്‍ബോക്‌സില്‍ 140 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ക്രെയോടെക് എന്‍ജിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Videos

undefined

വാഹനത്തിന്‍റെ ഡിസൈന്‍ സംബന്ധിച്ച വിശദാംശങ്ങളും അടുത്തിടെ കമ്പനി പുറത്തുവിട്ടിരുന്നു. സാങ്കേതിക വിദ്യ, കാര്യക്ഷമത,  ഡിസൈന്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പുതുതലമുറ എസ്‌യുവികളിലെ കരുത്തന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാരിയര്‍, ടാറ്റയുടെ ഏറ്റവും നൂതന  ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയിലുള്ള ആദ്യ വാഹനമാണ്. 

ലാന്‍ഡ് റോവറിന്റെ ഡി 8 ആര്‍ക്കിടെക്ചറില്‍ വികസിപ്പിച്ച പുതിയ തലമുറ 'ഒപ്റ്റിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്' ആര്‍ക്കിടെക്ചറില്‍ ആണ് ഈ 5 സീറ്റര്‍ മോണോകോക്ക് എസ്.യു.വി നിര്‍മ്മിച്ചിരിക്കുന്നത്.  ഈ പ്രത്യേകതരം ആര്‍കിടെക്ച്ചര്‍ നഗരത്തിലെയും അതുപോലെ തന്നെ ദുഷ്‌കരമായ ഗതാഗത സാഹചര്യങ്ങളിലും  അനായാസം കടന്നു ചെല്ലാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ലാന്‍ഡ് റോവര്‍ വാഹനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ഡി 8 ആര്‍ക്കിടെക്ചര്‍ ഒപ്ടിമൈസ്ഡ്  ടോര്‍ഷണല്‍ ആന്‍ഡ്  ബെന്‍ഡിങ് സ്റ്റിഫ്നെസ്സ് ആണ് ഹാരിയറിനെ  ഈ മികച്ച നിലവാരത്തിലേക്ക് എത്തിക്കുന്നത്. ഓക്‌സിലറി ഐസൊലേഷന്‍  പാനലുകള്‍ ശാന്തവും പരിഷ്‌കൃതവുമായ ഒരു ഇന്‍ ക്യാബിന്‍ അനുഭവം സാധ്യമാക്കുന്നു. 

ആധുനികവും കൂടുതല്‍ ദൃഢവുമായ സ്റ്റീല്‍ ഉപയോഗിച്ചുള്ള കാര്യക്ഷമമായ രൂപകല്‍പ്പന യാത്രക്കാര്‍ക്ക് അതി സുരക്ഷ പ്രദാനം ചെയ്യുന്നു. ഏറ്റവും നൂതനമായ ഓട്ടോമേറ്റഡ് സംവിധാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ഹാരിയര്‍ നിര്‍മ്മാണത്തിലെ ഗുണമേന്മയുടെ അടിസ്ഥാനത്തില്‍  എസ്‍യുവി  വിഭാഗത്തില്‍ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് കമ്പനി കരുതുന്നത്.  

ആഡബരവും പ്രയോഗ്യകതയും ഒത്തുചേര്‍ന്ന ആകര്‍ഷകമായ ഡിസൈന്‍, മികച്ച കരുത്തും യാത്രാ സുഖവും, വാഹനം അനായാസം  ഡ്രൈവ് ചെയ്യുവാനുള്ള സൗകര്യം തുടങ്ങിയ നിരവധി പ്രത്യേകതകളോടെയെത്തുന്ന ഹാരിയാര്‍ 2019 ആദ്യം നിരത്തുകളിലെത്തും.

click me!