അഡ്വഞ്ചര്‍ ടൂറര്‍ ബൈക്ക് ശ്രേണിയില്‍ സുസുക്കി അവതരിപ്പിക്കുന്ന വി-സ്‌ട്രോം 650 മിഡ്‌വെയ്റ്റിന്‍റെ അനൗദ്യോഗിക ബുക്കിങ് ആരംഭിച്ചു.
അഡ്വഞ്ചര്‍ ടൂറര്‍ ബൈക്ക് ശ്രേണിയില്‍ സുസുക്കി അവതരിപ്പിക്കുന്ന വി-സ്‌ട്രോം 650 മിഡ്‌വെയ്റ്റിന്‍റെ അനൗദ്യോഗിക ബുക്കിങ് ആരംഭിച്ചു. രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളില്‍ 50,000 രൂപ സ്വീകരിച്ച് വി-സ്‌ട്രോം 650 സ്റ്റാന്റേര്‍ഡ് പതിപ്പിന്റെ ബുക്കിങ്ങാണ് തുടങ്ങിയത്.
ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ സുസുക്കി അവതരിപ്പിക്കുന്നത്. അഗ്രസീവ് രൂപമാണ് വി-സ്‌ട്രോമിന്റെ പ്രധാന പ്രത്യേകത. ത്രീ സ്റ്റേജ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഈസി സ്റ്റാര്‍ട്ട് സിസ്റ്റം, ഹൈറ്റ് അഡ്ജസ്റ്റബിള്‍ വിന്‍ഡ് സ്‌ക്രീന്‍, എന്‍ജിന് മുന്നിലെ പ്ലാസ്റ്റിക് പ്രൊട്ടക്ഷന്‍ തുടങ്ങിയ നിരവധി ഫീച്ചേഴ്‌സുകളും വാഹനത്തിലുണ്ട്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും വീലിനൊപ്പം ബ്രിഡ്ജ്‌സ്‌റ്റോണ്‍ ബാറ്റ്‌ലാക്‌സ് അഡ്വേഞ്ചര്‍ ട്യൂബ് ലെസ് ടയര്‍ മികച്ച ഓഫ് റോഡ് അനുഭവം നല്‍കും.
undefined
645 സിസി ലിക്വിഡ് കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ഹൃദയം. ഈ എഞ്ചിന്‍ 8800 ആര്‍പിഎമ്മില്‍ 70 ബിഎച്ച്പി പവറും 66 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. 24.3 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.
ഇന്ത്യയില്‍ വേര്‍സസ് 650 ആയിരിക്കും വി-സ്‌ട്രോമിന്‍റെ മുഖ്യഎതിരാളി. ഹയാബുസ, GSX-S750 എന്നിവയ്ക്ക് പിന്നാലെ ഇന്ത്യയില്‍ അസംബ്ലിള്‍ ചെയ്ത് പുറത്തിറക്കുന്ന സുസുക്കിയുടെ മൂന്നാമത്തെ വലിയ മോഡലാണിത്.
ജപ്പാനില്‍നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബ്ലിള്‍ ചെയ്താണ് വി-സ്‌ട്രോം ഇങ്ങോട്ടെത്തുക. പരമാവധി 6.5 ലക്ഷത്തിനുള്ളിലായിരിക്കും ഇവിടെ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഗ്ലോബല്‍ പതിപ്പിന് സമാനമായി സ്റ്റാന്റേര്‍ഡ് വി-സ്‌ട്രോം 650, വി-സ്‌ട്രോം 650 XT എന്നീ രണ്ടു വേരിയന്റുകളില്‍ അഡ്വഞ്ചര്‍ ടൂറര്‍ ഇന്ത്യന്‍ വിപണിയിലും സാന്നിധ്യം ഉറപ്പിക്കും. ഇതില്‍ സ്റ്റാന്റേര്‍ഡിന്റെ ബുക്കിങ് മാത്രമാണ് ഇപ്പോള്‍ സ്വീകരിച്ച് തുടങ്ങിയത്.