കിടിലന്‍ ലുക്കില്‍ സ്വിഫ്റ്റ് സ്‌പോര്‍ട്ട്

By Web Team  |  First Published Jan 3, 2019, 12:48 PM IST

പുതിയ സ്വിഫ്റ്റ് സ്‌പോര്‍ട്ട് യെല്ലോ റേവ് കണ്‍സെപ്റ്റിന്റെ ആദ്യ ചിത്രം സുസുക്കി പുറത്തുവിട്ടു. ജനുവരി 11 മുതല്‍ ജപ്പാനില്‍ നടക്കുന്ന ടോക്യോ ഓട്ടോ സലൂണില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന വാഹനത്തിന്‍റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. 

ഡിസൈനിലെ ചെറിയ ചില മിനുക്കുപണികളൊഴികെ റഗുലര്‍ സ്വിഫ്റ്റില്‍ നിന്ന് വലിയ മാറ്റം ഈ മോഡലിനില്ല. കടും മഞ്ഞ നിറമുള്ള ബോഡിയില്‍ ഗ്രില്‍, ഫോഗ് ലാമ്പ്, മിറര്‍, റൂഫ് എന്നിവയില്‍ ബ്ലാക്ക് നിറം ചാലിച്ചാണ് സ്‌പോര്‍ട്ട് യെല്ലോ റേവിന്റെ ഓവറോള്‍ ഡിസൈന്‍. 

Latest Videos

ബ്ലാക്ക് ഷേഡിലുള്ള ഗ്ലാസ്സ്, ഇരുവശങ്ങളിലും വൈറ്റ്-ഗ്രേ ഗ്രാഫിക്‌സ്, കറുപ്പ് നിറത്തില്‍ മള്‍ട്ടി സ്‌പോക്കായ അലോയി വീല്‍ തുടങ്ങിയവ വാഹനത്തിന്‍റെ പ്രത്യേകതകളാണ്. വാഹനത്തിന്റെ ഇന്റീരിയര്‍, മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശന വേളയില്‍ മാത്രമേ കമ്പനി പുറത്തുവിടുകയുള്ളൂ.

click me!