മിനി എസ്‍യുവിയായ ജിംനിയുടെ അടിസ്ഥാനത്തില്‍ പുതിയ രണ്ട് ഓഫ് റോഡര്‍ കണ്‍സെപ്റ്റ് മോഡലുകള്‍ അവതരിപ്പിച്ച് ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ സുസുക്കി. ജിംനി സര്‍വൈവ്, ജിംനി സിയേറ പിക്കപ്പ് സ്റ്റൈല്‍ എന്നീ രണ്ട് മോഡലുകളെ നടന്നുകൊണ്ടിരിക്കുന്ന 2019 ടോക്യോ ഓട്ടോ സലൂണിലാണ് കമ്പനി പുതുതായി അവതരിപ്പിച്ചത്.

ജിംനിയുടെ ആദ്യ പിക്കപ്പ് മോഡലുകളിലൊന്നാണ് ജിംനി സിയേറ പിക്കപ്പ് സ്റ്റൈല്‍ കണ്‍സെപ്റ്റ്. ഓഫ് വൈറ്റ് റൂഫിനൊപ്പം ഗോള്‍ഡ് നിറത്തിലുള്ള ബോഡിയാണ് വാഹനത്തിന്. ഫ്രണ്ട് ബംമ്പറിലെ കെട്ടിവലിക്കാനുള്ള രണ്ട് ഹുക്കുകള്‍, റെട്രോ സ്‌റ്റൈലിലുള്ള വീലുകള്‍, പുതിയ സ്‌കിഡ് പ്ലേറ്റ്, റാക്കിലെ ഓഫ് റോഡ് ലൈറ്റ്, വശങ്ങളിലെ വുഡ് പാനല്‍, ഉയര്‍ന്ന ബോണറ്റ് എന്നിവ വാഹനത്തെ വേറിട്ടതാക്കുന്നു.
undefined
ഡുവല്‍ ടോണ്‍ മാറ്റ് ഫിനിഷിങ്ങിലാണ് സര്‍വൈവ് എത്തുന്നത്. ജിംനിയുമായി സാമ്യം തോന്നിക്കുന്ന ഗ്രില്ലുകളും ഗാര്‍ഡ് നല്‍കിയിട്ടുള്ള ഹെഡ്ലൈറ്റുമാണ് സര്‍വൈവിലും നല്‍കിയിട്ടുള്ളത്. ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന വീതിയുള്ള ടയറുകളും മറ്റ് ഓഫ് റോഡര്‍ സംവിധാനങ്ങളും സര്‍വൈവിന്റെ പ്രത്യേകതയാണ്. പിന്നില്‍ ചെറിയ ലാഡറും മെറ്റല്‍ റൂഫ് ബോക്‌സുമുണ്ട്.
നിരവധി ആക്‌സസറികളാല്‍ സമ്പന്നമായ ഓഫ് റോഡറായ സര്‍വൈവില്‍ ഏത് പ്രതലത്തെയും അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഡിസൈന്‍ ശൈലിയാണ് അവലംബിച്ചിരിക്കുന്നത്. നാല് വശങ്ങളിലും മെറ്റല്‍ പ്ലേറ്റുകളും ഓഫ് റോഡ് ബമ്പറും സ്‌കിഡ് പ്ലേറ്റിന്റെ സ്ഥാനത്ത് മെറ്റല്‍ പ്ലേറ്റും വാഹനത്തിനു സുരക്ഷയൊരുക്കുന്നു.
റഗുലര്‍ ജിംനിക്ക് സമാനമായി ജിംനി സര്‍വൈവ് കണ്‍സെപ്റ്റില്‍ 63 ബിഎച്ച്പി പവര്‍ നല്‍കുന്ന 0.66 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും ജിംനി പിക്കപ്പ് സ്റ്റൈിലില്‍ 102 ബിഎച്ച്പി പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്. അതേസമയം ഈ രണ്ട് കണ്‍സെപ്റ്റിന്റെയും പ്രൊഡക്ഷന്‍ സ്‌പെക്കിനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങളൊന്നുമില്ല.