പെർഫോമൻസ് മോട്ടോർസൈക്കിളുകൾ ഡിസൈൻ ചെയ്യുകയും നിർമ്മിക്കുകയും മാർക്കറ്റ് ചെയ്യുകയും ചെയ്യുന്ന അൾട്രാവയലെറ്റ് ഓട്ടോമോട്ടിവിന്റെ സ്വന്തം മോഡലായ അൾട്രാവയലെറ്റ് എഫ്77 മാക് 2 ആണ് സൂപ്പർകാർ ബ്ലോണ്ടിയുടെ ചാനലിൽ പ്രത്യക്ഷപ്പെടുന്നത്
ലോകത്തെ ഏറ്റവും സ്പെഷ്യലായ വാഹനങ്ങൾ പരീക്ഷിക്കുന്ന മുൻനിര ഓട്ടോമൊബൈൽ ഇൻഫ്ലൂവെൻസർ ‘സൂപ്പർകാർ ബ്ലോണ്ടി’ ഇത്തവണ ആദ്യമായി തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ഒരു ഇന്ത്യൻ വാഹനം പരിചയപ്പെടുത്തുകയാണ്.
പത്ത് വർഷത്തിന് മുകളിൽ യൂട്യൂബിൽ കണ്ടന്റ് ക്രിയേറ്ററായ, സൂപ്പർകാർ ബ്ലോണ്ടി എന്ന അലെക്സ് ഹിർഷിക്ക് യൂട്യൂബിൽ മാത്രം 16 മില്യൺ സബ്സ്ക്രൈബർമാരും ഇൻസ്റ്റഗ്രാമിൽ 18 മില്യൺ സബ്സ്ക്രൈബർമാരും ഉണ്ട്. ഇതുവരെ അവരുടെ ചോയ്സുകൾ അധികമാർക്കും കൈപ്പിടിയിലാക്കാൻ കഴിയാതിരുന്ന എക്സോട്ടിക് കാറുകളും മോട്ടോർസൈക്കിളുകളുമായിരുന്നു. അത്യാഢംബരത്തിന്റെയും അതിവേഗതയുടെയും പര്യായമായ പഗാനി, ഫെറാറി, ബിഎംഡബ്ല്യു, മെഴ്സിഡസ്, ടെസ്ല തുടങ്ങിയവയായിരുന്നു ഈ ബ്രാൻഡുകൾ.
undefined
ഇത്തവണ സൂപ്പർകാർ ബ്ലോണ്ടിയുടെ ചാനലിൽ ഒരു ഇന്ത്യൻ വാഹന നിർമ്മാതാവാണ് ഇടംപിടിക്കുകയാണ്. ഏതായിരിക്കും ആ വാഹന നിർമ്മാതാവ്?
ഇതാണ് ഉത്തരം – അൾട്രാവയലെറ്റ് ഓട്ടോമോട്ടിവ്. പെർഫോമൻസ് മോട്ടോർസൈക്കിളുകൾ ഡിസൈൻ ചെയ്യുകയും നിർമ്മിക്കുകയും മാർക്കറ്റ് ചെയ്യുകയും ചെയ്യുന്ന അൾട്രാവയലെറ്റ് ഓട്ടോമോട്ടിവിന്റെ സ്വന്തം മോഡലായ അൾട്രാവയലെറ്റ് എഫ്77 മാക് 2 ആണ് സൂപ്പർകാർ ബ്ലോണ്ടിയുടെ ചാനലിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു എയർസ്ട്രിപ്പിൽ ആർസി ജെറ്റ് വിമാനവുമായി ഡ്രാഗ് റേസ് ചെയ്യുകയാണ് അൾട്രാവയലെറ്റ് എഫ്77 മാക് 2.
ഈ മോട്ടോർസൈക്കിളിന്റെ പ്രകടനവീര്യം വീഡിയോയിൽ കാണാം. ബാംഗ്ലൂരിലും പുറത്തും അതിവേഗം മോട്ടോർസൈക്കിൾ പ്രേമികളുടെ പ്രിയ മോഡലായി മാറിയ അൾട്രാവയലെറ്റ് എഫ്77 മാക് 2-വിന് 0-60 കിലോമീറ്റർ വേഗതയിലേക്ക് കുതിക്കാൻ വെറും 2.8 സെക്കന്റുകൾ മതി.
ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യകൾ ഈ മോട്ടോർസൈക്കിളിലൂടെ അവതരിപ്പിക്കുകയാണ് അൾട്രാവയലെറ്റ്. ഫോർമുല വൺ പ്രേമികൾക്ക് പരിചിതമായ ഡൈനാമിക് റീജനറേറ്റീവ് ബ്രേക്കിങ്, സ്വിച്ചബള് ട്രാക്ഷൻ കൺട്രോൾ എന്നിവയ ഈ മോട്ടോർസൈക്കിളിന്റെ ഭാഗമാണ്. ബ്രേക്ക് ചെയ്യുമ്പോൾ ഊർജ്ജം തിരികെ ബാറ്ററിയിലേക്ക് എത്തിക്കുന്നതാണ് ഡൈനാമിക് റീജനറേറ്റീവ് ബ്രേക്കിങ്. പത്ത് ലെവലുകളിലായാണ് ഈ സംവിധാനം അൾട്രാവയലെറ്റ് എഫ്77 മാക് 2-വിൽ ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക് ഡോക്യുമെന്റ് സ്റ്റോറേജ്, വിവിധ റൈഡിങ് മോഡുകൾ എന്നിവയും മോട്ടോർസൈക്കിളിന്റെ സവിശേഷതകളാണ്.
അത് മാത്രമല്ല, അൾട്രാവയലെറ്റ് എഫ്77 മാക് 2-വിന്റെ എൻജിനീയറിങ് വൈഭവം ആഘോഷിക്കുന്ന, ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു സ്റ്റണ്ടിനും വീഡിയോ വേദിയാകും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിതമായ കുളം എന്ന ഖ്യാതിയുള്ള ഡീപ് ഡൈവ് ദുബായിൽ 20 മീറ്റർ ആഴത്തിൽ ഒരു ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇറക്കുക എന്നതാണ് ഇത്. ഡൈവ് സെന്ററിൽ എത്തുന്ന എല്ലാവർക്കും കാണാൻ അൾട്രാവയലെറ്റ് എഫ്77 മാക് 2 വെള്ളത്തിനടിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിൽ തന്നെ നിർമ്മിച്ച ലോകത്തിലെ ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യ, എൻജിനീയറിങ് സങ്കേതങ്ങൾ ഒന്നിക്കുന്ന അൾട്രാവയലെറ്റ് എഫ്77 മാക് 2 ഉടൻ തന്നെ യൂറോപ്പിലും ലഭ്യമാകും.